Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാട്ടയും ബക്കറ്റും നോക്കുകൂലിയും! 

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Feb 28, 2025, 12:09 pm IST
in Vicharam, Article

പാട്ടയും ബക്കറ്റും ഏകോദര സഹോദരര്‍ തന്നെയെങ്കിലും കര്‍മ്മരംഗത്ത് അജഗജാന്തരമുണ്ട്. പാട്ടയുടെ ആവിര്‍ഭാവ കാലത്ത് ബക്കറ്റ് പിറവിയെടുത്തിട്ടുപോലുമില്ല. അരനൂറ്റാണ്ട് കാലം മുമ്പ് മധ്യകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ആരംഭിച്ച കോളജിലായിരുന്നു പ്രീഡിഗ്രിക്കാലം. അന്നത്തെ ഒരു പാട്ടപ്പിരിവു സമരകാലം ഓര്‍മ്മയില്‍ തെൡയുന്നു. ഒരു നഴ്‌സറിപ്പരുവത്തിലുള്ള ഒരു കോളജ്. മറ്റു കോളജുകളില്‍ അലമ്പുണ്ടാക്കി പുറത്താക്കപ്പെടുന്ന വിദ്വാന്മാരുടെ അഭയകേന്ദ്രം.

അങ്ങനെയിരിക്കെ രാഷ്‌ട്രീയ നേതാവുകൂടിയായ പുതിയ പ്രിന്‍സിപ്പാള്‍ അവതരിക്കുന്നു. നഗരത്തിലെ പ്രശസ്ത കാര്യാലയത്തില്‍ നിന്നു വരുന്ന അദ്ദേഹത്തിന് നേരെ ചൊവ്വേ സമരം നടത്താന്‍ പോലും അറിയാത്ത കുട്ടികളായ ഞങ്ങളെ ഓര്‍ത്ത് നാണക്കേട് തോന്നിയത് സ്വാഭാവികം. അദ്ദേഹം തന്റെ നിലപാട് തുറന്നുപറഞ്ഞു. കോളജാവുമ്പോള്‍ സമരവും ബഹളവുമൊക്കെ വേണം. കോളജ് പടിക്കലൂടെ ട്രാന്‍സ്‌പോര്‍ട്ട് ബസ് (പ്രൈവറ്റ് ബസ് റൂട്ടാണിത്) ഓടിക്കണം എന്ന ആവശ്യമുന്നയിച്ച് എംസി റോഡില്‍ വാഹനം തടഞ്ഞ് സമരം തുടങ്ങണം. സമരം വിജയിക്കാന്‍ പണം വേണം. വണ്ടികള്‍ തടഞ്ഞ് അഞ്ചും പത്തും പാ
ട്ടപ്പിരിവ് വാങ്ങിയാല്‍ മതി. അടുത്തുള്ള ചായക്കടയില്‍ സമരക്കാര്‍ക്ക് സൗജന്യ ചായയും കടിയും. പോലീസും അറസ്റ്റുമൊക്കെയായാലേ സമരത്തിനൊരു ചൂടുണ്ടാവുള്ളൂ. ഒന്നു രണ്ടാഴ്ച സമരം ഉഷാറായി നടക്കട്ടെ. ബസ്സു കിട്ടിയില്ലെങ്കിലും ഇങ്ങനെ ഒരു കോളജ് ഇവിടുണ്ടെന്ന് നാലുപേര്‍ അറിയും. അത്യാവശ്യം വട്ടച്ചിലവിന് ചില്ലറയും കൈയില്‍ വരും.

പ്രിന്‍സിപ്പാളിന്റെ ഉപദേശം ശിരസാ വഹിച്ച് പിറ്റേന്ന് മുതല്‍ എംസി റോഡ് തടഞ്ഞ് സമരം തുടങ്ങി. നല്ല വരുമാനം. ചായയും കടിയും ഫ്രീ. പഠിക്കാനെന്ന മട്ടില്‍ പൊതിച്ചോറുമായി വീട്ടില്‍നിന്നു പോരും. ഇന്നത്തെപ്പോലെ ദൃശ്യമാധ്യമത്തള്ളിച്ചകളൊന്നുമില്ലാത്തതിനാ
ല്‍ സമരം ചെയ്യുന്നത് വീട്ടുകാര്യം അറിയുമായിരുന്നില്ല.

ഈ പാട്ട സമരത്തിന്റെ രാഷ്‌ട്രീയ-സാമ്പത്തിക വശങ്ങള്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞത് അന്നാണ്. ബക്കറ്റു പിരിവ് എന്ന മറ്റൊരു സവര്‍ണ്ണ ഇനമുണ്ട്. അതുക്കും മേലെയാണ് നോക്കുകൂലി എന്ന ചിരഞ്ജീവി. അത്താഴപ്പട്ടിണിക്കാരായ പാവം ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പാട്ടപ്പിരിവു സമരം എന്ന് പരിഹസിച്ചവര്‍ ബക്കറ്റുപിരിവിന്റെയും നോക്കുകൂലിയുടെയും ഉന്നത തലങ്ങളില്‍ വ്യാപരിക്കുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം.

ഒരു ടെസ്റ്റും എഴുതാതെ നാട്ടുകാരെ മുഴുവന്‍ ടെസ്‌റ്റെഴുതിച്ച് വട്ടം കറക്കുന്നവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയേക്കാളും പ്രസിഡന്റിനെക്കാളും ശമ്പളവും പെന്‍ഷനും
വാങ്ങുന്നവരാണെന്നോര്‍ക്കണം. ഇന്ത്യയിലൊരു സംസ്ഥാനത്തും നിലവിലില്ലാത്ത ഈ വികസനം കേരളത്തില്‍ സംഭവിച്ചതില്‍ അഭിമാനിക്കണം. നോക്കുകൂലിക്കാര്‍ ആനപ്പുറത്ത്. വെയിലും മഴയും വകവയ്‌ക്കാതെ വീടുകയറി ആരോഗ്യ പരിപാലനം ചെയ്തവര്‍ ആശയറ്റവരായി സെക്രട്ടറിയേറ്റിനു മുന്നില്‍ മുട്ടിലിഴയുന്നു! കാട്ടാന ചവിട്ടിക്കൊന്നാലേ സര്‍ക്കാരിന്റെ പത്തു കാശും ഉദ്യോഗവും കിട്ടൂ എന്ന നിലയാണ്. കട കാലിയാക്കല്‍ ഭരണം എന്നു പറയുന്നത് ഇതാണ്. ഒരു പന്തിയില്‍ ബിരിയാണി ചെമ്പില്‍ നിന്ന് വാരിക്കോരി വിളമ്പല്‍. മറുപന്തിയില്‍ പാട്ടപ്പിരിവുകാരുടെ പട്ടിണിപ്പാര്‍ച്ച! എല്ലാം നേരെയാവും; നേരം വെളുക്കും!

 

Tags: cpmstrikeBucket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.