Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ ചരമം

ദിവസം 8   അയോദ്ധ്യാകാണ്ഡം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 24, 2025, 12:00 pm IST
inSamskriti

അതിനിടെ, അയോദ്ധ്യയിൽ ദശരഥൻ പുത്രവിയോഗദു:ഖത്താൽ തകർന്നിരുന്നു. സുമന്ത്രർ കൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ, രാജാവ് അത്യുത്സുകതയോടെ രാമന്റെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാമന്റെ അചഞ്ചലമായ ദൃഢത, സീതയുടെ വിനയം, ലക്ഷ്മണന്റെ രാമനോടുള്ള സുദൃഢവും വിശുദ്ധവുമായ വിശ്വാസം എന്നിവയെപ്പറ്റി സുമന്ത്രർ വിവരിച്ചു. ഗുഹൻ അവരെ ഗംഗയ്‌ക്ക് അപ്പുറം കടത്തിയെന്നും മന്ത്രി രാജാവിനെ ധരിപ്പിച്ചു. അപ്പോൾ താൻ തന്റെ യൗവ്വനകാലത്ത്  അറിയാതെങ്കിലും ചെയ്തുപോയ ഒരു  പാപകർമ്മം ദശരഥന്റെ ഓർമ്മയിലെത്തി അദ്ദേഹത്തെ പീഡിപ്പിച്ചു കൂടുതൽ ദുഖത്തിലാഴ്‌ത്തി.

ഒരു ദിവസം ദശരഥൻ കാട്ടിൽ നായാടുന്ന സമയത്ത്, ദൂരെ കിണറ്റിൽ നിന്നും ആരോ ജലം വലിച്ചെടുക്കുന്ന ശബ്ദം കേട്ട് അതൊരു കാട്ടുമൃഗമാണെന്ന് ധരിച്ചു ശബ്ദം കേട്ട ദിക്കിലേയ്‌ക്ക് ഒരമ്പ് അയച്ചു. അത് ചെന്നു കൊണ്ടത് നദിയിൽ കുടവുമായി ജലമെടുക്കാൻ പോയിരുന്ന ഒരാശ്രമബാലനിലാണ്. ആ ദാരുണ സംഭവവും അതിൽ നിന്നും കിട്ടിയ പുത്രശോകമെന്ന  ശാപവും അദ്ദേഹത്തിന്റെ മനസ്സിൽ വേദനിക്കുന്ന ഓർമ്മയായി. ആ ബാലൻ മരിച്ചശേഷം, അവന്റെ അന്ധരായ മാതാപിതാക്കൾ ദശരഥനോട് ക്ഷമിച്ചിരുന്നെങ്കിലും, പുത്രവിരഹത്തിന്റെ വേദന രാജാവിനും  അനുഭവിക്കേണ്ടതായി വരുമെന്ന് അവർ മുന്നറിയിപ്പു നൽകിയിരുന്നു. ഇപ്പോൾ ആ ശാപം സത്യമായി. “ഹാ, രാമാ! സീതേ! ലക്ഷ്മണാ!” എന്നു നിലവിളിച്ചുകൊണ്ട് ദശരഥന്റെ ആത്മാവ് ദേഹത്തെ വിട്ടു പോയി.

മഹാനായ രാജാവിന്റെ നിര്യാണത്തിൽ അയോദ്ധ്യ മുഴുവൻ വിലപിച്ചു. ദൂരെ മാതുലഗൃഹത്തിൽ പോയിരുന്ന ഭാരതൻ തിരിച്ചുവരുന്നതുവരെ രാജാവിന്റെ ദേഹം എണ്ണത്തോണിയിലിട്ടു സൂക്ഷിച്ചുവയ്‌ക്കാൻ വസിഷ്ഠൻ നിർദ്ദേശിച്ചു. ഉടനെതന്നെ ഭരതനും ശത്രുഘ്നനും വിരുന്നു പോയിരുന്ന കേകയരാജ്യത്തിലേക്ക് സന്ദേശവാഹകർ പോയി. സന്ദേശം കേട്ടപാടെ രണ്ടു രാജകുമാരന്മാരും ആശങ്കയോടെ അയോദ്ധ്യയിലേക്ക് തിരിച്ചു. നഗരത്തിൽ നേരത്തേയുണ്ടായിരുന്ന സമൃദ്ധിയും സന്തോഷം എങ്ങോ പോയി മറഞ്ഞതായി അവർക്ക് തോന്നി.

ഭരതവിലാപം

അയോദ്ധ്യയിലെത്തിയപ്പോൾ അമ്മ കൈകേയി ഭരതനെ എതിരേറ്റു. അവൾ മകനെ സന്തോഷിപ്പിക്കാനായി പറഞ്ഞു: “നിന്റെ അച്ഛൻ ഇനി ഇല്ല; നിനക്കായി ഞാൻ രാജ്യം നേടിയിരിക്കുന്നു.” എന്നാൽ പിതാവിന്റെ മരണവാർത്ത കേട്ടപ്പോൾ, ഭാരതൻ ഹതാശനായി  ബോധമറ്റ് വീണു. എഴുന്നേറ്റപ്പോൾ തനിക്ക് രാജപദവി ലഭിക്കാൻ താൻ രാജ്യത്ത് ഇല്ലാതിരുന്ന സമയം അമ്മ ചെയ്ത കാര്യങ്ങൾ അറിഞ്ഞു കോപം കൊണ്ടു വിറച്ച് ദു:ഖം പൊറുക്കാനാവതെ അവശനായി നിന്നു.

തന്റെ പിതാവിന്റെ ജീവനറ്റ ദേഹത്തിനരികിൽ നിന്ന്  ഭരതൻ കണ്ണീരോടെ പരിതപിച്ചു. “അച്ഛാ, എന്തുകൊണ്ടാണ് അങ്ങെന്നെ ഈ ദുഃഖസമുദ്രത്തിൽ അനാഥനാക്കി വിട്ടത്? രാമനെ രാജാവായി അഭിഷേകം ചെയ്ത് എന്നെ ജ്യേഷ്ഠന്റെ വെറുമൊരു  ദാസനാക്കിയിരുന്നെങ്കിൽ, ഞാൻ എന്ത്

ചുമതലയും സന്തോഷത്തോടെ നിർവഹിച്ചേനെ. ഇനിയിപ്പോൾ നമ്മെ ആരാണ് നയിക്കുക?” ഭരതന്റെ അമ്മ കൈകേയി, ദുഖശമനത്തിനായി എന്തോ പറയാൻ തുടങ്ങിയെങ്കിലും അവയൊക്കെ  ഭരതന്റെ മനസ്സിൽ കൂടുതൽ ആഴത്തിലുള്ള വേദനയാണ് ഉണ്ടാക്കിയത്. “മകനേ, ഇവയെല്ലാം വിധിയാണ്. ഞാൻ നിനക്ക് വേണ്ടി ഏറ്റവും നല്ല കാര്യമാണ് ചെയ്തതെന്ന് കരുതി,” അമ്മ പറഞ്ഞു. വേദനയോടെ ഭരതൻ ചോദിച്ചു, “എന്റെ അച്ഛൻ പോകുന്നതിന് മുമ്പ് എന്തെങ്കിലും പറഞ്ഞിരുന്നോ?” കൈകേയിയുടെ മറുപടി ഒരു മിന്നൽപ്പിണർപോലെ അവനിൽ  പതിച്ചു. “രാമാ, ലക്ഷ്മണാ, സീതേ എന്നിങ്ങനെ അവരുടെ പേര് വിളിച്ചു കരഞ്ഞുകൊണ്ടു അദ്ദേഹം ജീവൻ വെടിയുകയാണുണ്ടായത്.”

അതുകേട്ട് ഞെട്ടിപ്പോയ ഭരതൻ എന്താണ് സംഭവിച്ചതെന്ന സത്യം പറയാൻ അമ്മയോട് ആവശ്യപ്പെട്ടു. കൈകേയി കാര്യമാത്രമായി മുഴുവൻ കാര്യവും വെളിപ്പെടുത്തി. എങ്ങനെയാണ് തന്റെ ആവശ്യപ്രകാരം ദശരഥൻ രാമനെ വനവാസത്തിനയച്ച് രാജ്യം ഭരതന് വിട്ടുകൊടുക്കാനിടയായതെന്ന് അവർ വിശദമാക്കി. ഞെട്ടലും വിറയലും കൊണ്ട്, ഭരതന്റെ ദുഃഖം കോപമായി മാറി, തന്റെ അമ്മയെ അവൻ അതിനിശിതമായ ഭാഷയിൽ ശക്തമായി നിന്ദിച്ചു പറഞ്ഞു. “ധർമ്മനീതിയുടെ ഘാതകയാണ് നീയെ”ന്ന് ഭർസിച്ചു.  ഇങ്ങിനെയൊരമ്മ തനിക്ക് ശാപമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അമ്മയെ അവഗണിച്ചു ഭരതൻ കൗസല്യാ മാതാവിനരികിലേക്ക് ഓടിയെത്തി. അവിടെ അവൻ അമ്മയുടെ കാലിൽ വീണ് കരഞ്ഞു. സ്വയം ദുഖത്താൽ തകർന്നിരുന്നിട്ടും കൗസല്യ, കരുണയോടെ ഭരതനെ ചേർത്തുപിടിച്ചു. അവന്റെ നിരപരാധിത്വം ആ അമ്മയ്‌ക്ക് നന്നായി അറിയാമായിരുന്നു. അവന് കൈകേയിയുടെ ദുഷ്ടപദ്ധതിയിൽ പങ്കില്ലെന്ന് പവിത്രമായ എല്ലാറ്റിനെയും പിടിച്ചു ഭരതൻ സത്യം ചെയ്തപ്പോൾ കൗസല്യ അവനെ സമാശ്വസിപ്പിച്ചു.

ഈ സമയത്ത്, വസിഷ്ഠ ഋഷി അവിടെയെത്തി, വിവേകജ്ഞാനത്തിന്റെ വെളിച്ചം അവരിൽ പകരാൻ ഉതകുന്ന വാക്കുകൾ പറഞ്ഞു. ഭരതനെ ജീവിതത്തിന്റെ അസ്ഥിരതയും കർമ്മത്തിന്റെ അചഞ്ചലമായ നിയമങ്ങളും എന്തെന്ന് ഓർമ്മിപ്പിച്ചു. “രാജകുമാരാ, ദുഃഖിച്ചു കരയുന്നത് കൊണ്ടു ഒന്നിനും പരിഹാരമാകുന്നില്ല. ജനനവും മരണവും ഒരുവന്റെ ജീവാത്മാവു കടന്നുപോകേണ്ട ഘട്ടങ്ങളാണ്. നിന്റെ പിതാവ് ഭൂമിയിലെ തന്റെ ഭൗതികമായ കർത്തവ്യങ്ങൾ വേണ്ടരീതിയിൽ രാജോചിതമായി പൂർത്തിയാക്കി, ഇപ്പോൾ സ്വർഗത്തിൽ തന്റെ ധാർമ്മികജീവിതത്തിന്റെ ഫലങ്ങൾ ആസ്വദിക്കുന്നു. നിന്റെ ദൗത്യം നിന്റെ കർത്തവ്യം നിറവേറ്റുന്നതിലൂടെ ഈ ലോകത്ത് ധർമ്മമാർഗ്ഗം നടപ്പിലാക്കുക എന്നതാണ്. മാറ്റാൻ കഴിയാത്തതിനെക്കുറിച്ച് പരിതപിക്കേണ്ട കാര്യമില്ല. അത് ഒന്നിനും പരിഹാരവുമല്ല.”

അങ്ങനെ, ഋഷി പകർന്നു നല്കിയ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ മനസ്സ് ശാന്തമാക്കി സ്വയം തന്നെ നിയന്ത്രിച്ച് ഭരതൻ പിതാവിന്റെ അന്ത്യകർമ്മങ്ങൾ രാജകീയബഹുമതികളോടെ നിർവഹിച്ചു. ദശരഥന്റെ ദേഹം കുളിപ്പിച്ച് , സുഗന്ധദ്രവ്യങ്ങളാൽ അഭിഷേകം ചെയ്ത്, രാജകീയ ചടങ്ങുകളോടെ ചിതകൂട്ടി സംസ്കരിച്ചു. ഭരതനും ശത്രുഘ്നനും ബ്രാഹ്മണർക്കും ദർദ്രർക്കും ധാരാളം ദാനങ്ങൾ വിതരണം ചെയ്ത് രാജാവിന്റെ സ്മരണയെ ആദരിച്ചു.

ഗുരു വസിഷ്ഠനും മന്ത്രിമാരും ഭരതനോട് ഒട്ടും താമസിയാതെ സിംഹാസനത്തിൽ ആസനസ്ഥനാകാൻ ആവശ്യപ്പെട്ടു. കാരണം ഒരു ഭരണാധികാരിയില്ലാത്ത രാജ്യം സ്വയം കലഹത്തിലേക്ക് എത്തിച്ചേരും അവിടെ അരാജകത്വം നടമാടും. എന്നാൽ ഭരതൻ ആ നിർദ്ദേശത്തെ ശക്തിയായി നിരസിച്ചു. “രാമൻ മാത്രമാണ് യഥാർത്ഥ രാജാവ്. അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ കിരീടം ഞാൻ ധരിക്കില്ല. നാളെ, നാമെല്ലാം ചേർന്ന് രാമനെ കണ്ടെത്തി തിരിച്ചുകൊണ്ടുവരാനായി വനത്തിലേയ്‌ക്ക് പോകാം. മാതാക്കൾ, ഋഷിമാർ, ജനങ്ങൾ, എല്ലാവരും നമുക്കൊപ്പം ചേരട്ടെ.  അയോദ്ധ്യ രാമന്റെ തിരിച്ചുവരവിനായി എത്രത്തോളം കാത്തിരിക്കുന്നു എന്ന് അദ്ദേഹം കാണട്ടെ.” വസിഷ്ഠൻ ഭരതന്റെ ധാർമ്മികബോധത്തിൽ  സന്തോഷിച്ച്, അവനെ ആശീർവദിച്ചു.

Tags: deathAyodhyaLord RamaRamayanam JeevamruthamDasharathaKing of AyodhyaKaikeyiImpact on the Ramayana
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

പുതിയ വാര്‍ത്തകള്‍

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

കേരള ക്രിക്കറ്റ് ലീഗ്: ഗ്രീന്‍ഫീല്‍ഡ് തയ്യാര്‍; രണ്ട് നാള്‍ കൂടി

തോവാള

ഓണപ്പൂക്കളത്തിന് നിറം പകരുന്ന തോവാള; അത്തം പിറക്കുമ്പോള്‍ പൂക്കുന്ന അതിര്‍ത്തിഗ്രാമം

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.