Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എഫ്‌ഐക്ക് ജനാധിപത്യ മര്യാദയില്ലെന്ന് സിപിഐ സമ്മേളനം; ‘ക്യാമ്പസുകളില്‍ കാണിക്കുന്നത് ഗുണ്ടായിസം’

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jul 13, 2025, 01:00 pm IST
inKerala

തൃശൂര്‍: കേരളത്തില്‍ എസ്എഫ്‌ഐ കാണിക്കുന്നത് ഗുണ്ടായിസമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ക്യാമ്പസുകളെ എസ്എഫ്‌ഐയുടെ ഗുണ്ടാസങ്കേതങ്ങളാക്കി മാറ്റി. എഐഎസ്എഫിന് പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യ ബോധം തൊട്ടുതീണ്ടാത്തവരാണ് എസ്എഫ്‌ഐക്കാരെന്നും സിപിഐ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ക്യാമ്പസുകളുടെ അക്കാദമിക അന്തരീക്ഷം തകര്‍ക്കുന്നതില്‍ എസ്എഫ്‌ഐക്ക് വലിയ പങ്കുണ്ട്. എസ്എഫ്‌ഐയെ തിരുത്താന്‍ സിപിഎം തയ്യാറാകണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ ധൂര്‍ത്തും ആഡംബര ജീവിതവും പൊതുജനം ചര്‍ച്ച ചെയ്യുകയാണ്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്‌മ, തകര്‍ന്ന റോഡുകള്‍ പോലെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ ജനരോഷം സൃഷ്ടിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്കയുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണം തെരഞ്ഞെടുപ്പുകളിലടക്കം മുന്നണിക്ക് തിരിച്ചടിയുണ്ടാക്കുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും പൊതുചര്‍ച്ചയില്‍ അതിരൂക്ഷവിമര്‍ശനമുണ്ടായി. സിപിഐയുടെ വകുപ്പുകള്‍ക്ക് ധനമന്ത്രി പണം നല്‍കുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയര്‍ന്ന വിമര്‍ശനം. സിപിഎം കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് പണം വാരിക്കോരി നല്‍കുന്നുമുണ്ട്.

സിപിഐ മന്ത്രിമാര്‍ക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. മന്ത്രിമാരായ കെ. രാജന്‍, ജി. അനില്‍, പി. പ്രസാദ് എന്നിവര്‍ പരാജയമാണ്. മുന്‍കാലത്ത് സിപിഐ മന്ത്രിമാര്‍ക്ക് സമൂഹത്തില്‍ കിട്ടിക്കൊണ്ടിരുന്ന നിലയും വിലയും ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്നില്ല. സ്വന്തം പ്രതിച്ഛായയില്‍ മാത്രമാണ് ഇവര്‍ ശ്രദ്ധയൂന്നുന്നത്. സിവില്‍ സപ്ലൈസ് വകുപ്പ് പലപ്പോഴും പരിഹാസ്യമായി മാറുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രി കെ. രാജനും മുന്‍മന്ത്രി വി.എസ്. സുനില്‍കുമാറും തമ്മിലുള്ള ശീതസമരം വലിയ ചേരിപ്പോരായി വളരുന്നതിനും തൃശൂര്‍ ജില്ലാ സമ്മേളനം സാക്ഷ്യംവഹിക്കുകയാണ്.

രാജനെതിരായ കടുത്ത വിമര്‍ശനത്തിന് പിന്നില്‍ വി.എസ്. സുനില്‍കുമാറാണെന്ന് ഒരു വിഭാഗം കരുതുന്നു. കീഴ്ഘടകങ്ങളില്‍ നടന്ന സമ്മേളനങ്ങളിലും മന്ത്രിക്കെതിരെ സുനില്‍കുമാര്‍ അനുകൂലികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ആസൂത്രിതമെന്നാണ് രാജന്‍ അനുകൂലികള്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയ്‌ക്ക് പോയത് ഉള്‍പ്പെടെ വിമര്‍ശനവിധേയമായി. സിപിഎം നേതാക്കളുടെ ആഡംബരത്തെയും അഴിമതിയെയും ന്യായീകരിക്കേണ്ട ഗതികേടിലാണ് സിപിഐ എന്നും പ്രതിനിധികള്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പിണറായിയെയും സിപിഎം നേതൃത്വത്തെയും ഭയമാണ്. മുന്‍കാലങ്ങളില്‍ വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും മറ്റും പാര്‍ട്ടിക്ക് വേണ്ടി സിപിഎം നേതാക്കളോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ മടി കാണിച്ചിരുന്നില്ല. എന്നാല്‍ ബിനോയ് വിശ്വം ഇവരെ ഭയപ്പെടുന്നത് കൊണ്ട് പാര്‍ട്ടിയുടെ നിലപാടുകള്‍ പോലും മുന്നണി യോഗത്തില്‍ അവതരിപ്പിക്കുന്നില്ല. മൂന്നു ദിവസങ്ങളിലായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. സിപിഐയുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന ജില്ലാ കമ്മിറ്റിയാണ് തൃശൂരിലേത്.

പുതിയ ജില്ലാ സെക്രട്ടറിയായി ടി.ആര്‍. രമേഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. വി.എസ്. സുനില്‍കുമാറും ജില്ലാ സെക്രട്ടറിപദത്തില്‍ കണ്ണുനട്ട് രംഗത്തുണ്ട്. ഇരുപക്ഷവും മത്സരിക്കാനുറച്ചാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി കെജി. ശിവാനന്ദന്റെ പേരും നേതൃത്വം പരിഗണിക്കുന്നുണ്ട്.

Tags: hooliganismCPI conferenceSFI lacks democratic etiquette
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

Kerala

ബിനോയ് വിശ്വം മഹാദുര്‍ബലന്‍; പിണറായിയെ ഇങ്ങനെ ഭയക്കരുതെന്ന് സിപിഐ സമ്മേളന പ്രതിനിധികള്‍

Kerala

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

Kerala

ഗുണ്ടായിസവും ഒന്നിലധികം ക്രിമിനല്‍ കേസുകളും: രണ്ട് യുവതികള്‍ക്കെതിരെ കാപ്പ ചുമത്തി തൃശൂര്‍ പൊലീസ്

Thiruvananthapuram

ആറ്റുകാല്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ ഗുണ്ടായിസം; വനിതാ പോലീസിനെ മര്‍ദ്ദിച്ചു

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.