Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഭവ വിദ്യാഭ്യാസം 3: അപരാവിദ്യയും പരാവിദ്യയും

ഡോ. ടി.വി. മുരളീവല്ലഭന്‍byഡോ. ടി.വി. മുരളീവല്ലഭന്‍
Aug 23, 2025, 06:35 am IST
inSamskriti

ആധുനിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നമുക്ക് കൂടുതല്‍ പ്രധാനവും പ്രസക്തവുമായത് അപരാവിദ്യയാണ്. പരമസത്തയുടെ നേരിട്ടനുഭവം ലഭ്യമാകാത്തതെല്ലാം അപരാവിദ്യ. ആദ്യം മനുഷ്യന്‍ തേടിയതും നേടിയതും അപരാവിദ്യ. നാല് വേദങ്ങളും, വേദാംഗങ്ങളും അപരാ വിദ്യയില്‍ പെടും. കൂടാതെ പുണ്യ ഗ്രന്ഥങ്ങള്‍ മുഴുവനും, ഒപ്പം തന്നെ ലൗകിക – ഭൗതിക ശാസ്ത്ര ഗ്രന്ഥങ്ങളും അപരാവിദ്യയില്‍ പെടുന്നു. ഇന്ദ്രിയ – മനോ -ബുദ്ധി വ്യാപാരങ്ങളാല്‍ ആര്‍ജ്ജിക്കുന്ന അറിവുകളെല്ലാം അപരാവിദ്യയാണ്. ഭാരതത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍,ആശ്രമങ്ങള്‍, അവിടെയെല്ലാം പുലര്‍ത്തിപ്പോരുന്ന ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിവിധ ആധ്യാത്മിക സമ്പ്രദായങ്ങള്‍ പിന്തുടരുന്ന ലക്ഷക്കണക്കിന് സന്യാസിമാര്‍, യോഗികള്‍, മുനിമാര്‍, ഗുരുക്കന്മാര്‍ ഇവയെല്ലാം അപരാവിദ്യയാകുന്ന ചൂണ്ടുപലകകളാണ്.കൂടാതെ ഗ്രന്ഥ സമുച്ചയങ്ങളിലൂടെ നമുക്ക് ലഭ്യമായിട്ടുള്ള അനേകം ഭൗതിക വിജ്ഞാന ശാഖകളും അപരാവിദ്യയില്‍ പെടുന്നു.

‘ഗണിതശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, വാസ്തുവിദ്യ – അതില്‍ത്തന്നെ വ്യോമയാനം, സമുദ്രയാനം, ആയുധനിര്‍മ്മാണം, വൈദ്യ ശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവയെല്ലാം തന്നെ ക്രി. മു. നാലായിരാമാണ്ടിനും ആയിരമാണ്ടിനും മധ്യേയാണ് രൂപം കൊണ്ടത്. ഭാരതീയ ശാസ്ത്രജ്ഞന്മാരായ അഥര്വ്വന്‍,വിശ്വാമിത്രന്‍, ശുനശെഫന്‍,വാമദേവന്‍,മേധാതിഥി,ദീര്‍ഘതമസ്സ്,ഗാര്‍ഗ്യന്‍ മുതലായവര്‍ നല്‍കിയിട്ടുള്ള സംഭാവനകളിലേക്കു കണ്ണോടിക്കുന്ന നാം നിശ്ചയമായും അഭിമാന പുളകിതരാകും. ആര്യഭടന്‍, വരാഹമിഹിരന്‍ എന്നിവര്‍ വെളിപ്പെടുത്തുന്ന രഹസ്യങ്ങളും, ഭാസ്‌കരീയം മുതലായ ഗ്രന്ഥങ്ങളില്‍ പലേടത്തും കാണുന്ന ഗവേഷണങ്ങളും ആശ്ചര്യജനകമാണ്’ (ടി ആര്‍ സോമശേഖരന്‍, ‘ഭാരതത്തിന്റെ ശാസ്ത്ര പാരമ്പര്യം’).

പല ശാസ്ത്രങ്ങളുടെയും വേരുകള്‍ അന്വേഷിച്ചു ചെന്നാല്‍ നാമെത്തുന്നത് വേദങ്ങളിലായിരിക്കും. ആയിരത്തോളം ഔഷധ ചെടികളെക്കുറിച്ചു ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ടെന്നു പറയുന്നു.രോഗലക്ഷണങ്ങളെക്കുറിച്ചും, രോഗ കാരണങ്ങളെക്കുറിച്ചും, സൂക്ഷ്മജീവികളെ കുറിച്ചും, നൂറു തരത്തിലുള്ള ക്ഷയ രോഗങ്ങളെ കുറിച്ചും അഥര്‍വ വേദത്തില്‍ പറയുന്നു. ഗര്‍ഭോപനിഷത് ഭ്രുണവിജ്ഞാനവും, സുബലോപനിഷത് പ്രപഞ്ച വിജ്ഞാനവും കൈകാര്യം ചെയ്യുന്നു. നൗകകളും, സമുദ്രയാനവും, പല തരത്തിലുള്ള റോഡുകളും ഒക്കെ വേദങ്ങളില്‍ വിഷയങ്ങളാണ്. ഒപ്പം തന്നെ ഉപവേദങ്ങളാകുന്ന ആയുര്‍വേദം (വൈദ്യശാസ്ത്രം), ധനുര്‍വേദം (ആയുധ ശാസ്ത്രം) ഗന്ധര്‍വവേദം (സൗന്ദര്യശാസ്ത്രം), സ്ഥാപത്യവേദം (വാസ്തു ശാസ്ത്രം) മുതലായവയും വികസിച്ചു വന്നു.

ഈ ലൗകിക – ഭൗതിക അറിവുകള്‍ ഇഹലോക ജീവിതത്തിനു വേണ്ടിയായിരുന്നെങ്കിലും ഇവക്കെല്ലാം ഒരു ദൈവിക തലമുണ്ട് എന്നുള്ളത് ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. ആയുര്വേദത്തിനും, ആയോധനകലക്കും , ശില്‍പ്പ ശാസ്ത്രത്തിനുമൊക്കെയുള്ള പ്രത്യേകം പ്രത്യേകം ദേവതകളും, ഉപാസനാക്രമങ്ങളും മുഖേന പ്രപഞ്ച ശക്തിയുമായി ബന്ധം പുലര്‍ത്തിയിരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഭാരതത്തില്‍ നിലനിന്നിരുന്ന ചാര്വാക സിദ്ധാന്തമൊഴിച്ചുള്ള എല്ലാ വേദാനുബന്ധ ചിന്തകളും അടിസ്ഥാനപരമായി ആധ്യാത്മികതയിലേക്കുള്ള ആദ്യപടിയാണ്.

Tags: VedaHinduismTalent Education
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.