Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം, തൊട്ടുകൂടായ്മ ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്ത് : ഡോ.മോഹൻ ഭാഗവത്

Janmabhumi Online by Janmabhumi Online
Feb 6, 2025, 09:58 am IST
in Kerala, India
FacebookTwitterWhatsAppTelegramLinkedinEmail

 

ചെറുകോൽപ്പുഴ (പത്തനംതിട്ട) : ആത്മവിസ്മൃതിയിൽ നിന്ന് ഉണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്‌ക്ക് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്. ധർമ്മമാണ് ഹിന്ദു സമാജത്തിന്റെ പ്രാണൻ. ധർമ്മത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ജാതി വിവേചനവും തൊട്ടു കൂടായ്മയും അടക്കമുള്ള എല്ലാറ്റിനെയും ഉപേക്ഷിച്ച് ഒന്നെന്ന ഭാവത്തിൽ ഉയരാൻ കഴിയണം, സർസംഘചാലക് പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധർമ്മത്തിന്റെ നാല് തൂണുകൾ സത്യവും കരുണയും ശുചിത്വവും തപസുമാണ്. ഈ നാലിലും അസ്പൃശ്യതയ്‌ക്കോ ഉച്ചനീചഭാവനയ്‌ക്കോ ഇടമില്ല. ശ്രീനാരായണഗുരുദേവൻ മുന്നോട്ടു വച്ച ദർശനം ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ധർമ്മാചരണം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഏകതയുടെ അമൃതവർഷം ചൊരിയുന്ന മേളകളുടെ കാലമാണിത്. സമദൃഷ്ടിയുടെ ധർമ്മമാണ് നമ്മുടേത്. കാൽക്കീഴിന് ചുവട്ടിലെ മണൽത്തരി മുതൽ ഗ്രഹങ്ങൾ വരെ, കൃമികീടങ്ങൾ മുതൽ മഹാമനീഷികൾ വരെ എല്ലാവരിലുമുള്ളത് ഒരേ ചേതനയാണ്. ഏകതയുടെ പ്രാണനായ ഈ ധർമ്മാചരണം അവരവരുടെ സമ്പ്രദായങ്ങളിൽ നിന്നു കൊണ്ട് ശ്രദ്ധാപൂർവം നിർവഹിക്കണം, സർസംഘചാലക് പറഞ്ഞു.

അധർമ്മം പെരുകുന്നു എന്ന മുറവിളി കൊണ്ട് കാര്യമില്ല. വീടുകളിൽ ആഴ്ചയിലൊരിക്കലെങ്കിലും ഒരുമിച്ചിരുന്ന് നമ്മുടെ സംസ്കാരത്തെകുറിച്ച് ചർച്ച ചെയ്യണം. ഭാഷ, ഭൂഷ (വേഷം) , ഭജന, ഭോജനം, ഭവനം , ഭ്രമണം (യാത്രകൾ) എന്നീ ആറ് ഭകാരങ്ങൾ ധർമരക്ഷയുടെ ഉപായങ്ങളാകണം. സ്നേഹസംഭാഷണത്തിലൂടെ, ചർച്ചയിലൂടെ സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരാൻ കഴിയണം. നമുക്ക് വേണ്ടി മാത്രമല്ല സമാജത്തിന് വേണ്ടിയും സമയം കണ്ടെത്തണം. എന്റെ വീട് എല്ലാവരുടെയും വീട് എന്ന ഭാവം വളരണം. ജലം സംരക്ഷിച്ച്, വൃക്ഷത്തൈ നട്ട്, പ്ലാസ്റ്റിക് ഉപേക്ഷിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കണം, സർസംഘചാലക് ആഹ്വാനം ചെയ്തു.

ആത്മവിസ്മൃതിയെ ദൂരെയകറ്റിയ ഹനുമാൻ ഒറ്റയ്‌ക്ക് സമുദ്രം കടന്ന് രാമന്റെ കരുത്ത് രാവണന് ബോധ്യപ്പെടും വിധം ലങ്കാദഹനം നടത്തി.
ഇതുപോലെ സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഹിന്ദുസമാജം സംഘടിക്കണം. സത്യവും കരുണയും ധീരതയും പരാക്രമവുമാണ് നമ്മുടെ പാരമ്പര്യം. നമുക്ക് ഈശ്വരന്മാരുടെ പേരിൽ തർക്കമില്ല. നമുക്കെല്ലാം ഈശ്വരനാണ്. എല്ലാവരിലും ഈശ്വരനാണ്. പശുവിനെ നമ്മൾ അമ്മയായി കാണും. പർവതങ്ങളെ പ്രദക്ഷിണം ചെയ്യും ഓരോ കണത്തിലും ഈശ്വരനാണ്. വസുധെവ കുടുംബകം എന്ന ഈ ദർശനമാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ഹിന്ദു സമാജത്തെ സംഘടിപ്പിക്കാനാണ് നൂറ് വർഷമായി സംഘം പ്രവർത്തിക്കുന്നത്. 113 വർഷമായി ഇതിനായി പ്രവർത്തിക്കുന്ന ഹിന്ദുമതപരിഷത്തിന്റെ വേദിയിൽ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്ന് സർസംഘചാലക് പറഞ്ഞു. ജീവൻ നിലനിർത്തുന്നത് ശക്തിയാണ്. ശക്തിയുടെ ആധാരം ഏകതയാണ്. സ്വാർത്ഥവും ഭേദവിചാരവുമാണ് ലോകമെങ്ങുമുള്ള എല്ലാ സംഘർഷത്തിന്റെയും അടിസ്ഥനം. ഹിന്ദു ജീവിതം മുന്നോട്ടു വയ്‌ക്കുന്ന സമദൃഷ്ടി ദർശനമാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദു മഹാ മണ്ഡലം അധ്യക്ഷൻ പി.എസ്. നായർ അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ സർസംഘചാലകന്റെ പ്രസംഗം തർജമ ചെയ്തു. ഹിന്ദു മഹാ മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ കെ. ഹരിദാസ് സ്വാഗതവും സെക്രട്ടറി പി. രാജഗോപാൽ നന്ദിയും പറഞ്ഞു.

Tags: untouchabilityDr.Mohan Bhagwat
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു
India

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

India

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

India

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

India

സ്‌നേഹത്തിന്റെ ഭാഷയാണെങ്കിലും ലോകം കേള്‍ക്കണമെങ്കില്‍ ശക്തി പ്രകടമാകണം: ഡോ. മോഹന്‍ ഭഗവത്

പുതിയ വാര്‍ത്തകള്‍

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies