കറാച്ചി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാകിസ്ഥാനിലെ എല്ലാ മേഖലകളിൽ നിന്നും ഇന്ത്യയെ അപമാനിക്കുന്ന പ്രസ്താവനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ ഇന്ത്യൻ നടിമാരെ കുറിച്ച് ആക്ഷേപകരവും അശ്ലീലവുമായ ഭാഷ ഉപയോഗിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ പത്രപ്രവർത്തകൻ മുബാഷിർ ലുക്മാൻ. ഇയാളുടെ ഒരു പോഡ്‌കാസ്റ്റ് അടുത്തിടെ പുറത്തുവന്നു. ഇതിൽ ഇന്ത്യൻ നടിമാരെ അപമാനിക്കുന്ന ഭാഷയിൽ മാധ്യമപ്രവർത്തകൻ ലുഖ്മാൻ സംസാരിക്കുന്നുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ എന്തായിരിക്കും നിങ്ങളുടെ ആഗ്രഹം എന്ന് ഒരു പാകിസ്ഥാൻ പത്രപ്രവർത്തകൻ ചോദിച്ചു. പാകിസ്ഥാൻ ഇന്ത്യൻ നടിമാരെ ലൈംഗിക അടിമകളാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അനുവദിക്കുമോ എന്ന് ഞാൻ സർക്കാരിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് മുബാഷിർ ലുഖ്മാൻ ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. മുബാഷിർ ഇന്ത്യൻ സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഇതാദ്യമല്ല, മുമ്പും ഇത് ചെയ്തിട്ടുണ്ട്.
അതേ സമയം തീവ്രവാദ വേട്ട തുടരവെ തിങ്കളാഴ്ച ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഒരു പ്രധാന തീവ്രവാദ ഒളിത്താവളം തകർത്തു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ, തീവ്രവാദികളുടെ ഒളിത്താവളത്തിൽ നിന്ന് 5 ഐഇഡികൾ ഉൾപ്പെടെ നിരവധി സംശയാസ്പദമായ ഉപകരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
















