ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സ്വീകരിക്കുന്ന തയ്യാറെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
സ്ഥിതിഗതികളെക്കുറിച്ച് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രിയുമായി സംസാരിച്ചതിന് പിന്നാലെയാണ് വ്യോമസേനാ മേധാവി നരേന്ദ്ര മോദിയെ കണ്ടത്. പട്രോളിംഗ് വിമാനങ്ങളും വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്രണ്ട്ലൈന്‍ യുദ്ധക്കപ്പലുകളും കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും സുരക്ഷാ സാഹചര്യങ്ങളും സൈനിക നീക്കത്തിന്‌റെ സാധ്യതകളുമാണ് ചര്‍ച്ച ചെയ്തതെന്നു കരുതുന്നു.
















