Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ചിപ്പില്‍ തട്ടിപ്പ്; ലക്ഷങ്ങള്‍ പോക്കറ്റിലാക്കി, ചിപ്പ് നിർമാണം കേന്ദ്രത്തെ അറിയിക്കാത്തതിലും ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 04:15 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നിര്‍മിച്ച കൈരളി ചിപ്പ് (കെ ചിപ്പ്) നിര്‍മാണത്തില്‍ ദൂരൂഹതയെന്നാരോപണം. ചിപ്പ് നിര്‍മാണത്തില്‍ ഭാരതത്തെ ആഗോള ഹബ്ബാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ചിപ്പ് വികസിപ്പിച്ചത്. എന്നാല്‍ ഇതു കേന്ദ്രത്തെ അറിയിക്കാത്തതാണ് ദുരൂഹത ഉണര്‍ത്തുന്നത്.

സംസ്ഥാന സര്‍ക്കാരും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ‘കൈരളി ചിപ്പ്’ രാജ്യത്താദ്യമായി നിര്‍മിച്ചെന്ന് പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ പേരില്‍ വന്‍ തുക ചെലവഴിച്ചു. ചിപ്പ് നിര്‍മിക്കാന്‍ നേതൃത്വം നല്കിയ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. അലക്‌സ് പാപ്പച്ചന്‍ ജെയിംസിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികം നല്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചിപ്പ് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യകളോ അടിസ്ഥാന സൗകര്യങ്ങളോ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കില്ലെന്ന് വിദഗ്ധര്‍ തന്നെ പറയുന്നു. സാങ്കേതിക പരിമിതികളും തെളിവുകളുടെ അഭാവവും കണക്കിലെടുക്കുമ്പോള്‍, ഇതിന് ‘ഭാരതത്തില്‍ തന്നെ നിര്‍മിച്ച സ്വദേശി ചിപ്പ്’ എന്ന വിശേഷണം നല്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട നേട്ടങ്ങളോ ഉപയോഗ യോഗ്യതയോ പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഈ ചിപ്പ് നിര്‍മാണത്തിന് ഫണ്ട് അനധികൃതമായി അനുവദിച്ചത്. ചിപ്പ് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍കോടികള്‍ നിക്ഷേപിച്ച പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പു തന്നെ കേരളം ഈ സാങ്കേതിക നേട്ടം കൈവരിച്ചെന്ന അവകാശവാദം പൊതുജനങ്ങളോടോ കേന്ദ്ര സര്‍ക്കാരിനോടോ ഔദ്യോഗികമായി പറയാന്‍ സര്‍ക്കാരോ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയോ തയാറായില്ല. കേരളം കൈവരിച്ച ഈ നേട്ടംദേശീയ തലത്തില്‍ പ്രഖ്യാപിക്കുന്നുമില്ല. ഇതെല്ലാം തന്നെ ദുരൂഹത ഉണര്‍ത്തുന്നുണ്ട്.

ഡിജിറ്റല്‍ സര്‍വകലാശാലയ്‌ക്ക് കിഫ്ബി വഴി ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ ഏറിയ പങ്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ നിര്‍ദേശാനുസരണം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ചെലവഴിക്കുകയാണ്. കെ ചിപ്പ് നിര്‍മാണവും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്കി.

Tags: investigationDigital UniversityChip FraudLakhs PocketedCentral Government Protocol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.