Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നിത്യതയില്‍ ആ ബ്രഹ്മപാദാനന്ദം

കഴിഞ്ഞ ദിവസം സമാധിയായ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനായ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയെ കുമ്മനം രാജശേഖരന്‍ അനുസ്മരിക്കുന്നു

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Aug 19, 2025, 08:03 am IST
inMain Article

ഇത്ര പെട്ടെന്ന് ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമികള്‍ വിടപറയുമെന്ന് വിചാരിച്ചില്ല. ആശ്രമ കാര്യങ്ങളിലെല്ലാം നിരന്തരം ശ്രദ്ധിച്ചും ഭക്തര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയും പ്രവര്‍ത്തന നിര തനായിരുന്നു. പെട്ടെന്ന് രോഗബാധിതനായി. ഗുരുതരാവസ്ഥയിലായപ്പോഴും തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആ നിഷ്‌കാമ കര്‍മയോഗി അന്ത്യനിദ്രക്ക് വഴിമാറി.

നാടെമ്പാടും രാമായണമാസാചരണം സമാപിപ്പിച്ചു കൊണ്ട് ശ്രീരാമപട്ടാഭിഷേകം പാരായണം വായിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. നിത്യേന രാമായണം വായിക്കുന്ന ശ്രീരാമദാസ മഠത്തിന്റെ അധ്യക്ഷന്‍ ആ സമയം നിത്യതയിലായി.

ജഗദ്ഗുരു സത്യാനന്ദസരസ്വതി തൃപ്പാദങ്ങളാണ് അദ്ദേഹത്തെ ആശ്രമ ജീവിതത്തിലേക്ക് നയിച്ചത്. പൂജയും തന്ത്രവുമൊക്കെയായി കഴിഞ്ഞിരുന്ന യൗവന കാലത്ത് തനിക്ക് മറ്റൊരു ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന തിരിച്ചറിവ് ലഭിച്ചതോടെ അത് ജീവിതത്തിലെ വഴിത്തിരിവായി മാറി. അങ്ങനെ എല്ലാവരുടേയും പോറ്റി സ്വാമിയായി.

പാലുകാച്ചി മലയിലെ വിഗ്രഹ ധ്വംസനത്തിനെതിരെ സത്യാനന്ദസ്വാമിജി നയിച്ച പോരാട്ടങ്ങള്‍ പോറ്റി സ്വാമിയില്‍ പുത്തന്‍ ചിന്തയും കാഴ്ചപ്പാടും ഉണ്ടാക്കി. തുടര്‍ന്ന് സത്യാനന്ദ സ്വാമിയെ ഒരു നിഴല്‍ പോലെ പിന്തുടര്‍ന്നു. 1983 ലെ നിലയ്‌ക്കല്‍ പ്രക്ഷോഭ കാലത്ത് കാര്യപരിപാടികള്‍ക്കെല്ലാം രൂപം നല്‍കിയത് ആശ്രമത്തില്‍ വച്ചായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ പൂങ്കാവനം, ക്ഷേത്രത്തിന്റെ ആചാര പൂജാവിധാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് പോറ്റി സ്വാമിയാണ്. 18 മലയും 18 പടിയും 18-ാം പടിപൂജയും പൂങ്കാവനവുമായി ബന്ധപ്പെട്ടതാണെന്ന നിഗമനം നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നു.

ഓള്‍ കേരള പുലയമഹാസഭയുടെ ജനറല്‍ സെക്രട്ടറി ടി.എ. ഭാസ്‌കരന്‍ ഒരു ദിവസം ആശ്രമത്തിലെത്തി സത്യാനന്ദസ്വാമിജിയോട് ഒരു സങ്കടം ഉണര്‍ത്തിച്ചു.’ഞങ്ങള്‍ പുലയന്മാര്‍ക്ക് ഒരു ക്ഷേത്രമില്ല. മഠത്തില്‍ നിന്ന് ഒരു ക്ഷേത്രം പണിതു തരാമോ?’

സ്വാമിജി: ക്ഷേത്രം പണിതു തരാം. പക്ഷേ പൂജ പഠിക്കാന്‍ ഒരാളെ തരാമോ?

ഭാസ്‌കരന്‍: തരാം.
സ്വാമിജി പോറ്റി സ്വാമിയെ വിളിച്ച് ഭാസ്‌കരന്റെ ആവശ്യം ഉണര്‍ത്തിച്ചു. ബഹു സമ്മതം. അമ്പലം പണിയാം. പൂജയും പഠിപ്പിക്കാം. ഒട്ടും താമസിച്ചില്ല. പോറ്റി സ്വാമി ഭാസ്‌കരനോടൊപ്പം കൊല്ലത്തിന് യാത്രയായി. ഒരു കുഗ്രാമത്തില്‍ കോളനി പ്രദേശത്ത് ക്ഷേത്രത്തിന് സ്ഥലം കണ്ടു. പണി തുടങ്ങി. അതോടൊപ്പം പൂജാ പഠന പരിശീലനവും. അമ്പലം പണി പൂര്‍ത്തിയായി. സ്വാമിജി ഉദ്ഘാടനം ചെയ്യാനെത്തി. ഗംഭീര സ്വീകരണം. പോറ്റി സ്വാമി പ്രതിഷ്ഠ നിര്‍വ്വഹിച്ചു. പൂജാരിയെ അവരോധിച്ചു.

ഒരു കോളനിയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് ക്ഷേത്രവും പൂജാരിയെയും നല്‍കിയ സംഭവം സാമൂഹ്യ സമത്വത്തിന്റെ വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു. പോറ്റി സ്വാമിയുടെ വിശാല മനസാണ് ഈ മഹാസംഭവത്തിന് വഴിയൊരുക്കിയത്.

2006ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ച് ബ്രഹ്മപാദാനന്ദ സരസ്വതിയായി. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രക്ഷാധികാരി, ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നൂറില്‍പരം ക്ഷേത്രങ്ങളുടെ ആചാര്യനായി.

ജടായു പാറ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മത്തിന് നേതൃത്വവും നല്‍കി. ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തില്‍ രാമായണ ശീലുകള്‍ ശ്രീരാമ സീതാ സവിധത്തില്‍ നിന്നും ഉയരുമ്പോള്‍ അപ്പുറത്ത് മുറിയില്‍ ഭക്തര്‍ക്ക് ഭസ്മക്കുറിയിട്ട് അനുഗ്രഹിക്കുകയാവും സ്വാമിജി. കൂടെ ചെവിയിലേക്ക് ജയ് സീതാറാം എന്ന മന്ത്രവും. ശാന്തി തേടി ആശ്രമത്തിലെത്തിയ ആയിരങ്ങള്‍ക്ക് സ്വാമിജി ആശ്വാസം പകര്‍ന്നു. ലളിതമായ ജീവിതത്തിലൂടെ വാത്സല്യവും കാരുണ്യവും നല്‍കി ഏവരേയും അനുഗ്രഹിച്ച ബ്രഹ്മപാദാനന്ദ സ്വാമിയുടെ ധന്യസ്മരണക്ക് മുന്നില്‍ അനന്തകോടി നമസ്‌കാരം

 

Tags: Kummanam RajasekharanChenkottukonamSwami Brahmapadananda SaraswatiSree Ramadasa Mission Universal SocietySree Ramadasa AshramCommemrance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.