Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രൂപ ഇടിയുമ്പോള്‍ രൂപ ഉണ്ടാക്കാം

ഓരോ വര്‍ഷം കഴിയുമ്പോഴും ഡോളറിന്റെ ആഗോള പ്രസക്തി നഷ്ടപ്പെടുകയാണ്. ഭാരതം ഇന്ന് 36ല്‍ അധികം രാജ്യങ്ങളിലേക്ക് രൂപയുടെ സ്വതന്ത്ര വിനിമയ സംവിധാനം കെട്ടിപ്പടുത്തുകഴിഞ്ഞു. അതുപോലെ ജപ്പാന്റെ യെന്നും ചൈനയുടെ യുവാനും അടക്കം ഈ രീതിയിലുള്ള സ്വതന്ത്ര വ്യാപാര നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. റഷ്യയുടെ റൂബിള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്‌

അഡ്വ. എസ്. ജയസൂര്യന്‍ by അഡ്വ. എസ്. ജയസൂര്യന്‍
Feb 5, 2025, 11:16 am IST
in Main Article, Vicharam

അമേരിക്കന്‍ ഡോളറിനെതിരെ ലോക കറന്‍സികള്‍ ഇടിയുമ്പോള്‍ ഇന്ത്യന്‍ രൂപയും ഇടിയുക പതിവുള്ളതാണ്. നമ്മുടെ മാധ്യമങ്ങള്‍ ഇതിനെ ഭയത്തോടു കൂടിയാണ് കാണുന്നതും പ്രചരിപ്പിക്കുന്നതും. യഥാര്‍ഥത്തില്‍ നാം ഭയപ്പെടുകയല്ല വേണ്ടത്. ആ ഇടിവില്‍ നിന്ന് പരമാവധി ലാഭം കൊയ്യാനുള്ള അവസരമായി അതിനെ ഉപയോഗിക്കണം. കേരളത്തെ സംബന്ധിച്ചു വലിയ നേട്ടങ്ങള്‍ക്കുള്ള അവസരമാണ് ഇതു തുറക്കുന്നത്.

റബ്ബര്‍, കുരുമുളക്, ഏലം, ജാതി, ഗ്രാമ്പൂ, വാനില, കറിപ്പൊടികള്‍, മസാലപ്പൊടികള്‍, പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, എണ്ണയും എണ്ണയുടെ സംയുക്തങ്ങളും, കശുവണ്ടി, തേയില, കാപ്പി, മത്സ്യം, മാംസം, കയര്‍, കരകൗശലമേഖല, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലയിലും ചെറിയതോതിലോ വലിയ തോതിലോ കയറ്റുമതി നടത്തുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഗുണഫലം കിട്ടും. വിദേശത്ത് ജോലിചെയ്ത് വിദേശ നാണ്യം സമ്പാദിക്കുന്ന ലക്ഷകണക്കിന് മലയാളികള്‍ അവരുടെ വരുമാനം നാട്ടിലേക്ക് അയയ്‌ക്കുമ്പോള്‍ വന്‍തോതില്‍ മൂല്യ വര്‍ദ്ധനവാണ് അവര്‍ക്ക് കിട്ടുന്നത്.

വിദേശത്ത് ബിസിനസോ വ്യവസായമോ പ്രൊഫഷനോ നടത്തുന്ന ഏതൊരാള്‍ക്കും സര്‍വീസ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന പണം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റി അയക്കുമ്പോള്‍ വലിയ വര്‍ദ്ധനവാണ് കിട്ടുക. ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രവാസികളായി പണിയെടുക്കുന്ന കേരളത്തെ സംബന്ധിച്ച്, അമേരിക്കന്‍ ഡോളറിനെതിരെ രൂപ തകരുക എന്ന് പറഞ്ഞാല്‍ വീട്ടില്‍ കൂടുതല്‍ പണം എത്തുക എന്ന് തന്നെയാണ് അര്‍ഥം. ഇറക്കുമതിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പഴയ കാലഘട്ടങ്ങളില്‍ നമ്മളില്‍ രൂഢമൂലമായിത്തീര്‍ന്ന അന്ധവിശ്വാസം മാത്രമാണ് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ നാം തകരുകയാണ് എന്നത്.

വിവിധ എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി ശേഖരിച്ച് ശുദ്ധീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് തന്നെ വിറ്റഴിക്കുന്ന ഭാരതത്തെ സംബന്ധിച്ച് ഈ വിലത്തകര്‍ച്ച, കയറ്റുമതിയിലൂടെ ഏറെ പണം കണ്ടെത്താനുള്ള അവസരം കൂടിയാണ്. ധാന്യങ്ങള്‍, മുട്ട, പാലുല്‍പന്നങ്ങള്‍ തുടങ്ങി ബാലിസ്റ്റിക് മിസൈലുകള്‍ വരെ കയറ്റുമതി ചെയ്യുന്ന രാജ്യമായി നാമിന്ന് വളര്‍ന്നിരിക്കുന്നു. വന്‍തോതില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ആയുധങ്ങള്‍ ടെലിഫോണുകള്‍ കമ്പ്യൂട്ടറുകള്‍ തുടങ്ങി ശാസ്ത്രസാങ്കേതിക രംഗത്തെ ധാരാളം ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങള്‍ ഇന്ന് നാം സ്വന്തമായി ഉത്പാദിപ്പിക്കുകയും കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു. അതിനാല്‍ നമുക്ക് ആ മേഖലയില്‍, ഇതുപോലുള്ള സാഹചര്യം വലിയ ആശ്വാസവും നേട്ടവുമാണ് നല്‍കുന്നത്. ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാംതന്നെ ഭാരതത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും ആയിരക്കണക്കിന് കാറുകള്‍ കയറ്റി അയയ്‌ക്കുകയും ചെയ്യുന്നു. അതുവഴി നമുക്കു ലഭിക്കുന്ന നേട്ടം വളരെ വലുതാണ്. പരുത്തി വസ്ത്രങ്ങളുടെ ലോകത്തെ പ്രധാന ഉത്പാദകരിലും കയറ്റുമതിക്കാരിലും ഒന്ന് ഭാരതം തന്നെയാണ്. അതുകൊണ്ട് വസ്ത്ര കയറ്റുമതിയുടെ മേഖലയിലും ആഭരണ കയറ്റുമതിയുടെ മേഖലയിലും നമുക്ക് നേട്ടം കൊയ്യാം.

മറ്റൊരു സുപ്രധാനമായ മേഖല മരുന്നുകളുടെ ആഗോള കച്ചവടമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്ന് ഭാരതമാണ് എന്നുള്ളതുകൊണ്ടും ഈ മാര്‍ക്കറ്റ് ഒരു ദിവസം പോലും ക്ഷീണിക്കാത്തതാണ് എന്നുള്ളതുകൊണ്ടും ഔഷധ കയറ്റുമതിയിലൂടെ ഭാരതത്തിന് ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കാവുന്ന സമയമാണിത്. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ എന്ന് അറിയപ്പെടുന്നവരും പത്ര മാധ്യമ രംഗങ്ങളിലെ വിഷയ വിദഗ്ധരും പഴയ കാലഘട്ടങ്ങളിലെപ്പോലെ രൂപയുടെ വിലയിടിയുമ്പോള്‍ വാവിട്ടു നിലവിളിക്കുകയാണ്. വസ്തുനിഷ്ഠമായി ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെയും കയറ്റുമതി ഇറക്കുമതി മേഖലകളെയും അവിടെ നമുക്കുണ്ടായിട്ടുള്ള വമ്പന്‍ പുരോഗതികളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് ഇവര്‍ നിലവിളിക്കുന്നത്.

ഷെയര്‍ മാര്‍ക്കറ്റിലും അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെടും. കയറ്റുമതിയിലൂടെ കൂടുതല്‍ വിദേശ നാണ്യം നേടാന്‍ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നൂറുകണക്കിന് കമ്പനികള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഉണ്ട്. മുകളില്‍ ചൂണ്ടിക്കാണിച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിദേശത്തേക്ക് വിറ്റ് വരുമാനം ഉണ്ടാക്കുന്ന ഈ കമ്പനികളുടെ ഷെയറിന്റെ വില ഉയരാനാണ് സാധ്യത.നേരിട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ പോകാന്‍ അവസരമില്ലാത്തവര്‍ മ്യൂച്ചല്‍ ഫണ്ടുകളിലൂടെയും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെയും ഇതേ നേട്ടം കൊയ്യാന്‍ അവസരം ലഭിച്ചവരാണ്. അതായത് ഡോളറിനെതിരെ രൂപയുടെ വില ഇടിയുമ്പോള്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേട്ടം ഉണ്ടാക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ് എന്ന് പഠിച്ചുകൊണ്ട് അത്തരം കമ്പനികളുടെ ഷെയറുകള്‍ വാങ്ങുന്നവര്‍ക്കും അതുമായി ബന്ധപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും നല്ല സമയമാണ് ഇത്.

ഓരോ വര്‍ഷം കഴിയുമ്പോഴും ഡോളറിന്റെ ആഗോള പ്രസക്തി നഷ്ടപ്പെടുകയാണ്. ഭാരതം ഇന്ന് 36ല്‍ അധികം രാജ്യങ്ങളിലേക്ക് രൂപയുടെ സ്വതന്ത്ര വിനിമയ സംവിധാനം കെട്ടിപ്പടുത്തുകഴിഞ്ഞു. അതുപോലെ ജപ്പാന്റെ യെന്നും ചൈനയുടെ യുവാനും അടക്കം ഈ രീതിയിലുള്ള സ്വതന്ത്ര വ്യാപാര നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞു. റഷ്യയുടെ റൂബിള്‍ അതിനൊരു ഉത്തമ ഉദാഹരണമാണ്. ഏറ്റവും അവസാനം സൗദി അറേബ്യ പോലെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോലും അമേരിക്കന്‍ ഡോളറിന് എതിരെ നില്‍ക്കാനുള്ള കരുത്ത് കാണിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടുകയോ ദുര്‍ബലപ്പെടുകയോ ചെയ്യുമ്പോള്‍ ഞെട്ടുകയോ വേവലാതിപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. അതാണ് വര്‍ത്തമാനകാലത്തെ സാമ്പത്തിക സത്യം.

 

Tags: Indian RupeeDollarkeralamCurrency
അഡ്വ. എസ്. ജയസൂര്യന്‍
അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍. 9539111000 [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

Kerala

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

Kerala

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

News

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.