Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിയോട സേവാസംഘത്തിന്റെ എതിര്‍പ്പ് ഫലം കണ്ടു; വാണിജ്യ വള്ളസദ്യയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 09:48 am IST
in Kerala

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വള്ളസദ്യ നടത്താനുള്ള തീരുമാനത്തില്‍ നിന്നു ദേവസ്വം ബോര്‍ഡ് പിന്മാറി. ആറന്മുള പള്ളിയോട സേവാസംഘത്തിന്റ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വാണിജ്യസദ്യയില്‍ നിന്നുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പിന്മാറ്റം. ഇന്ന് നടത്താനിരുന്ന വാണിജ്യ വള്ളസദ്യ ഒഴിവാക്കിയതായും ഭക്തജനങ്ങളില്‍ നിന്ന് വാങ്ങിയ തുക തിരിച്ചു നല്‍കുന്നതു പരിഗണനയിലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു.

ഹോട്ടലുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം കഴിക്കുന്ന രീതിയില്‍ 250 രൂപ അടച്ച് രസീത് വാങ്ങുന്നവര്‍ക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ആറന്മുള വള്ളസദ്യ എന്ന പേരില്‍ ഊണ് നല്‍കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ഇങ്ങനെ സദ്യ നടത്തിയതിനെതിരെ പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, ജനറല്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടുപാടി ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്ര പരിശുദ്ധി കാക്കുംവിധത്തില്‍ നടത്തേണ്ട വള്ളസദ്യയെ സാമ്പത്തിക ലാഭത്തിനായി വാണിജ്യവല്‍ക്കരിക്കാന്‍ സമ്മതിക്കില്ലെന്ന് പള്ളിയോട സേവാ സംഘത്തിനൊപ്പം ഭക്തജനകൂട്ടായ്‌മയും വ്യക്തമാക്കിയിരുന്നു.

സമാധാനപരവും എന്നാല്‍ ശക്തവുമായ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയോട സേവാ സംഘ പ്രതിനിധികളുമായി വെള്ളിയാഴ്ച തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് കമ്മിഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ് വാണിജ്യ വള്ളസദ്യ ഉപേക്ഷിക്കാന്‍ തീരുമാനമായത്. പള്ളിയോട സേവാ സംഘത്തെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കെ.വി. സാബദേവന്‍, ജനറല്‍ സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, വൈസ് പ്രസി. കെ.എസ്. സുരേഷ്, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ശശികുമാര്‍ കുറുപ്പ്, ജോ. കണ്‍വീനര്‍ ബി. കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയ്‌ക്ക് എത്തിയെങ്കിലും പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ മൂന്ന് പേരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് ദേവസ്വം അധികൃതര്‍ എടുത്തത്.

തുടര്‍ന്ന് ചര്‍ച്ചക്കു നില്‍ക്കാതെ ഭാരവാഹികള്‍ മടങ്ങുകയായിരുന്നു. രാത്രി വൈകി വാണിജ്യ വള്ളസദ്യയില്‍ നിന്നും പിന്മാറിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചതായി പ്രസാദ് ആനന്ദഭവന്‍ പറഞ്ഞു.

Tags: Devaswom BoardAranmula Parthasarathy TemplePalliyoda Seva Sanghcommercial vallasadhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

പുതിയ വാര്‍ത്തകള്‍

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.