Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ലഹരിയുടെ കുഞ്ഞ്

ഡോ. അരുണ്‍കുമാര്‍. എസ് by ഡോ. അരുണ്‍കുമാര്‍. എസ്
Jun 8, 2025, 08:57 am IST
in Literature

ഭൂമിയുടെ മാറില്‍ ഞാനൊരു ചെടി നട്ടു,
ഭാവിയെക്കുറിച്ച് കനവു കണ്ട് വെള്ളവും വളവും നല്‍കി,
അതില്‍ തിളങ്ങുന്ന പച്ചിലകള്‍ വിരിഞ്ഞു,
പ്രഭാത കിരണത്തില്‍ ആ ചെടി നൃത്തം ചെയ്തു,
മനസ്സിലും മണ്ണിലും നൃത്തം ചെയ്തു.

ദിവസങ്ങള്‍ ആഴ്ചകളായി,
ഋതുക്കള്‍ മാറി,
ക്ഷമയും കരുതലും കൊണ്ട് നമ്മുടെ
ആത്മാക്കള്‍ ആലിംഗനബദ്ധരായി.

ഇനി വിളവെടുപ്പിന്റെ ഉത്സവം,
ഉത്സവത്തിന്റെ കാലം,
ലഹരിയുടെ പുലരിയുടെ കാലം.

എന്റെ വിയര്‍പ്പുതുള്ളികള്‍ എന്നെ മാടിവിളിക്കുന്നു,
എന്റെ ചിന്തകള്‍ക്ക് തീപിടിക്കുന്നു,
ചുറ്റും ലഹരി മണക്കുന്നു,
പൂക്കുന്നു കായ്‌ക്കുന്നു,
എന്നിലും ചെടിയിലും ലഹരി പൂക്കുന്നു കായ്‌ക്കുന്നു.

എന്റെ അധ്വാനത്തിന്റെ സന്തതി,
ഭാവനയുടെ തിളക്കം,
കരിഞ്ഞുപോയ ബന്ധങ്ങളുടെ അര്‍ബുദം,
കോടാലി വെട്ടില്‍ തീര്‍ത്ത സൗഹൃദം.

ഞാന്‍ ജനിക്കുകയാണ് പുതിയ മനുഷ്യനായി,
ലഹരി,ലഹരി,ലഹരിയില്‍ ഞാന്‍ മുഴുകുന്നു.

അച്ഛനെ കൊല്ലുന്നു,അമ്മയെ കൊല്ലുന്നു,
പെങ്ങളെ കൊല്ലുന്നു,
കൊല്ലുന്നു തിന്നുന്നു,
പല്ലിട കുത്തുന്നു, ചിരിക്കുന്നു,
മാന്തിപ്പറിക്കുന്നു, രക്തം കുടിക്കുന്നു,
ഒരിക്കലൂടെ ആത്മസംഘര്‍ഷത്തിന്റെ മുത്തം കൊടുക്കുന്നു.

പുതിയ ലഹരിയില്‍ ഞാന്‍ നൃത്തം ചവിട്ടുന്നു,
ലഹരി വിറ്റ് ഞാന്‍ കാശ് കൂട്ടുന്നു,
കറുത്ത മാനത്ത് കറുത്ത മേഘങ്ങള്‍,
വെളുത്ത മിന്നലുകള്‍,
ഗര്‍ഭപാത്രങ്ങളുടെ മതിലുകള്‍ തുരന്ന്
സ്വാതന്ത്ര്യത്തിന്റെ കുഞ്ഞ്,
പുതിയ സ്വാതന്ത്ര്യത്തിന്റെ കുഞ്ഞ്.
മദ്യത്തിന്റെ മയക്കുമരുന്നിന്റെ ലഹരിയുടെ കുഞ്ഞ്.

വേഗം പിറന്നു വായോ കുഞ്ഞേ,
ഈ മണ്ണിനെ രക്ഷിക്കാന്‍.
ഈ പ്രപഞ്ചത്തെ രക്ഷിക്കാന്‍.
ഈ നാടിനെ രക്ഷിക്കാന്‍.
ലഹരിയുടെ കുഞ്ഞേ…

നിന്നെ വാഴ്‌ത്തുവാന്‍ പതിതമാനസര്‍,
വേഗം തുറന്നു വായോ കുഞ്ഞേ,
സ്വാതന്ത്ര്യത്തിന്‍ കുഞ്ഞേ…
ലഹരിയുടെ കുഞ്ഞേ…

നമ്മുക്ക് ഒരിക്കലൂടെ അച്ഛനെ കൊല്ലാം
അമ്മയെ കൊല്ലാം
മക്കള്‍ക്ക് വാരി കൊടുക്കാം.
ഭാവനയുടെ വിത്ത് പാകിക്കാം.
വന്നോളൂ എടുത്തോളൂ രുചിച്ചോളൂ
സ്വാതന്ത്ര്യത്തിന്റെ നാളെത്തി.
(ആക്ഷേപഹാസ്യം)

Tags: intoxicationMalayalam LiteratureMalayalam Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: കൂടുവിട്ടവര്‍

Varadyam

കവിത: വിഷുവെത്തുമ്പോള്‍

Varadyam

കവിത: വിഷുക്കാലം

Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

പുതിയ വാര്‍ത്തകള്‍

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയെ വധിക്കാന്‍ മലേഷ്യയില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.