Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മഹാപുണ്യം നുകര്‍ന്ന് പ്രയാഗ്‌രാജ്

ആത്മീയതയ്‌ക്കൊപ്പം ഭൗതികമായും വിസ്മയം തീര്‍ക്കുകയായിരുന്നു കുംഭമേള. നാല്‍പതുകോടി പ്രതീക്ഷിച്ചിടത്ത് 66 കോടിയിലേറെ ഭക്തര്‍ ലോകമെമ്പാടുനിന്നും വന്നു നിറഞ്ഞിട്ടും അവരെ ഉള്‍ക്കൊള്ളാന്‍ പ്രയാഗ്രാജിനു കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിന്റെ മികവു വിളിച്ചു പറയുന്നു. അതിനൊപ്പം, വന്നെത്തിയ ഭക്തകോടികള്‍ പ്രകടിപ്പിച്ച സഹകരണ- സഹന-സേവന മനോഭാവവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2025, 12:18 pm IST
inEditorial, Vicharam

വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാസമായ മഹാകുംഭമേള കാലപ്രവാഹത്തില്‍ അലിഞ്ഞു. മഹാസംഭവത്തിന്റെ നിര്‍വൃതിയില്‍ പ്രയാഗ്രാജും ഭാരതവും പുതിയ കാലത്തിന്റെ പുലരിയിലേക്കു പദമൂന്നി. കുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത ഭക്തകോടികളും മനസ്സുകൊണ്ടു ഗംഗാസ്നാനം നടത്തിയ ശതകോടികളും ഒരു മനുഷ്യായുസ്സിന്റെ മഹാഭാഗ്യം ഏറ്റുവാങ്ങി. അജ്ഞാതമായ തപസ്ഥാനങ്ങളില്‍ നിന്നു കാടും ഗുഹയും വിട്ട് ഇറങ്ങിവന്ന സംന്യാസിവര്യന്‍മാര്‍ മടങ്ങി. ഗംഗ പതിവുപോലെ പ്രവഹിക്കും. ഹൈന്ദവ സംസ്‌കൃതിയും സനാതന ധര്‍മവും കാലത്തിനൊപ്പം സഞ്ചാരം തുടരും. 144 വര്‍ഷങ്ങള്‍ക്കപ്പുറം ഇനിയൊരു മഹാകുംഭമേളയുടെ തിരക്കില്‍ അലിയുന്ന പ്രയാഗ്രാജില്‍ നിന്നു കാലം തിരിഞ്ഞു നോക്കുമ്പോള്‍, ഈ കുംഭമേളയില്‍ പുണ്യസ്നാനം ചെയ്ത കൊച്ചുകുട്ടികള്‍പോലും ഉണ്ടാവില്ല. പക്ഷേ, അന്നും ഭാരതവും ഈ സംസ്‌കൃതിയും ഇതുപോലെയുണ്ടാകും. കടന്നുപോയ 45 പുണ്യദിനങ്ങളുടെ മഹത്വം തിരിച്ചറിയാന്‍ ഈ യാഥാര്‍ഥ്യം മാത്രം മതി. ഒരു മനുഷ്യായുസ്സ് 120 വര്‍ഷം എന്നു കണക്കാക്കിയാല്‍ ആ കാലദൈര്‍ഘ്യം പോലും മതിയാകില്ല ഒരു മഹാകുംഭയില്‍ നിന്ന് അടുത്തതിലേക്ക് എത്താന്‍. ഭാരതത്തെ ലോകം ഒരിക്കല്‍ക്കൂടി പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിശ്വഗുരു സ്ഥാനത്തേക്കുള്ള യാത്രയില്‍ ഭാരതം ഒരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുന്നു. ഇവിടേക്കു നോക്കി ലോകം തലകുമ്പിട്ടു വണങ്ങുമ്പോഴും ഈ മഹാമേളയുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത ചില നിര്‍ഭാഗ്യവാന്‍മാര്‍ ചൊരിയുന്ന വിമര്‍ശനങ്ങളും പരിഹാസവും തുടര്‍ന്നേക്കാം. അത്തരക്കാരും കാലത്തിന്റെ അവിഭാജ്യ ഘടകങ്ങളാണല്ലോ. ആസുരിക ശക്തികള്‍ എന്നും കാലത്തിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. എന്തിനേയും ശുദ്ധീകരിക്കുന്ന ഗംഗ അത്തരം മാലിന്യങ്ങളേയും കഴുകി വൃത്തിയാക്കുക തന്നെ ചെയ്യും.

ആത്മീയതയ്‌ക്കൊപ്പം ഭൗതികമായും വിസ്മയം തീര്‍ക്കുകയായിരുന്നു കുംഭമേള. നാല്‍പതുകോടി പ്രതീക്ഷിച്ചിടത്ത് 66 കോടിയിലേറെ ഭക്തര്‍ ലോകമെമ്പാടുനിന്നും വന്നു നിറഞ്ഞിട്ടും അവരെ ഉള്‍ക്കൊള്ളാന്‍ പ്രയാഗ്രാജിനു കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിന്റെ മികവു വിളിച്ചു പറയുന്നു. അതിനൊപ്പം, വന്നെത്തിയ ഭക്തകോടികള്‍ പ്രകടിപ്പിച്ച സഹകരണ- സഹന-സേവന മനോഭാവവും. പിഴവില്ലാത്ത സംവിധാനങ്ങള്‍, മാലിന്യമുക്തമായ ചുറ്റുപാടുകള്‍, കലര്‍പ്പില്ലാത്ത ഭക്ഷണം, സുഖകരമായ താമസ സൗകര്യങ്ങള്‍, കൃത്യമായ സഞ്ചാര സംവിധാനങ്ങള്‍, ദിവസേന കോടിയിലേറെപ്പേര്‍ സ്നാനം ചെയ്തിട്ടും സംശുദ്ധി കാത്തുസൂക്ഷിച്ച ഗംഗാ പ്രവാഹം. അത്ഭുതങ്ങളുടെ കലവറയായിരുന്നു പോയ ദിനങ്ങളിലെ പ്രയാഗ്രാജ്. വിശിഷ്ടവ്യക്തികളും അതിവിശിഷ്ട വ്യക്തികളും നിരന്തരം വന്നു മടങ്ങിയിട്ടും കൊച്ചുകുട്ടികള്‍ക്കുപോലും അസൗകര്യമുണ്ടാക്കാത്ത ആതിഥ്യമര്യാദയുടെ മനംനിറയ്‌ക്കുന്ന അനുഭവങ്ങള്‍. വരുന്നവര്‍ ഏവരും ആതിഥേയരാകുന്ന കാഴ്ച. പരസ്പര ബഹുമാനത്തിന്റെ സുഖകരമായ അനുഭവം. സ്ത്രീകളോടുള്ള തികഞ്ഞ ആദരവ്. സനാതന സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു പ്രയാഗ് രാജില്‍ മേളദിവസങ്ങളില്‍ കണ്ടത്. അതിലേക്കു വന്ന് അലിയാന്‍ വിവിധ രാജ്യക്കാരും വിഭിന്ന മതസ്ഥരും വ്യത്യസ്ത സംസ്‌കാരമുള്ളവരും തയ്യാറായത് ആരുടേയും പ്രേരണയാലായിരുന്നില്ല. അനുഭവങ്ങളുടെ വശ്യശക്തികൊണ്ടായിരുന്നു. ആ സംസ്‌കാരത്തെ ഉന്‍മൂലനം ചെയ്യാനാഗ്രഹിക്കുന്നവര്‍ പ്രയാഗ് രാജിലേക്കു വരാതിരുന്നത്, അവിടെയെത്താനുള്ള അര്‍ഹത അവര്‍ക്ക് ഇല്ലാതെ പോയതുകൊണ്ടാകാം.

സ്വന്തം ശരീരത്തിലെ കസ്തൂരിയുടെ ഗന്ധം തിരിച്ചറിയാനാകാത്ത മാനിനേപ്പോലെ സനാതന ധര്‍മത്തിന്റെയും ഭാരതീയ സംസ്‌കൃതിയുടേയും മൂല്യം മനസ്സിലാക്കാത്ത ചിലര്‍ വാരിയെറിഞ്ഞ ചെളി ചെന്നു പതിച്ചത് അത്തരക്കാരുടെ മേല്‍ത്തന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അറിയുന്ന നാളുകള്‍ വരും. അതിനു കാലം ഇനിയുമെടുക്കും. മഹാക്ഷേത്രങ്ങള്‍ക്കു മുകളിലൂടെ പറക്കുന്ന പക്ഷികള്‍ കാഷ്ടിച്ചതുകൊണ്ട് ഒരു ക്ഷേത്ര ചൈതന്യത്തിനും മങ്ങലേറ്റതായി കേട്ടിട്ടില്ല. ഒരു മഴ എല്ലാം കഴുകി വൃത്തിയാക്കും. യഥാര്‍ഥ മൂല്യത്തിന് ഇതുകൊണ്ടൊന്നും ശോഷണം സംഭവിക്കാന്‍ പോകുന്നില്ലെന്ന് കാലം തെളിയിച്ചതാണ്. ആ യാഥാര്‍ഥ്യത്തിന് അടിവരയിടുകയായിരുന്നു ഈ മഹാമേള. പ്രതിസന്ധികള്‍ മറികടന്നു യുഗങ്ങളും മന്വന്തരങ്ങളും പിന്നിട്ട സംസ്‌കൃതിയുടെ മുഖമാണ് അവിടെ തെളിഞ്ഞു നിന്നത്. അത് ഇനിയും യുഗങ്ങള്‍ പലതു പിന്നിടും. കുംഭമേളകളും പൂര്‍ണ കുംഭമേളകളും മഹാകുംഭമേളകളും കാലാകാലങ്ങളില്‍ ഈ രാഷ്‌ട്രത്തെ ധന്യമാക്കിക്കൊണ്ടിരിക്കും.

Tags: indiaPrayagrajMahakumbhamela2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.