Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടാറ്റാ സ്റ്റീല്‍ ചെസ്സ് പ്രജ്ഞാനന്ദ ചാമ്പ്യന്‍; സഡന്‍ ഡെത്ത് ഗെയിമില്‍ ഗുകേഷിനെ പ്രജ്ഞാനന്ദ വീഴ്‌ത്തി

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമാഞ്ഞ 87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരന്‍ ചാമ്പ്യനാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2025, 12:20 am IST
in Sports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമാഞ്ഞ 87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ പ്രജ്ഞാനന്ദ  ചാമ്പ്യനാകുന്നത്. പ്രജ്ഞാനന്ദയ്‌ക്ക് മുന്‍പ് ഒരൊറ്റ ഇന്ത്യക്കാരന്‍ മാത്രമേ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായിട്ടുള്ളൂ. അത് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദാണ്. അഞ്ച് തവണയാണ് വിശ്വനാഥന്‍ ആനന്ദ് ചാമ്പ്യനായത്.

Pragg wins the tiebreak and is our new Tata Steel Masters Champ!! 🏆🔥 pic.twitter.com/o8FtpcB9fD

— Tata Steel Chess Tournament (@tatasteelchess) February 2, 2025

അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റ് വീതം നേടി സമനിലയിലായതോടെ വിജയിയെ കണ്ടെത്താന്‍ മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു.

ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ അട്ടിമറിച്ച് കിരീടം ചൂടുക എന്ന അപൂര്‍വ്വ ബഹുമതിയാണ് ഇതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യനായ ശേഷം ഗുകേഷ് ഇതാദ്യമായി കളിച്ച ടൂര്‍ണ്ണമെന്‍റായിരുന്നു ടാറ്റാ സ്റ്റീല്‍ ചെസ്. ലോകകിരീടത്തിന്റെ ചൂടാറും മുമ്പേ ലഭിച്ച തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഗുകേഷിനെ തളര്‍ത്തിക്കളഞ്ഞു. 13ാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിക്കെതിരായ മത്സരത്തില്‍ ഗുകേഷ് തോറ്റിരുന്നു. ഇതോടെ 13ാം റൗണ്ടില്‍ ഒരു സമനില കിട്ടിയാല്‍ ചാമ്പ്യനാകാമായിരുന്ന പ്രജ്ഞാനന്ദയെ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ തോല്‍പിച്ചതോടെ ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും എട്ടര പോയിന്‍റ് വീതമായി. അതോടെയാണ് ടൈബ്രേക്കറില്‍ നിന്നും വിജയയിയെ തീരുമാനിക്കാന്‍ ഗുകേഷും പ്രജ്ഞാനന്ദയും മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ ആദ്യ ബ്ലിറ്റ്സ് ഗെയിമില്‍ പ്രജ്ഞാനന്ദ തോറ്റു. രണ്ടാമത്തെ ബ്ലിറ്റ്സ് ഗെയിമില്‍ പ്രജ്ഞാനന്ദ ജയിച്ചു. തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ സഡന്‍ ഡെത്ത് ഗെയിം കളിച്ചു. അതില്‍ പ്രജ്ഞാനന്ദ വിജയിക്കുകയായിരുന്നു. വിജയിയെ തീരുമാനിക്കാനുള്ള സഡന്‍ഡെത്തില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദയ്‌ക്ക് രണ്ട് മിനിറ്റും മുപ്പത് സെക്കന്‍റുമാണെങ്കില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷിന് മൂന്ന് മിനിറ്റും ലഭിച്ചു.

ഇത് രണ്ടാം തവണയാണ് ഗുകേഷിന് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ചൈനയുടെ വെയ് യീയുമായി തോറ്റു. ഇക്കുറി പ്രജ്ഞാനന്ദ ഗുകേഷിന്റെ അന്തകനായി.

ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ വിശ്വനാഥാന്‍ ആനന്ദ് ചാമ്പ്യനായിട്ടുണ്ടോ?
ഇല്ല എന്നും ഉണ്ട് എന്നും ആണ് ഈ ചോദ്യത്തിനുത്തരം. ഇതിന് മുന്‍പ് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നെതര്‍ലാന്‍റ്സിലെ മനോഹരമായ ബീച്ച് തീരമായ വിക് ആന്‍ സീയില്‍ നടക്കുന്ന ഇതേ ടൂര്‍ണ്ണമെന്‍റില്‍ വിശ്വനാഥന്‍ ആനന്ദ അഞ്ച് തവണ ചാമ്പ്യനായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഈ ടൂര്‍ണ്ണമെന്‍റിന്റെ പേര് ടാറ്റാ സ്റ്റീല്‍ ചെസ് എന്നായിരുന്നില്ല. 1989,1998, 2003, 2004 2006 എന്നീ വര്‍ഷങ്ങളിലാണ് വിശ്വനാഥന്‍ ആനന്ദ് ചാമ്പ്യനായത്. പക്ഷെ ഈ അഞ്ച് വര്‍ഷങ്ങളിലും ടാറ്റാ സ്റ്റീല്‍ എന്നായിരുന്നില്ല, ടൂര്‍ണ്ണമെന്‍റിന് മറ്റ് പേരുകളായിരുന്നു എന്ന മാത്രം. 1989ലും 1998ലും ഹൂഗോവന്‍സ് സ്കാക് ടൊര്‍നോയ് എന്നായിരുന്നു ടൂര്‍ണ്ണമെന്‍റിന്റെ പേര്. 2003, 2004, 2006 വര്‍ഷങ്ങളില്‍ കോറസ് ചെസ് ടൂര്‍ണ്ണമെന്‍റ് എന്നായിരുന്നു പേര്. അന്ന് ബ്രിട്ടനിലെ കോറസ് കമ്പനി 1938ല്‍ ഈ ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുമ്പോള്‍ ഹൂഗോവന്‍സ് എന്നായിരുന്നു പേര്. പിന്നീട് ഹൂഗോവന്‍സ് സ്റ്റീല്‍ കമ്പനിയെ ബ്രിട്ടീഷ് സ്റ്റീല്‍ ഏറ്റെടുത്തു. ഹൂഗോവന്‍സും ബ്രിട്ടീഷ് സ്റ്റീലും ലയിച്ചപ്പോള്‍ കമ്പനി കോറസ് എന്നായതോടെ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ പേര് കോറസ് ചെസ് ടൂര്‍ണ്ണമെന്‍റ് എന്നായി മാറി. 2011ല്‍ കോറസ് സ്റ്റീല്‍ എന്ന ബ്രിട്ടീഷ് കമ്പനിയെ ടാറ്റാ സ്റ്റീല്‍ വിലയ്‌ക്ക് വാങ്ങിയതോടെ ടൂര്‍ണ്ണമെന്‍റിന്റെ പേര് ടാറ്റാ സ്റ്റീല്‍ ചെസ് എന്നായി മാറി. 1938 മുതല്‍ ആരംഭിച്ച ഈ ടൂര്‍ണ്ണമെന്‍റ് എല്ലാക്കാലത്തും നടന്നിട്ടുള്ളത് നെതര്‍ലാന്‍റ്സിലെ ശാന്തമനോഹരമായ വിക് ആന്‍ സീ എന്ന കടല്‍ത്തീരഗ്രാമത്തിലാണ്. നെതര്‍ലാന്‍റ്സിലെ അഥവാ ഹോളണ്ടിലെ ബെവര്‍വിക് പ്രവിശ്യയിലെ നോര്‍ത് സീ തീരത്താണ് ഈ ഗ്രാമം.

Tags: PraggnanandhaaPraggTatasteelchessTataSteelChess2025TataSteelchesschampion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

നോര്‍വ്വെ ചെസ്സില്‍ ഗുകേഷും പ്രജ്ഞാനന്ദയും തമ്മില്‍ ഇന്ന് പോര് വീണ്ടും; ഈ മത്സരം നിര്‍ണ്ണായകം

Sports

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പുതിയ വാര്‍ത്തകള്‍

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.