Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 07:34 am IST
inKerala, Pathanamthitta
തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുമായി അഭേദ്യ ബന്ധമുള്ള തിരുവോണത്തോണി ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയെ തുടര്‍ന്ന് മുങ്ങി. തോണിപ്പലക ഇളകിയിട്ടുണ്ട്. മധ്യഭാഗത്തെ മണ്ഡപത്തിനും കേടുണ്ട്. മണ്ഡപത്തിന്റെ മകുടം ഇളകിപ്പോയി. ഇത് കണ്ടെത്താനായിട്ടില്ല. ഭക്തജന വികാരം എതിരാകുമെന്നതിനാല്‍ ദേവസ്വം അധികൃതര്‍ ഇടപെട്ട് തോണി നിവര്‍ത്തി ഇപ്പോള്‍ ക്ഷേത്രക്കടവില്‍ കെട്ടിയിട്ടിട്ടുണ്ട്.

പ്രളയജലം പടിഞ്ഞാറെ നടയിലുള്ള തോണിപ്പുരയില്‍ കയറിയപ്പോഴാണ് തിരുവോണത്തോണി ഇറക്കി ക്ഷേത്രക്കടവില്‍ കെട്ടിയിട്ടത്. ജലനിരപ്പ് താഴ്ന്നു വള്ളസദ്യ പുനരാരംഭിച്ചപ്പോള്‍ ക്ഷേത്രക്കടവില്‍ അടുപ്പിക്കുന്ന പള്ളിയോടങ്ങളില്‍ നിന്ന് ചില തുഴച്ചില്‍കാര്‍ തോണിയിലൂടെ കയറിയിറങ്ങിയിരുന്നു. ഇതാണ് തോണി മറിയാന്‍ കാരണമെന്ന് ദേവസ്വം അധികൃതര്‍ പറയുമ്പോള്‍ തോണിയുടെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ദേവസ്വം അധികൃതര്‍ കാട്ടിയ അലംഭാവമാണ് അപകടത്തിനിടയാക്കിയതെന്ന് ഭക്തരും ചൂണ്ടിക്കാട്ടുന്നു.

പള്ളിയോടത്തേക്കാള്‍ ഉടമയും തടിക്കോളുമുള്ള തോണിയില്‍ എത്ര പേര്‍ കയറിയാലും മറിയാന്‍ സാധ്യത തീരെയില്ല. വള്ളസദ്യക്കായി പള്ളിയോടങ്ങള്‍ ക്ഷേത്രക്കടവില്‍ അടുക്കുമെന്ന് അറിഞ്ഞിട്ടും സുരക്ഷിതസ്ഥാനത്തേക്ക് തോണി മാറ്റാതിരുന്നതും ബോര്‍ഡിന്റെ വീഴ്ചയാണെന്നും തോണിയിലെ ദ്വാരത്തിലൂടെ വെള്ളം ഇരച്ചുകയറിയതാണ് മുങ്ങാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. തോണി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു നടപടിയും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. തോണിയുടെ ആണിത്തറയ്‌ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്. കേടുപാട് ബോധ്യമായതോടെ മുഖ്യശില്‍പി ചങ്ങങ്കരി വേണു ആചാരി എത്തി തോണി പരിശോധിച്ചു. ഇന്ന് കരക്കുകയറ്റി അറ്റകുറ്റപ്പണി നടത്താനാണ് നീക്കം.

Tags: Devasom BoardAranmula Parthasarathy Templeതിരുവോണത്തോണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Article

ഫണ്ടുണ്ടോ, അല്‍പം എടുക്കാന്‍?

സൗത്ത് ഇന്ത്യൻ ബാങ്ക് ആറന്മുള പള്ളിയോട സേവാസംഘത്തിനു ഒരുക്കി നൽകിയ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി നിർവഹിക്കുന്നു
Business

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ കാണിക്ക 

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.