ന്യൂദല്‍ഹി: ജോലിക്കു പോകുമ്പോഴോ മടങ്ങുമ്പോഴോ ജീവനക്കാരന് അപകടമരണം സംഭവിച്ചാല്‍ എംപ്‌ളോയീസ് കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
രാത്രി ജോലി കഴിഞ്ഞു മടങ്ങിയ സുരക്ഷാ ജീവനക്കാരന്‍ അപകടത്തില്‍ മരിച്ചപ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി അര്‍ഹതയില്ലെന്ന് വ്യക്തമാക്കി. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്, അര്‍ഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട സമയത്താണ് മരണം. കമ്പനിക്കും ഇന്‍ഷ്വറന്‍സ് കമ്പനിക്കും ഉത്തരവാദിത്തമുണ്ട്. ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ വ്യക്തമാക്കി.
















