Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അധീന കശ്മീരില്‍ ഭീകരപരിശീലന കേന്ദ്രങ്ങള്‍ സജീവം; ചെറിയ ബാച്ചുകള്‍, വന്‍ ടെക്നോളജി സുരക്ഷ

ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. അതായത് ഭീകരരെ ഇന്ത്യയിലേക്ക് രഹസ്യമായി പറഞ്ഞയക്കുന്ന പഴയ തന്ത്രം പാകിസ്ഥാന്‍ കൈവിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 06:14 pm IST
in India
ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ)

ന്യൂദല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനുശേഷം, പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരര്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പാകിസ്ഥാൻ രഹസ്യമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. അതായത് ഭീകരരെ ഇന്ത്യയിലേക്ക് രഹസ്യമായി പറഞ്ഞയക്കുന്ന പഴയ തന്ത്രം പാകിസ്ഥാന്‍ കൈവിടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) തീവ്രവാദ പരിശീലന ക്യാമ്പുകൾക്ക് വന്‍നാശനഷ്ടം വരുത്തിയിരുന്നു. ഈ ഭീകരക്യാമ്പുകളെല്ലാം പാകിസ്ഥാന്‍ പുനർനിർമ്മിക്കുകയാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, നേരത്തെ 70–80 ഭീകരര്‍ക്ക് ഒന്നിച്ച് പരിശീലനം നൽകുന്ന മുൻ രീതി പാകിസ്ഥാന്‍ മാറ്റി. പകരം 20–30 ഭീകരരുടെ ചെറിയ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കുകയാണ്. ഇതാവുമ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ബോംബാക്രമണമോ, മിസൈല്‍ ആക്രമണമോ, ഡ്രോണ്‍ ആക്രമണമോ ഉണ്ടായാല്‍ പോലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പാകിസ്ഥാന്റെ ഈ പുതിയ സംവിധാനം. മാത്രമല്ല ഇന്ത്യയുടെ ഉപഗ്രഹസംവിധാനങ്ങള്‍ക്കോ റഡാര്‍ സംവിധാനങ്ങള്‍ക്കോ ഡ്രോണുകള്‍ക്കോ അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം അതീവ രഹസ്യമായിട്ടായിരിക്കും ഈ ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. പിടിക്കപ്പെടാതിരിക്കാന്‍, ഭീകരപരിശീലനക്യാമ്പുകള്‍ക്ക് ചുറ്റും റഡാര്‍ കണ്ണുകളെ മറയ്‌ക്കാനുള്ള ആധുനിക സംവിധാനങ്ങളും സാറ്റലൈറ്റ് സിഗ്നേച്ചര്‍ മാസ്കിങ്ങുകളും തെര്‍മല്‍ മാസ്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

കാടുകളും ചെറിയ പർവതങ്ങളും കൊണ്ട് ചുറ്റപ്പെട്ടതും തീവ്രവാദികളെ ഒളിപ്പിച്ച് വളരെക്കാലം സൂക്ഷിക്കാൻ എളുപ്പമുള്ളതുമായ സ്ഥലങ്ങള്‍ ആണ് പാക് ചാരസംഘടനയായ ഐഎസ്‌ഐ പുതിയ ഭീകര പരിശീലന കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭീകരപരിശീലനം നടക്കുന്ന പാക് അധീന കശ്മീരിലെ അത്മുക്കം, സര്‍ദി, ലിപ, കൊട് ളി, കഹുത, ജന്‍കോട്ടെ, ചമന്‍കോട്ട് എന്നീ പ്രദേശങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ജെയിഷ് എ മുഹമ്മദ്, ലഷ്കര്‍ എ ത്വയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാരെയാണ് ഇവിടെ പരിശീലനങ്ങള്‍ക്കായി ഐഎസ് ഐ കൊണ്ടുവരുന്നത്. ഇവിടെ ഇപ്പോള്‍ പാക് കമാന്‍ഡര്‍മാര്‍ മാത്രമല്ല, കശ്മീരില്‍ നിന്നുള്ള ഭീകരരും ഈ ക്യാമ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.

പാകിസ്ഥാന്റെ ഭീകരശൃംഖലകള്‍ക്ക് തലപൊക്കാനാവാത്ത വിധം പരിക്കേല്‍പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്ന് കരുതുന്നതിനിടെയാണ് ആഴ്ചകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ അധീന കശ്മീരിലെ ഭീകരവാദക്യാമ്പുകള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. അതേ സമയം, ഇന്ത്യയുടെ പ്രതിരോധ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഇതേക്കുറിച്ച് ബോധവാന്മാരാണ്. ഈ സംഭവവികാസങ്ങളെക്കുറിച്ച് പരമാവധി രഹസ്യവിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സാങ്കേതിക രഹസ്യവിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ജൂലായ് മൂന്നിന് അമര്‍നാഥ് യാത്ര ആരംഭിക്കുകയാണ്. ഏപ്രില്‍ 22ന് പഹല്‍ ഗാമില്‍ 26 പേരെ കൊല ചെയ്ത ഭീകരാക്രമണത്തിന്റെ ഓര്‍മ്മകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് അമര്‍നാഥ് യാത്രയ്‌ക്ക് തുടക്കമാകുന്നത്. ഇക്കുറി കൂടുതല്‍ സുരക്ഷാസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. എന്തായാലും പുതിയ വിവരങ്ങള്‍ പറയുന്നത് പാകിസ്ഥാന്റെ ഭീകരപരിശീലന ക്യാമ്പുകള്‍ വീണ്ടും സജീവമാകുന്നു എന്ന് തന്നെയാണ്. ഒരു പക്ഷെ കുറെക്കൂടി രഹസ്യമായിട്ടാണ് അവ ഇക്കുറി പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.

2025 ജൂൺ 28 ശനിയാഴ്ച ജമ്മുവിൽ ‘അമർനാഥ് യാത്ര’യ്‌ക്ക് മുന്നോടിയായി ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു.( കടപ്പാട്: പിടിഐ) ഫോട്ടോ ശ്രീനഗർ:

 

 

 

 

 

Tags: Kashmirpak occupied kashmirPOKTerrorist training camppakistanBSF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

India

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.