Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിമായുള്ള സംഭാഷണത്തില്‍ നിന്ന്‌

പി.ഷിമിത്ത്byപി.ഷിമിത്ത്
Jun 29, 2025, 11:10 am IST
inIndia

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള ഭാരത ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകിട്ട് വീഡിയോ സ്ട്രീമിങ്ങിലൂടെ സംസാരിച്ചു. ബഹിരാകാശത്തില്‍ ഭാരത പതാക പാറിച്ചതില്‍ ശുഭാംശുവിനെ മോദി അഭിനന്ദിച്ചു.

ശുഭാംശു, താങ്കളിപ്പോള്‍ ജന്മഭൂമിയില്‍ നിന്നും ഭാരതഭൂമിയില്‍ നിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും അടുത്താണ്. ശുഭം എന്നത് താങ്കളുടെ പേരിലുമുണ്ട്. താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭവുമാണ്. നമ്മള്‍ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും ഒപ്പം ചേരുകയാണ്. എന്റെ ശബ്ദത്തില്‍ എല്ലാ ഭാരതീയരുടെയും ഉത്സാഹവും ആവേശവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ സുഖവിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണെന്ന് ശുഭാംശു പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശീര്‍വാദവും ഉള്ളതിനാല്‍ എല്ലാം നന്നായി പോകുന്നു. നിലയത്തില്‍ സുരക്ഷിതനാണ്. ഇതൊരു പുതിയ അനുഭവമാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവത്തെ ഒരു സ്പോഞ്ചിനെപ്പോലെ ആഗിരണം ചെയ്യുകയാണ്. സൂര്യോദയവും സൂര്യാസ്തമയവും ഒരു ദിവസം 16 തവണ കാണാമെന്നും ശുഭാംശു പറഞ്ഞു.

രാജ്യം ശുഭാംശുവിനെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നു മോദി പറഞ്ഞു. ഗഗന്‍യാന്‍, സ്വന്തം സ്പേസ് സ്റ്റേഷന്‍, ചന്ദ്രനിലേക്കുള്ള പദ്ധതികള്‍ എല്ലാത്തിലും ശുഭാംശുവിന്റെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകും. 140 കോടി ജനങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമുണ്ട്. ശുഭാംശുവിനും സംഘത്തിനും പ്രധാനമന്ത്രി എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു.

ഈ ബഹിരാകാശ നിലയത്തിലിരുന്ന് ഞാന്‍ വിളിക്കുന്നു, ഭാരത് മാതാ കീ ജയ്… എന്നാണ് ശുഭാംശു സംഭാഷണം അവസാനിപ്പത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സംഭാഷണം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

സംഭാഷണത്തില്‍ നിന്ന്
പ്രധാനമന്ത്രി: അന്തരീക്ഷത്തിന്റെ ഇത്രയും വിശാലത കാണുമ്പോള്‍ എന്ത് തോന്നുന്നു. ഭാരതത്തെ എങ്ങനെയാണ് കാണുന്നത്

ശുഭാംശു: ഭാരതത്തെ വളരെ മനോഹരമായാണ് കാണുന്നത്. മാപ്പില്‍ കാണുന്ന പോലെ അതിര്‍ത്തികളൊന്നും കാണാനില്ല. ഭൂമിയുടെ ഏകതയാണ് ദൃശ്യമാകുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ ചിന്തയാണ് ഇവിടെയും വ്യക്തമാകുന്നത്.

പ്രധാനമന്ത്രി: അവിടെ കാര്യങ്ങള്‍ എത്രത്തോളം വ്യത്യാസമാണ്.

ശുഭാംശു: ഉറക്കം വലിയ വെല്ലുവിളിയാണ്. ഭക്ഷണം കഴിക്കുന്നതിലടക്കം വ്യത്യാസമുണ്ട്. പരിശീലനം ലഭിച്ചത് ഗുണം ചെയ്യുന്നു. ധ്യാനത്തിന്റെ ഗുണം ലഭിക്കുന്നുണ്ട്. വലിയ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്നു.

പ്രധാനമന്ത്രി: ബഹിരാകാശനിലയത്തില്‍ ഇപ്പോള്‍ എന്ത് പരീക്ഷണമാണ് നടത്തുന്നത്

ശുഭാംശു: പല പ്രത്യേക പരീക്ഷണങ്ങളും ബഹിരാകാശ നിലയത്തില്‍ ഡിസൈന്‍ ചെയ്യുന്നു. സ്റ്റെം സെല്ലുകളെ സംബന്ധിച്ച് പരീക്ഷണമാണ് ആദ്യം നടത്തുന്നത്. മൈക്രോലെവലിലാണ് രണ്ടാമത്തെ പരീക്ഷണം. ചന്ദ്രയാന്റെ വിജയത്തിനുശേഷം യുവജനങ്ങളുടെ പ്രതീക്ഷ വലിയ രീതിയില്‍ വര്‍ദ്ധിച്ചു. ഇപ്പോള്‍ കൂടുതല്‍ വര്‍ദ്ധിച്ചു. ഭാവി പരീക്ഷണങ്ങള്‍ക്കും ഇത് വലിയ പ്രചോദനമാകും.

പ്രധാനമന്ത്രി: യുവാക്കള്‍ക്ക് എന്ത് സന്ദേശം നല്കുന്നു
ശുഭാംശു: വലിയ സ്വപ്നങ്ങള്‍ കാണണം. വിജയത്തിലേക്ക് ഒരു വഴി മാത്രമല്ല, പല വഴികളുണ്ട്. പരിശ്രമം അവസാനിപ്പിക്കരുത്. ഈ അനുഭവങ്ങള്‍ വലിയ പാഠമാണ്. എല്ലാം ഭാരതത്തിന്റെ ഭാവി പരീക്ഷണങ്ങളില്‍ സഹായിക്കും.

I had a wonderful conversation with Group Captain Shubhanshu Shukla as he shared his experiences from the International Space Station. Watch the special interaction! https://t.co/MoMR5ozRRA

— Narendra Modi (@narendramodi) June 28, 2025

Tags: Prime Minister Narendra ModiInternational Space StationShubhamshu Shukla
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.