കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ്.പ്രാഥമിക അന്വേഷണത്തില്‍ ആണ് ഈ കണ്ടെത്തല്‍.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്.ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കില്‍ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മതിച്ചു. കെട്ടിടത്തില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം തേടി. രോഗികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ അനുമതിയില്ലാതെയെന്നാണ് വിശദീകരണം.
















