Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും

ഇടപാടുകാര്‍ അറിയാതെ അവരുടെ ആധാരം പണയം വെച്ച് തട്ടിപ്പ് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 10:27 am IST
inKerala

ആലപ്പുഴ: സഹകരണ ബാങ്ക് മോഡല്‍ തട്ടിപ്പ് കെഎസ്എഫ്ഇയിലും. ഇടപാടുകാരുടെ ആധാരങ്ങള്‍ അവര്‍ അറിയാതെ ഈടുവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഭരണപക്ഷാനുകൂല സംഘടനാ നേതാവിന് അധികൃതരുടെ സംരക്ഷണം. കെഎസ്എഫ്ഇ ആലപ്പുഴ അസി. ജനറല്‍ ഓഫീസിലെ സ്‌പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റായ എസ്. രാജീവാണ് തട്ടിപ്പു നടത്തിയത്. കെഎസ്എഫ്ഇ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ ഇയാളെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സസ്‌പെന്‍ഡ് ചെയ്തു.

വായ്‌പക്കായി അയല്‍വാസി ഹാജരാക്കിയ ആധാരം സ്വന്തം ചിട്ടിക്കു ജാമ്യമാക്കി 30 ലക്ഷം തട്ടിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ഒരു കേസ്. മണ്ണഞ്ചേരി സ്വദേശിനി എന്‍. സുമ നല്‍കിയ പരാതിയില്‍ രാജീവിന്റെ പേരില്‍ മണ്ണഞ്ചേരി പോലീസ് വിശ്വാസവഞ്ചനക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് ഭാഷ്യം. കെഎസ്എഫ്ഇ ആലപ്പുഴ ഇരുമ്പുപാലം ശാഖയില്‍ സുമ 12 ലക്ഷത്തിന്റെ ചിട്ടിക്കു ചേര്‍ന്നിരുന്നു. വീടു നിര്‍മാണത്തിനായി ഇതില്‍ നിന്ന് ആറുലക്ഷം രൂപ വായ്‌പയെടുക്കാന്‍ തന്റെ പേരിലുള്ള 12 സെന്റ് ഭൂമിയുടെ ആധാരം കെഎസ്എഫ്ഇക്ക് ഈടു നല്‍കി. രേഖകള്‍ ശരിയാക്കാന്‍ രാജീവാണു സഹായിച്ചത്. എന്നാല്‍, ആ സ്ഥലത്തേക്കു വഴിയില്ലെന്നു പറഞ്ഞ് സുമയുടെ ഭര്‍ത്താവിന്റെ പേരിലുള്ള എട്ടുസെന്റിന്റെ ആധാരവും രാജീവ് കൈക്കലാക്കി. തുടര്‍ന്ന്, 12 സെന്റ് ഭൂമിയുടെ ആധാരം ഇയാള്‍ സ്വന്തം ചിട്ടിക്കു ജാമ്യമാക്കി. ചിട്ടിപിടിച്ച ശേഷം രാജീവ് തുക തിരിച്ചടയ്‌ക്കാതെ വന്നതോടെ കെഎസ്എഫ്ഇ റവന്യൂ റിക്കവറി നടപടി തുടങ്ങി. അപ്പോഴാണ് തട്ടിപ്പു പുറത്തായത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് സുമ പലതവണ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.

മറ്റൊരു സംഭവത്തില്‍ ബന്ധുവായ ആലപ്പുഴ കലവൂര്‍ തെക്കേ വെളിയില്‍ സനീഷും രാജീവിനെതിരേ പരാതിയുമായി എത്തി. കെഎസ്എഫ്ഇ ആലപ്പുഴ കിടങ്ങാംപറമ്പ് സായാഹ്ന ശാഖയില്‍ വായ്‌പക്കായി ഈടു നല്‍കിയ ഭൂരേഖകള്‍ അവിടെ നിന്നു മാറ്റിയതായാണു പരാതി. രേഖകള്‍ രാജീവിന്റെയും ഭാര്യയുടെയും പേരില്‍ കലവൂര്‍ ശാഖയില്‍ ചേര്‍ന്ന ചിട്ടിക്ക് ഈട് നല്‍കിയതായും സനീഷ് പറയുന്നു. രാജീവിനെതിരെ കലവൂര്‍ തെക്കേ വെളിയില്‍ രവീന്ദ്രനും ഭാര്യ മണിക്കുട്ടിയും 4.18 ആര്‍ വസ്തുവിന്റെ ആധാരം തങ്ങളറിയാതെ ഈടുവെച്ച് കെഎസ്എഫ്ഇയില്‍ നിന്ന് പത്തു ലക്ഷം രൂപയുടെ വായ്‌പ എടുത്തതിനെതിരെ മണ്ണഞ്ചേരി പോലീസില്‍ ജനുവരിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. പിന്നീട് മാര്‍ച്ച് നാലിന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ഇവര്‍ ആലപ്പുഴ ഈവനിങ് ശാഖയില്‍ നിന്ന് എട്ടു ലക്ഷം രൂപയാണ് വായ്‌പ എടുത്തത്. ഈ തുക മടക്കി അടച്ചെങ്കിലും ആധാരം തിരികെ ലഭിച്ചില്ല. പിന്നീട് ജപ്തി നോട്ടീസ് ലഭിച്ചു, അപ്പോഴാണ് തങ്ങളുടെ ആധാരം ഉപയോഗിച്ച് മറ്റു വായ്‌പകള്‍ എടുത്തതായും ചിട്ടിപിടിച്ചതായും അറിയുന്നത്.

നിര്‍ദ്ധന കുടുംബം ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ വലയുകയാണ്. ജീവനക്കാരുടെ ഒത്താശയോടെയാണ് രാജീവ് തട്ടിപ്പു നടത്തിയതെന്നും അതിനാലാണ് കെഎസ്എഫ്ഇ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈമുഖ്യം കാണിച്ചതെന്നാണ് ആക്ഷേപം. ഭരണകക്ഷിയൂണിയന്‍ നേതാവായതിനാല്‍ രാഷ്‌ട്രീയ സംരക്ഷണവും ഇയാള്‍ക്കുണ്ട്.

 

Tags: Financial fraudcooperative bankKSFE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.