Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാംസങ് മുതലാളിമാരെ മുട്ടുകുത്തിച്ച് സിഐടിയു; ഇന്ത്യയില്‍ നിന്നും പുറത്തേക്ക് പോകുന്നത് തെറ്റായ സന്ദേശം; മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ കടയ്‌ക്ക്ല്‍ കത്തി?

സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:48 pm IST
inIndia
സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

സിഐടിയു സമരക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരം നടത്തുന്നു

ചെന്നൈ: സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ മൂന്ന് സിഐടിയു തൊഴിലാളികളെ തിരിച്ചെടുപ്പിച്ചത് വഴി സാംസങ്ങ് കമ്പനിയെ മുട്ടുകുത്തിച്ച് സിഐടിയു. ഇതോടെ ഇന്ത്യയില്‍ നിന്നും തെറ്റായ ഒരു സന്ദേശമാണ് മറ്റ് കോര്‍പറേറ്റ് കമ്പനികള്‍ക്ക് സിഐടിയു നല്‍കിയിരിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന സമരം പിന്‍വലിച്ചതായി സിഐടിയു പിന്തുണയുള്ള സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്‍ (എസ് ഐ ഡബ്ല്യു യു) അറിയിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ ഏകദേശം 600 ജീവനക്കാര്‍ സാംസങ്ങ് ഫാക്ടറിയില്‍ സമരത്തിലായിരുന്നു.

സാംസങ്ങിന്റെ ഒരു ഉന്നതോദ്യോഗസ്ഥനെ നേരിട്ട് കാണാന്‍ വിലക്കുകള്‍ ലംഘിച്ച് യൂണിയന്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്ന് മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ ജീവനക്കാര്‍ കൂടുതല്‍ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ 20 പേരെക്കൂടി സസ്പെന്‍റ് ചെയ്തു. ഇവരുടെ 37 ദിവസത്തെ സമരത്തില്‍ സാംസങ്ങ് ഫാക്ടറിയിലെ ഉല്‍പാദനത്തെ ബാധിച്ചിരുന്നു. ഇന്ത്യയില്‍ വിറ്റഴിക്കുന്ന 1200 കോടി ഡോളറിന്റെ സാംസങ്ങ് ഉല്‍പന്നങ്ങളില്‍ അഞ്ചില്‍ ഒരു പങ്ക് ശ്രീ പെരുമ്പതൂരിലെ ഈ ഫാക്ടറിയില്‍ ആണ് ഉല്‍പാദിപ്പിക്കുന്നത്. ഫ്രിഡ്ജ്, ടെലിവിഷന്‍, വാഷിംഗ് മെഷീന്‍ എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

ഇതോടെ ചൈനയ്‌ക്ക് പകരം ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗോള കമ്പനികളെ ക്ഷണിക്കുന്ന മോദിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സിഐടിയുവിന്റെ ഈ നീക്കം നല്‍കിയിരിക്കുന്നത്. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്ക് വന്‍തിരിച്ചടിയാണ് ഈ നീക്കം. യുഎസ്, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കാന്‍ പിഎല്‍ഐ സ്കീം വരെ മോദി നടപ്പാക്കിയിരുന്നത്. ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ കൂടുതല്‍ നിര്‍മ്മിച്ചാല്‍ അവര്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതാണ് ഈ പദ്ധതി. ഇതില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒളിച്ചുകളിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. സ്റ്റാലിന്റെ സഖ്യകക്ഷിയാണ് സിപിഎം. അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയു സമരത്തിനിറങ്ങുന്നുവെങ്കില്‍ അത് സ്റ്റാലിന്റെ അറിവോടെയല്ലാതെ നടക്കില്ല. അപ്പോള്‍ സ്റ്റാലിന്‍ ഈ സമരത്തിന് അനുകൂലമാണെന്ന് വേണം കരുതാന്‍.

തമിഴ്നാട്ടില്‍ സാംസങ് ഫാക്ടറിയ്‌ക്കെതിരെ കുത്തിത്തിരുപ്പ് സമരം തുടങ്ങിയ മൂന്ന് സിഐടിയു നേതാക്കളെ തിരിച്ചെടുത്തില്ലെങ്കില്‍ മാര്‍ച്ച് 13മോ മാര്‍ച്ച് 14നോ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഭീഷണിപ്പെടുത്തി വിവിധ 42 കമ്പനികള്‍ക്ക് സിഐടിയു നോട്ടീസ് നല്‍കിയതോടെയാണ് സാംസങ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. ഇത്തരം സമരനാടകങ്ങളിലൂടെ സിഐടിയു ചൈനയെ സഹായിക്കുകയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇന്ത്യ സമരങ്ങളുടെ നാടാണെന്നും ഇവിടെ ട്രേഡ് യൂണിനുകളുടെ ദയയ്‌ക്ക് വിധേയമായേ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നുമുള്ള ധാരണ പരന്നാല്‍ അത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാകും.

മോദിയുടെ എത്രയോ വര്‍ഷത്തെ നിരന്തരശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികളെ എത്തിച്ചിരുന്നു. ഇപ്പോള്‍ ഇലോണ്‍ മസ്ക് അദ്ദേഹത്തിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം പോസിറ്റീവായ സഹാചര്യങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്താനേ ഇതുപോലുള്ള മുഷ്ക് സമരങ്ങള്‍ക്ക് സാധിക്കൂ. നേരത്തേ മുതലേ ചൈനയെ ചങ്കില്‍ കൊണ്ടുനടക്കുന്ന ഇന്ത്യയിലെ സഖാക്കന്മാര്‍ക്ക് മോദി സര്‍ക്കാരിനെ തോല്‍പിക്കാന്‍, ഇന്ത്യയെ തോല്‍പിക്കാന്‍ ഇത്തരം പരിപാടിയിലൂടെ മാത്രമേ കഴിയൂ. അതാണ് അവര്‍ ചെയ്യുന്നതും.

Tags: SIWUmodicituMakeInIndiasamsungMKStalinAppleIphoneElonmusk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.