Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടര്‍ പട്ടിക പേര് ചേര്‍ക്കല്‍ ആഗസ്ത് 31 വരെ നീട്ടണം: ഇലക്ഷന്‍ കമ്മീഷന് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

ഓണ്‍ലൈന്‍ വഴിയുള്ള പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകള്‍ മൂലം തടസം നേരിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 07:00 pm IST
inKerala

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി ആഗസ്ത് 31 വരെനീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രശ്‌നങ്ങളാണ് കരട് വോട്ടര്‍ പട്ടികയില്‍ നിലവിലുള്ളതെന്നും ബി ജെ പി അധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഭേദഗതി വരുത്താനും ലഭിച്ചത് വളരെ കുറഞ്ഞ സമയം മാത്രമാണ്. പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആവശ്യമായ പരിശീലനം ലഭിക്കാത്തതിനാലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ദിവസങ്ങളോളം പ്രവര്‍ത്തനരഹിതമായതിനാലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതുമൂലം നിരവധി പേര്‍ക്ക് പേര് ചേര്‍ക്കാനുള്ള അവസരം നഷ്ടമായി. ഡീലിമിറ്റേഷന്‍ പ്രക്രിയയിലെ അപാകതകള്‍ കാരണം ബൂത്തുകള്‍ മാറിപ്പോയതിനാല്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പലരുടെയും വോട്ട് രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്കപ്പുറത്താണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതുമൂലം, തങ്ങളുടെ വോട്ട് പട്ടികയില്‍ ഉണ്ടോ എന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്.

ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സാങ്കേതിക തടസങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു. ഒരു അക്കൗണ്ടില്‍ നിന്ന് 10 പേരുടെ പേര് മാത്രമേ ചേര്‍ക്കാന്‍ കഴിയൂ എന്ന പരിമിതിയും, വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാകുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനാല്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ ജനാധിപത്യ പ്രക്രിയ സുതാര്യമായി നടപ്പാക്കാന്‍ കഴിയില്ല. ചിലരുടെ പേര് ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതുള്‍പ്പെടെ, ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തി കുറ്റമറ്റ രീതിയില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

2025 ജൂലൈ 23-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ഓഗസ്റ്റ് 7 വരെ 15 ദിവസം മാത്രമാണ് പേര് ചേര്‍ക്കാനുള്ള സമയം അനുവദിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പേര് ചേര്‍ക്കല്‍, തിരുത്തല്‍, ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്ക് പേര് മാറ്റല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് തുടക്കം മുതലേ പല സ്ഥലങ്ങളിലും സാങ്കേതിക തകരാറുകള്‍ മൂലം തടസം നേരിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത നിരവധി പേരുടെ പേര് നിലവിലെ പട്ടികയില്‍ നിന്ന് വിട്ടുപോയ സാഹചര്യവും നിലനില്‍ക്കുന്നു.

ഇതെല്ലാം പരിഗണിച്ച്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടിനല്‍കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തുടക്കം മുതല്‍ ഈ പ്രശ്‌നങ്ങള്‍ ബിജെപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍വകക്ഷി യോഗങ്ങളിലും മറ്റു വേദികളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ ഈ വിഷയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തത് ആശങ്കാജനകമാണ്. ചില വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക തയാറാക്കിയ രീതി എല്‍ഡിഎഫിന് അനുകൂലമാകുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിച്ച്, കുറ്റമറ്റ രീതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

 

Tags: Electin CommissionbjpRajeev ChandrasekharwardLDFonlinevoter listDelimitation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.