Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം, തൊട്ടുകൂടായ്‌മ ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്ത് : ഡോ.മോഹൻ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 09:58 am IST
in Kerala, India

 

ചെറുകോൽപ്പുഴ (പത്തനംതിട്ട) : ആത്മവിസ്മൃതിയിൽ നിന്ന് ഉണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്‌ക്ക് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്. ധർമ്മമാണ് ഹിന്ദു സമാജത്തിന്റെ പ്രാണൻ. ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ജാതി വിവേചനവും തൊട്ടു കൂടായ്‌മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തിൽ ഉയരാൻ കഴിയണം, സർസംഘചാലക് പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധർമ്മത്തിന്റെ നാല് തൂണുകൾ സത്യവും കരുണയും ശുചിത്വവും തപസുമാണ്. ഈ നാലിലും അസ്പൃശ്യതയ്‌ക്കോ ഉച്ചനീചഭാവനയ്‌ക്കോ ഇടമില്ല. ശ്രീനാരായണഗുരുദേവൻ മുന്നോട്ടു വച്ച ദർശനം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധർമ്മാചരണം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഏകതയുടെ അമൃതവർഷം ചൊരിയുന്ന മേളകളുടെ കാലമാണിത്. സമദൃഷ്ടിയുടെ ധർമ്മമാണ് നമ്മുടേത്. കാൽക്കീഴിന് ചുവട്ടിലെ മണൽത്തരി മുതൽ ഗ്രഹങ്ങൾ വരെ, കൃമികീടങ്ങൾ മുതൽ മഹാമനീഷികൾ വരെ എല്ലാവരിലുമുള്ളത് ഒരേ ചേതനയാണ്. ഏകതയുടെ പ്രാണനായ ഈ ധർമ്മാചരണം അവരവരുടെ സമ്പ്രദായങ്ങളിൽ നിന്നു കൊണ്ട് ശ്രദ്ധാപൂർവം നിർവഹിക്കണം, സർസംഘചാലക് പറഞ്ഞു.

അധർമ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല. വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്കാരത്തെകുറിച്ച് ചർച്ച ചെയ്യണം. ഭാഷ, ഭൂഷ (വേഷം) , ഭജന, ഭോജനം, ഭവനം , ഭ്രമണം (യാത്രകൾ) എന്നീ ആറ് ഭകാരങ്ങൾ ധർമരക്ഷയുടെ ഉപായങ്ങളാകണം. സ്നേഹസംഭാഷണത്തിലൂടെ, ചർച്ചയിലൂടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരാൻ കഴിയണം. നമുക്ക് വേണ്ടി മാത്രമല്ല സമാജത്തിന് വേണ്ടിയും സമയം കണ്ടെത്തണം. എന്റെ വീട് എല്ലാവരുടെയും വീട് എന്ന ഭാവം വളരണം. ജലം സംരക്ഷിച്ച്, വൃക്ഷത്തൈ നട്ട്, പ്ലാസ്റ്റിക് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കണം, സർസംഘചാലക് ആഹ്വാനം ചെയ്തു.

ആത്മവിസ്മൃതിയെ ദൂരെയകറ്റിയ ഹനുമാൻ ഒറ്റയ്‌ക്ക് സമുദ്രം കടന്ന് രാമന്റെ കരുത്ത് രാവണന് ബോധ്യപ്പെടും വിധം ലങ്കാദഹനം നടത്തി.
ഇതുപോലെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഹിന്ദുസമാജം സംഘടിക്കണം. സത്യവും കരുണയും ധീരതയും പരാക്രമവുമാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഈശ്വരന്മാരുടെ പേരിൽ തർക്കമില്ല. നമുക്കെല്ലാം ഈശ്വരനാണ്. എല്ലാവരിലും ഈശ്വരനാണ്. പശുവിനെ നമ്മൾ അമ്മയായി കാണും. പർവതങ്ങളെ പ്രദക്ഷിണം ചെയ്യും ഓരോ കണത്തിലും ഈശ്വരനാണ്. വസുധെവ കുടുംബകം എന്ന ഈ ദർശനമാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാണ് നൂറ് വർഷമായി സംഘം പ്രവർത്തിക്കുന്നത്. 113 വർഷമായി ഇതിനായി പ്രവർത്തിക്കുന്ന ഹിന്ദുമതപരിഷത്തിന്റെ വേദിയിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് സർസംഘചാലക് പറഞ്ഞു. ജീവൻ നിലനിർത്തുന്നത് ശക്തിയാണ്. ശക്തിയുടെ ആധാരം ഏകതയാണ്. സ്വാർത്ഥവും ഭേദവിചാരവുമാണ് ലോകമെങ്ങുമുള്ള എല്ലാ സംഘർഷത്തിന്റെയും അടിസ്ഥനം. ഹിന്ദു ജീവിതം മുന്നോട്ടു വയ്‌ക്കുന്ന സമദൃഷ്ടി ദർശനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാ മണ്ഡലം അധ്യക്ഷൻ പി.എസ്. നായർ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സർസംഘചാലകന്റെ പ്രസംഗം തർജമ ചെയ്തു. ഹിന്ദു മഹാ മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ കെ. ഹരിദാസ് സ്വാഗതവും സെക്രട്ടറി പി. രാജഗോപാൽ നന്ദിയും പറഞ്ഞു.

Tags: Dr.Mohan Bhagwatuntouchability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

Kerala

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

India

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.