Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

ഇസ്രായേൽ തനിക്കെതിരെ കൊലപാതക ശ്രമം ആസൂത്രണം ചെയ്തതായി പ്രസിഡന്റ് പെസെഷ്കിയൻ ഇതിനകം ആരോപിച്ചിരുന്നു. ഇതിനു പുറമെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെയും (IRGC) ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2025, 08:38 am IST
in World

ടെഹ്‌റാൻ: ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനെതിരെ ഇസ്രായേൽ വലിയ ആക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. നിസ്സാര പരിക്കുകളോടെ അദ്ദേഹം ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധപ്പെട്ട ഫാർസ് ന്യൂസ് ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.  ബെയ്റൂട്ടിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഇസ്രായേൽ സൈന്യം ഈ ആക്രമണം നടത്തിയത്.  ജൂൺ 16 നാണ് ഈ ആക്രമണം നടന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് നിസ്സാരമായി പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗം ചേർന്നിരുന്ന ടെഹ്‌റാന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു കെട്ടിടത്തിൽ ഇസ്രായേലി മിസൈൽ പതിച്ചപ്പോൾ പ്രസിഡന്റ് പെസെഷ്കിയന്റെ കാലിന് പരിക്കേറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റിനൊപ്പം പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാകിർ ഗാലിബാഫ്, ജുഡീഷ്യറി ചീഫ് മൊഹ്‌സാനി എജെയ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കും പരിക്കുകൾ ഏറ്റതായിട്ടാണ് റിപ്പോർട്ട്.

ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഇസ്രായേൽ സൈന്യം ഈ ഓപ്പറേഷൻ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ആക്രമണത്തിൽ കെട്ടിടത്തിന്റെ പ്രവേശന, എക്സിറ്റ് വഴികൾ ലക്ഷ്യമാക്കി ആറ് മിസൈലുകളാണ് ഇസ്രായേൽ ഉപയോഗിച്ചത്. ഇതുമൂലം രക്ഷപ്പെടാനുള്ള വഴികൾ അടയ്‌ക്കാനും വായുപ്രവാഹം തടസ്സപ്പെടുത്താനും കഴിയും.

കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. സ്ഫോടനങ്ങളെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ അടിയന്തര എക്സിറ്റ് വഴിയിലൂടെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.

അതേ സമയം ഇസ്രായേലിന് ആക്രമണം നടത്താൻ സഹായിച്ച ഒരു വ്യക്തിയുടെ പങ്കിനെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇസ്രായേൽ തനിക്കെതിരെ കൊലപാതക ശ്രമം ആസൂത്രണം ചെയ്തതായി പ്രസിഡന്റ് പെസെഷ്കിയൻ ഇതിനകം ആരോപിച്ചിരുന്നു.

ഇതിനു പുറമെ പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ സൈന്യം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെയും (IRGC) ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ്. കൊല്ലപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരിൽ IRGC കമാൻഡർ ഹുസൈൻ സലാമി, ഇറാനിയൻ സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരി, IRGC വ്യോമസേനാ കമാൻഡർ അമീർ അലി ഹാജിസാദെ, മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു.

അതേ സമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ശരിയായ അവസരം ലഭിക്കാത്തതിനാൽ ആക്രമണം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

Tags: Hassan NasrallahIranIsraelwarIsreal #IranIsraeli strike on BeirutIranian President Masoud PezeshkianHezbollah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)
World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഇറാന് വേണ്ടി വൈകാതെ ഇറങ്ങും ഹൂതികള്‍; ഹൂതികളുടെ നിശ്ശബ്ദത വലിയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തല്‍

World

‘ ഞാൻ മാപ്പ് പറഞ്ഞിട്ടില്ല’ ; ഗൾഫ് രാജ്യങ്ങളോടുള്ള ക്ഷമാപണത്തിൽ നിന്ന് പിന്നോട്ട് പോയി ഇറാൻ പ്രസിഡന്റ്, ഭിന്നത സൃഷ്ടിച്ചതിന് ശത്രുവിനെ കുറ്റപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.