Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറമേയ്‌ക്ക് പരിപ്പുവടയും കട്ടന്‍ ചായയും…രഹസ്യമായി കോടികള്‍ പൊടിച്ച് ആഡംബര വിവാഹം…സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ വിമര്‍ശനം

അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ജയിക്കാന്‍ പൊരുതുന്ന സൊഹ്റാന്‍ മംദാനി പുറമേയ്‌ക്ക് പരിപ്പുവടയും കട്ടന്‍ചായയും പ്രസംഗിക്കുമെങ്കിലും കോടികള്‍ പൊടിച്ച് സ്വന്തം വിവാഹം രഹസ്യമായി നടത്തിയ ആളാണെന്ന സത്യം പുറത്തായി. സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും സൊഹ്റാന്‍ മംദാനിയുടെ ആ വിവാഹവാര്‍ത്ത കത്തിപ്പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 10:20 pm IST
in India, World

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ജയിക്കാന്‍ പൊരുതുന്ന സൊഹ്റാന്‍ മംദാനി പുറമേയ്‌ക്ക് പരിപ്പുവടയും കട്ടന്‍ചായയും പ്രസംഗിക്കുമെങ്കിലും കോടികള്‍ പൊടിച്ച് സ്വന്തം വിവാഹം രഹസ്യമായി നടത്തിയ ആളാണെന്ന സത്യം പുറത്തായി. സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും സൊഹ്റാന്‍ മംദാനിയുടെ ആ വിവാഹവാര്‍ത്ത കത്തിപ്പടരുകയാണ്.

ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ എന്ന് വിളിക്കുകയും ശ്രീരാമനെ അധിക്ഷേപിക്കുകയും പലസ്തീനും ഗാസയ്‌ക്കും ഹമാസിനും വേണ്ടി ജയ് വിളിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി. അമ്മ സംവിധായകയും ഹിന്ദു മതസ്ഥയുമായ ഇന്ത്യക്കാരി മീരാ നായരാണെങ്കിലും പിതാവായ മഹ് മൂദ് മംദാനിയുടെ ഇസ്ലാം മതമാണ് സൊഹ്റാന്‍ മംദാനി പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിലെ പ്രാഥമിക മത്സരം വിജയിച്ചതോടെയാണ് ശ്രദ്ധേയനായത്.

കമ്മ്യൂണിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഇദ്ദേഹം മിതമായ നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിക്കുക, ഫ്രീയായി പാവപ്പെട്ടവര്‍ക്ക് യാത്ര ചെയ്യാനുള്ള ബസുകള്‍ ഏര്‍പ്പെടുത്തുക, കനത്ത കെട്ടിട വാടക ഒഴിവാക്കുക, പാവങ്ങളായ വാടകക്കാര്‍ക്കുള്ള വാടക കുറച്ചു നാളത്തേക്ക് മരവിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. പക്ഷെ ഇദ്ദേഹം പുറമേയ്‌ക്ക് കട്ടന്‍ചായയും പരിപ്പുവടയുമൊക്കെ ഉദ്ഘോഷിക്കുമെങ്കിലും രഹസ്യമായി ആഡംബരപ്രിയനാണെന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് സൊഹ്റാന്‍ മംദാനിയുടെ ആഡംബര വിവാഹമാണ്. സിറിയക്കാരിയായ ആര്‍ടിസ്റ്റ് റമ ദുവാജിയെ ആണ് സൊഹ്റാന്‍ മംദാനി വിവാഹം കഴിച്ചത്. പിതാവിന്റെ നാടായ ഉഗാണ്ടയില്‍ നടത്തിയ ഈ വിവാഹം കോടികള്‍ പൊടിച്ചുള്ളതായിരുന്നു. സമ്പന്നനായ പിതാവിന്റെ കുടുംബത്തിന് സ്വന്തമായുള്ള ബുസിഗ ഹില്‍ എന്ന ആഡംബര എസ്റ്റേറ്റിലാണ് കോടികള്‍ പൊടിച്ചുള്ള വിവാഹം നടന്നത്. 20 സ്പെഷ്യല്‍ ഫോഴ്സുകളും മൊബൈല്‍ ജാമേഴ്സും ഉപയോഗിച്ചായിരുന്നു ചടങ്ങുകള്‍. അന്ന് ഉഗാണ്ടയില്‍ ഒരു സുപ്രീംകോടതി ജഡ്ജി മരിച്ചതിനെ തുടര്‍ന്ന് ദു:ഖാചരണം നടന്നുകൊണ്ടിരിക്കെയാണ് അതിനെയെല്ലാം കാറ്റില്‍ പറത്തി സൊഹ്റാന‍് മംദാനിയുടെ കൊട്ടിഘോഷിച്ചുള്ള ആഡംബര വിവാഹം നടന്നത്. പുറമേയ്‌ക്ക് മാത്രമാണ് സൊഹ്റാന്‍ മംദാനി പരിപ്പുവടയും കട്ടന്‍ ചായയും പറയുന്നത്. ഉള്ളില്‍ ആഡംബരപ്രിയനാണ്. ഇക്കാലത്തെ പല കമ്മ്യൂണിസ്റ്റുനേതാക്കളെയും പോലെ ഇരട്ടത്താപ്പുള്ള കമ്മ്യൂണിസ്റ്റാണിയാള്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് യുവനേതാക്കളും യുവമന്ത്രിമാരും അവരുടെ വേണ്ടത്ര യോഗ്യതയില്ലാത്ത ഭാര്യമാരെ കോളെജുകളില്‍ ലക്ചറര്‍മാരും പ്രൊഫസര്‍മാരും ആക്കിമാറ്റുകയും പുറമേയ്‌ക്ക് മെറിറ്റും ജനാധിപത്യവും പ്രസംഗിക്കുന്നത് പോലെതന്നെയത്രെ ഈ സൊഹ്റാന്‍ മംദാനിയും.

Tags: communistZohran MamdaniNewyork Mayor electionMira Nairfake communistsecret lavish weddingUgandan muslimHamas supporterGaza supporter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

World

ന്യൂയോര്‍ക്ക് നഗരം വെള്ളരിക്കാപ്പട്ടണമോ? കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് കൈമാറുമെന്ന് മംദാനി

Kerala

കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല; കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ വിശദീകരണവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.