കാസര്‍ഗോഡ് : വര്‍ഗീയ കാര്‍ഡ് ഇറക്കിയത് കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോയാല്‍ ഇതിലും വലിയ പതനം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി വലിയ വര്‍ഗീയത പ്രചരിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് സലാം പ്രകടിപ്പിച്ചത്. മുസ്ലീം ലീഗ് വര്‍ഗീയത പ്രചരിപ്പിച്ചെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ വിമര്‍ശനം സിപിഐഎമ്മിന്റെ കള്ളപ്രചാരവേലയാണ്. എവിടെയാണ് മുസ്ലീം ലീഗ് വര്‍ഗീയത പ്രചരിപ്പിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സലാം പറഞ്ഞു.
പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.തെറ്റ് ചെയ്തവര്‍ ഉറപ്പായും ശിക്ഷിക്കപ്പെടണം. ഇഡി നടപടി വ്യക്തി വിരോധം തീര്‍ക്കാനാണെങ്കില്‍ പരിശോധിക്കുമെന്ന് അദേഹം വ്യക്തമാക്കി.
വിഡി സതീശന്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായി പറയാന്‍ പരിമിതിയുണ്ട്. രാഷ്‌ട്രീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ പ്രശ്‌നമില്ല. രാഹുല്‍ ഗാന്ധിക്കെതിരെ ഇഡി നടപടി ഉണ്ടായപ്പോള്‍ പിണറായി ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് സലാം ചൂണ്ടിക്കാട്ടി.
















