Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാകിസ്ഥാന്റെ (ചൈനയുടെ) ‘പ്രതിരോധ’ വീഴ്ച

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
May 9, 2025, 11:07 am IST
inKerala
HQ 9

HQ 9

ഭാരതത്തിന്റെ ‘സിന്ദൂര പ്രഹര’ത്തില്‍ പ്രത്യക്ഷത്തില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുമ്പോള്‍ പരോക്ഷമായി ഭാരതത്തിന്റെ തിരിച്ചടിയേല്‍ക്കുന്ന രാജ്യം ചൈനയാണ്. ചൈനയുടെ പ്രതിരോധ സംവിധാനങ്ങളുടെ മുഖ്യ പ്രയോക്താക്കള്‍ പാകിസ്ഥാനാണെന്നിരിക്കേ, കഴിഞ്ഞദിവസം ഭാരതം നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്ന ജെ-17 ജെറ്റ് വിമാനവും അതുപോലെ വ്യോമപ്രതിരോധ സംവിധാനങ്ങളും ചൈന പാകിസ്ഥാന് കോടിക്കണക്കിനു രൂപയ്‌ക്ക് നല്കിയതാണ്. ചൈനയുടെ അത്യന്താധുനികം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിരോധ സംവിധാനങ്ങള്‍ തകരുമ്പോള്‍ ചൈനയുടെ നെഞ്ചുകൂടിയാണ് പിളരുന്നത്.

എച്ച്ക്യു-9

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരിലെ സാധാരണക്കാര്‍ക്കെതിരേ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനു തിരിച്ചടിയായി ഭാരതം നടത്തിയ പ്രത്യാക്രമണത്തിലാണ് ലാഹോറിലെ പാക് വ്യോമ പ്രതിരോധ യൂണിറ്റുകള്‍ നശിപ്പിക്കപ്പെട്ടത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചൈനീസ് നിര്‍മിത എച്ച്ക്യു-9. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമാണിത്. പാകിസ്ഥാന്റെ ആയതിനുശേഷം ഇതിന്റെ പേര് എച്ച്ക്യു-9 പി എന്നായി. പി എന്നാല്‍ പാകിസ്ഥാന്‍. ശത്രുരാജ്യത്തിന്റെ വിമാനങ്ങള്‍, ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയ വ്യോമ ഭീഷണികള്‍ കണ്ടെത്തുന്നതിനും അവയെ ട്രാക്ക് ചെയ്യുന്നതിനും തടയാനും നശിപ്പിക്കാനുമായി ചൈനയില്‍ നിന്നു വാങ്ങിയ സംയോജിത വ്യോമ പ്രതിരോധ റഡാര്‍ സംവിധാനമാണ് എച്ച്ക്യു-9. പാകിസ്ഥാന്റെ സൈനികശക്തിക്ക് വലിയ ബലമാണ് എച്ച്ക്യു-9 എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, എച്ച്ക്യു-9ന്റെ കണ്ണുകള്‍ പതിക്കാത്ത മിസൈലുകളുണ്ടെന്ന് തെളിയിക്കുന്ന നീക്കമായിരുന്നു ഭാരതത്തിന്റേത്. ലാഹോറിനുള്ള കവചമായി ചൈനീസ് എച്ച്ക്യൂ-9 വ്യോമപ്രതിരോധ സംവിധാനത്തിന്റെ വകഭേദം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഭാരതം തകര്‍ത്തത്.

2024ലെ പാക് ദിന പരേഡിലാണ് ദീര്‍ഘദൂര എച്ച്ക്യു-9പി ഉപരിതല-വായു മിസൈല്‍ സംവിധാനം ആദ്യമായി ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. അവ തൊടുക്കാനുള്ള സാവകാശം പോലും ഭാരതം നല്കിയില്ല. 2021ലാണ് ഇവ പാക് സൈന്യത്തിന്റെ ഭാഗമായത്. 125 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന മറ്റൊരു പ്രതിരോധ സംവിധാനമാണ് എച്ച്ക്യു-16. ചൈനീസ് നിര്‍മിത റഡാര്‍ സംവിധാനവും ഭാരതം തകര്‍ത്തു. വ്യോമതാവളങ്ങള്‍, പാലങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മറ്റ് ഉയര്‍ന്ന മൂല്യമുള്ള ആസ്തികള്‍ എന്നിവ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മീഡിയം-റേഞ്ച് റഡാര്‍ സംവിധാനമാണ് എച്ച്ക്യു-16.

ജെഎഫ്-17 ഫൈറ്റര്‍ ജെറ്റ്

ഭാരത വ്യോമസേനയുടെ വലിയ വിജയമായാണ് ചൈനീസ് നിര്‍മിത ജെഎഫ്-17 ഫൈറ്റര്‍ ജെറ്റുകളില്‍ ഒരെണ്ണം വെടിവച്ചിട്ടത്. മെയ് 7ന് അതിര്‍ത്തി കടന്നെത്തിയ ജെഎഫ് 17നെ കശ്മീരിലെ അഖ്‌നൂര്‍ മേഖലയിലാണ് വെടിവച്ചിട്ടത്. വിമാനത്തിന്റെ പ്രധാനഅവശിഷ്ടങ്ങള്‍ സൈന്യം ഉടന്‍ തന്നെ നീക്കിയിരുന്നു. ജെഎഫ് 17 തണ്ടര്‍ ഫൈറ്റര്‍ ജെറ്റും ചൈന-പാകിസ്ഥാന്‍ സൈനിക സഹകരണത്തിന്റെ മുന്‍നിര പദ്ധതിയാണ്. അമേരിക്ക തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ പാകിസ്ഥാനു നല്കുന്നത് നിര്‍ത്തിയ ശേഷമാണ് പാകിസ്ഥാന്‍ ഇവ ചൈനയില്‍ നിന്നു സ്വന്തമാക്കുന്നത്. 2023 വരെ 140-ലധികം ജെഎഫ്-17 ജെറ്റുകള്‍ പാകിസ്ഥാന്‍ വാങ്ങിയതായാണ് വിവരം. ഒരു വിമാനത്തിന് ഏകദേശം 2530 മില്യണ്‍ ഡോളര്‍ ചെലവാകും. അതിലൊരെണ്ണമാണ് ഇപ്പോള്‍ തവിടുപൊടിയായത്. ജെഎഫ് 17നെക്കൊണ്ടും പാക് സേനയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് അവര്‍ മനസിലാക്കുന്നു.

ചൈന മുഖ്യ പങ്കാളിപാകിസ്ഥാന്റെ പ്രധാന ആയുധ വിതരണക്കാരാണ് ചൈന. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായി പാകിസ്ഥാനില്‍ ചൈന വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍-ഐ) പദ്ധതിയാണ് പ്രധാനം.

ഭാരതത്തിന്റെ പ്രതിരോധ വളര്‍ച്ചയെയും സാമ്പത്തിക വളര്‍ച്ചയെയും തടയുന്നത് ലക്ഷ്യംവച്ച് കരുത്ത് കൂട്ടാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഇടനാഴി ഉണ്ടാക്കിയത്. 2020നും 2024നും ഇടയില്‍ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. 2017നും 2021നും ഇടയില്‍ ഇത് 72 ശതമാനമായിരുന്നു.

ചൈനയുടെ ആയുധ കയറ്റുമതിയില്‍ ഏറിയ പങ്കും പാകിസ്ഥാനിലേക്കു തന്നെ. 2017 നും 2021 നും ഇടയില്‍ 47 ശതമാനം ആയുധങ്ങളും പോയത് പാകിസ്ഥാനിലേക്ക്. 2019നും 2023നും ഇടയില്‍ ചൈനയില്‍ നിന്നുള്ള പാകിസ്ഥാന്റെ ആയുധ ഇറക്കുമതി മാത്രം 5.28 ബില്യണ്‍ ഡോളറാണ്. അതായത് പാകിസ്ഥാന്റെ മൊത്തം ആയുധ ഇറക്കുമതിയുടെ 63 ശതമാനം. ചൈനയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ സാധനങ്ങള്‍ മികച്ചതല്ലെന്ന വിമര്‍ശനം പാകിസ്ഥാനില്‍ നിന്നുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കിയെയും അഞ്ച് വര്‍ഷമായി പാകിസ്ഥാന്‍ ആശ്രയിക്കുന്നു.

സമീപകാലത്ത് പാകിസ്ഥാന്‍ ചൈനയില്‍ നിന്നു വാങ്ങിയ പ്രതിരോധ സംവിധാനങ്ങള്‍
2015ല്‍ വാങ്ങിയ ടൈപ്പ് 041 അന്തര്‍വാഹിനികള്‍: എട്ട് ₹ 5 ബില്യണ്‍
2018ല്‍ വാങ്ങിയ ടൈപ്പ് 054 ഫ്രിഗേറ്റുകള്‍ നാല് ₹ 1.4 ബില്യണ്‍
2022ല്‍ വാങ്ങിയ ജെ-10 സിഇ ജെറ്റുകള്‍ 36 വിമാനങ്ങള്‍ക്ക് ₹ 1.52 ബില്യണ്‍
ജെഎഫ്-17 ഫൈറ്റര്‍ ജെറ്റ് (2007 മുതല്‍) ₹ 23 ബില്യണ്‍
2018ല്‍ വാങ്ങിയ വിങ് ലൂങ് -2 ഡ്രോണുകള്‍- 48 യൂണിറ്റുകള്‍ക്ക് ₹200300 മില്യണ്‍
എച്ച്ക്യു-9, പിഎല്‍-15 വ്യോമപ്രതിരോധ സംവിധാനങ്ങള്‍- ₹650900 മില്യണ്‍
സെഡ്- 10എംഇ ഹെലികോപ്റ്ററുകള്‍: ₹150240 മില്യണ്‍

Tags: pakistanchinaOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.