Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിന്ധുനദിയിലെ വെള്ളം പാകിസ്ഥാന് കൊടുക്കണമെന്ന് ഹേഗ് കോടതി, പറ്റില്ലെന്ന് ഇന്ത്യ; ഹേഗ് കോടതിയുടെ വിധിയ്‌ക്ക് പിന്നില്‍ യുഎസ്?

സിന്ധുനദിയിലെ വെള്ളം ഇന്ത്യ പാകിസ്ഥാന് കൊടുക്കണമെന്ന് അന്താരാഷ്‌ട്ര ഹേഗ് കോടതി. എന്നാല്‍ ഈ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളം കൊടുക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കിഷന്‍ ഗംഗ ജലവൈദ്യുത പദ്ധതി, റേറ്റില്‍ ജലവൈദ്യുത പദ്ധതി എന്നീ പ്രദേശങ്ങളില്‍ ഇടപെടാനുള്ള അധികാരം ഹേഗ് കോടതിയ്‌ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഝലം നദിയിലെ വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. . ജമ്മു കശ്മീരിലെ ലാസില്‍ സ്ഥിതിചെയ്യുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നത് ചെനാബ് നദിയിലെ ജലമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 06:55 pm IST
inIndia, World

ന്യൂദല്‍ഹി: സിന്ധുനദിയിലെ വെള്ളം ഇന്ത്യ പാകിസ്ഥാന് കൊടുക്കണമെന്ന് അന്താരാഷ്‌ട്ര ഹേഗ് കോടതി. എന്നാല്‍ ഈ കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെള്ളം കൊടുക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കിഷന്‍ ഗംഗ ജലവൈദ്യുത പദ്ധതി, റേറ്റില്‍ ജലവൈദ്യുത പദ്ധതി എന്നീ പ്രദേശങ്ങളില്‍ ഇടപെടാനുള്ള അധികാരം ഹേഗ് കോടതിയ്‌ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഝലം നദിയിലെ വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. . ജമ്മു കശ്മീരിലെ ലാസില്‍ സ്ഥിതിചെയ്യുന്ന റാറ്റില്‍ ജലവൈദ്യുത പദ്ധതിയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നത് ചെനാബ് നദിയിലെ ജലമാണ്.അതിവേഗം ഹേഗ് കോടതിയെക്കൊണ്ട് സിന്ധുനദീജലക്കരാറില്‍ പാകിസ്ഥാന് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചതിന് പിന്നില്‍ യുഎസ് സമ്മര്‍ദ്ദമുണ്ടെന്ന് സംശയിക്കപ്പെടുന്നു.

സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നാണ് 1954ലെ സിന്ധുനദീജലക്കരാര്‍ പറയുന്നത്. ഇത് അനുസരിക്കണമെന്നായിരുന്നു ഹേഗിലെ അന്താരാഷ്‌ട്ര കോടതി ആഗസ്ത് എട്ടിനെ വിധിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചെനാബ്, ഝലം എന്നീ നദികളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള കിഷന്‍ഗംഗ, റാറ്റില്‍ എന്നീ ജലവൈദ്യുതപദ്ധതികളില്‍ ഇടപെടാന്‍ ഹേഗ് കോടതിയ്‌ക്ക് നിയമാധികാരമില്ലെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്.

അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരവാദം കാരണമാണ് ഇന്ത്യ സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയത്. ഭീകരവാദം നിര്‍ത്താന്‍ പാകിസ്ഥാന്‍ തയ്യാറാവുകയും പാകിസ്ഥാന്‍ അധീന കശ്മീര്‍ എന്ന പേരില്‍ പാകിസ്ഥാന്‍ കൈവശം വെച്ച കശ്മീരിന്റെ ഭാഗമായ ഭൂമി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ സിന്ധുനദീജലക്കരാര്‍ പുനസ്ഥാപിക്കുകയുള്ളൂ എന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. എന്നാല്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്‍റേത്. ഇന്ത്യയിലേക്ക് തങ്ങള്‍ ഭീകരരെ അയയ്‌ക്കുന്നില്ലെന്നും പാകിസ്ഥാന്‍ വാദിക്കുന്നു.

സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയായ സിന്ധു നദീജല കരാര്‍ അതുപോലെ പാലിക്കണമെന്നാണ് ഹേഗ് കോടതി വിധിച്ചിരിക്കുന്നത്. സിന്ധുനദീജലക്കരാറില്‍ പറഞ്ഞതുപോലെ സിന്ധുനദിയുടെ പടിഞ്ഞാറന്‍ നദികളായ ചെനാബ്, ഝലം നദി എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് നല്‍കണമെന്നായിരുന്നു ഹേഗിലെ കോടതി വിധിച്ചത്. സിന്ധുനദീജലക്കരാര്‍ പ്രകാരം സിന്ധുനദിയില്‍ നിന്നും കിഴക്കോട്ടൊഴുകുന്ന സത്ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം മാത്രമേ ഇന്ത്യയ്‌ക്കുള്ളൂ എന്നും ഹേഗ് കോടതി പറയുന്നു. എന്നാല്‍ സിന്ധുനദിയിലെ ജലം ഒരു തുള്ളിപോലും പാകിസ്ഥാന് നല്‍കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച് പറഞ്ഞിരിക്കുകയാണ് ഇന്ത്യ.

സിന്ധുനദിയുടെ ജലത്തെ 28 കോടി ജനങ്ങളാണ് ആശ്രയിക്കുന്നത്. ഇതില്‍ അധികവും പാകിസ്ഥാന്‍കാരാണ്. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ചുകൊന്നതോടെയാണ് സിന്ധുനദീജലകരാര്‍ റദ്ദാക്കിയെന്നും ഇനി മുതല്‍ സിന്ധു നദിയിലെ ജലം പാകിസ്ഥാന് നല്‍കില്ലെന്നും ഇന്ത്യ നിലപാടെടുത്തത്. അതോടെ പാകിസ്ഥാന്‍ കടുത്ത വെള്ളപ്രതിസന്ധി നേരിടുകയാണ്.

പാകിസ്ഥാനിലെ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു

കൃഷിക്ക് ആവശ്യത്തിന് ജലം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലെ കര്‍ഷകര്‍ക്കിടയില്‍ അസ്വാരസ്യം പുകയുകയാണ്. പാകിസ്ഥാനിലെ പഞ്ചാബിലും മറ്റും വെള്ളംകിട്ടാതെ കര്‍ഷകര്‍ പ്രകോപിതരാണ്. പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്‌ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നതാണ് സിന്ധു നദീജലം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. പാകിസ്ഥാന് സിന്ധുനദിയിലെ ജലം ആവശ്യത്തിന് കിട്ടാത്തത് മൂലം പഞ്ചാബിലെയും മറ്റുമുള്ള കര്‍ഷകര്‍ അസ്വസ്ഥരാണ്.

സിന്ധുനദീജലം വേണമെന്ന് 24 മണിക്കൂറിനകം പാകിസ്ഥാനിലെ മൂന്ന് നേതാക്കള്‍

ഈയിടെ പാകിസ്ഥാന്റെ നേതാക്കളായ ഫീ‍ല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ സിന്ധുനദീജലം വിട്ടു നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്. സിന്ധുനദീജലം ലഭിക്കാത്തത് മൂലം പാകിസ്ഥാന്‍ കര്‍ഷകരില്‍ നിന്നും നേരിടുന്ന   സമ്മര്‍ദ്ദം എത്രത്തോളമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാനാകും.

 

 

Tags: Hague courtHague International CourtJhelummodiShehbaz SharifPahalgam attackChenab riverIndiaPak warIndus Valley Treaty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.