പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ ഒരു ബംഗ്ലാദേശികൂടി പോലീസ് പിടിയിൽ. ഇടവനക്കാട് ഭാഗത്ത് നിന്ന് സുമൻ ഹലാദാർ (22) നെയാൾ ഞാറയ്‌ക്കൽ പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബംഗ്ലാദേശ് ഇന്ത്യാ അതിർത്തിയിലെ പുഴ കടന്നാണ് ഇയാൾ ഇന്ത്യയിലേക്കെത്തിയത്. പല സ്ഥലങ്ങളിൽ തങ്ങിയ ശേഷമാണ് ഞാറയ്‌ക്കലിൽ എത്തിയത്.
ഇയാളുടെ കൈവശം കാണപ്പെട്ട ആധാർ കാർഡുൾപ്പടെയുള്ള രേഖകൾ പരിശോധിച്ചു വരുന്നു. ഏജൻ്റാണ് രേഖകൾ തയ്യാറാക്കി നൽകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇവിടെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതി പ്രകാരം റൂറൽ ജില്ലയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 35 ആയി. കഴിഞ്ഞ ദിവസം 27 ബംഗ്ലാദേശികളെ പറവൂരിൽ നിന്ന് പിടികൂടിയിരുന്നു.
ഡി.വൈ.എസ്.പി എസ്.ജയകൃഷ്ണൻ , ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിന് ഉണ്ടായിരുന്നത്.
















