ന്യൂദല്‍ഹി : ഒക്ടോബര്‍ 1 നകം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ നിയന്ത്രിത വിലയ്‌ക്ക് ഗ്യാസ് റീഫില്‍ ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍ പ്രാമാണീകരണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിശദീകരണം തേടി ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും എണ്ണ വിപണന കമ്പനികള്‍ക്കും നോട്ടീസ് അയച്ചു. ഹര്‍ജി ഇനി ഒക്ടോബര്‍ 5 പരിഗണിക്കും.
ഐറിസ് പ്രാമാണീകരണം, കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഗുരുതരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച കാഴ്ച വൈകല്യമുള്ള അഭിഭാഷകനായ പുല്‍കിത് ലുത്ര വാദിച്ചു.
സ്വകാര്യതയ്‌ക്കുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് നിര്‍ബന്ധിത ആധാര്‍ പ്രാമാണീകരണമെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
















