കോട്ടയം: ഓണ്‍ലൈന്‍ എഡ്യൂക്കേഷന്റെ മറവില്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി രമിത്താണ് കോട്ടയം പൊലീസിന്റെ പിടിയിലായത്.
ഇവോക എഡ്യൂ ടെക് എന്ന കമ്പനിയുടെ മറവിലായിരുന്നു തട്ടിപ്പ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും ജോലിയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
വാട്സപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ ലൈന്‍ ജോലിനല്കിയും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിച്ചും തട്ടിപ്പ് നടത്തിയിരുന്നു.പണം തിരികെ ചോദിച്ചവര്‍ക്ക് നേരെ വധ ഭീഷണിയും മുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: