Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:33 am IST
in Football
ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

ന്യൂജേഴ്സി: വിനിഷ്യസ്-ഹാലന്‍ഡ് പോരാട്ടം, ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീലും നോര്‍വേയും നാളെ പുലര്‍ച്ചെ 1.30ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ പോരാടുമ്പോള്‍ ആരാധകര്‍ നോക്കിക്കാണുന്നത് ഇരുവരുടെയും പോരാട്ടമാണ്. ബ്രസീല്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനെ 2-1ന് കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അതേസമയം നോര്‍വേ ഇതേ സ്‌കോറിന് ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റിനെ കീഴടക്കിയും അവസാന 16-ല്‍ ഇടംപിടിച്ചു.

4-3-3 ശൈലിയില്‍ തന്നെയാകും ബ്രസീല്‍ നോര്‍വേയ്‌ക്കെതിരെയും ഇറങ്ങുക. ജപ്പാനെതിരായ മത്സരത്തില്‍ പരിക്കേറ്റ് പുറത്തുപോയ പക്വേറ്റ കളിക്കാനിറങ്ങില്ല. അങ്ങനെയായാല്‍ പക്വേറ്റയ്‌ക്ക് പകരം മധ്യനിരയില്‍ ഡാനിലോ സാന്റോസ് ഇടംപിടിച്ചേക്കും. നേരത്തെ പരിക്കിന്റെ പിടിയിലായ റഫീഞ്ഞയും ഇറങ്ങില്ല. സൂപ്പര്‍ താരം നെയ്‌മര്‍ ആദ്യ ഇലവനില്‍ ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. എന്നാല്‍, ഈ സമയമാകുമ്പോള്‍ നെയ്‌മര്‍ ആദ്യ ഇലവനിലെത്തുമെന്നായിരുന്നു കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ നിലപാട്. ജപ്പാനെതിരായ കളിയില്‍ ഗോളടിച്ചില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി നാല് ഗോളടിച്ച വിനീഷ്യസ് ജൂനിയറിലും മൂന്നെണ്ണം സ്വന്തമാക്കിയ മാത്യൂസ് കുഞ്ഞയിലുമാണ് ബ്രസീലിന്റെ പ്രതീക്ഷകള്‍. മധ്യനിരയില്‍ കളി മെനയുന്ന കാസെമിറോയും പകരക്കാരനായി ഇറങ്ങിയ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുമാണ് ജപ്പാനെതിരെ ഗോളടിച്ച് ബ്രസീലിന് വിജയം സമ്മാനിച്ചത്. മികച്ച പ്രതിരോധവും ബ്രസീലിന് സ്വന്തമാണ്. എന്നാല്‍ ഹാലന്‍ഡ് അടങ്ങുന്ന നോര്‍വേ മുന്നേറ്റത്തെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുന്നതില്‍ ബ്രസീല്‍ പ്രതിരോധം വിജയിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ജപ്പാനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം മിന്നുന്ന പ്രകടനം നടത്തി വിജയം സ്വന്തമാക്കിയ ബ്രസീലിന് മധ്യനിരയില്‍ ഇപ്പോഴും ചെറിയ പ്രശ്നങ്ങളുണ്ട്. അതെല്ലാം പരിഹരിച്ചായിരിക്കും കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഇന്ന് ടീമിനെ മൈതാനത്തിറക്കുക. വിനീഷ്യസും റയാനും കുഞ്ഞയുമടങ്ങുന്ന മുന്നേറ്റനിരയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടുക എന്നതാണ് നോര്‍വേജീയന്‍ പ്രതിരോധത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

നാലാം ലോകകപ്പ് കളിക്കാനിറങ്ങിയ നോര്‍വേ മൂന്നാം തവണയാണ് പ്രീ ക്വാര്‍ട്ടര്‍ കളിക്കുന്നത്. 1998 ലോകകപ്പിനുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങി പ്രീ ക്വാര്‍ട്ടറില്‍ എത്തിയവരാണ് അവര്‍. 4-3-3 ശൈലിയിലാകും നോര്‍വേ ബ്രസീലിനെതിരെയും ഇറങ്ങുക. ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ എര്‍ലിങ് ഹാലന്‍ഡിന്റെ കാലുകളിലാണ് അവരുടെ മുഴുവന്‍ പ്രതീക്ഷകളും. ഈ ലോകകപ്പില്‍ ഇതുവരെ നാല് കളികളില്‍ നിന്ന് അഞ്ച് ഗോളടിച്ച് മിന്നുന്ന ഫോമിലാണ് ഹാലന്‍ഡ്. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ എംബാപ്പെയ്‌ക്കും മെസിക്കും തൊട്ടുപിന്നിലാണ് താരം. ഹാലന്‍ഡിനൊപ്പം മുന്നേറ്റത്തില്‍ അന്റോണിയോ നുസ, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിവരും ഇറങ്ങും. മധ്യനിരയില്‍ കളി മെനയുക മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും പാട്രിക് ബെര്‍ഗ്, സാന്‍ഡര്‍ ബെര്‍ജുമായിരിക്കും. കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്കുണ്ട്. ഗോള്‍വലയ്‌ക്കു മുന്നില്‍ നൈലാന്‍ഡും പ്രതിരോധത്തില്‍ ഹോംഗ്രെന്‍ പെഡേഴ്സന്‍, ക്രിസ്റ്റഫര്‍ അജര്‍, ഡേവിഡ് മോളര്‍ വുള്‍ഫ്, ടോര്‍ബ്ജോ ഹെഗ്ഗെം എന്നിവരും ഇറങ്ങാനാണ് സാധ്യത.

എന്നാല്‍ മുന്‍ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ബ്രസീലിന് അത്ര സുഖകരമല്ല. നോര്‍വെയ്‌ക്കെതിരേ ചരിത്രത്തില്‍ ഇതുവരെ ജയിക്കാന്‍ ബ്രസീലിനായിട്ടില്ല. മുന്‍പ് കളിച്ച നാലില്‍ രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് ബ്രസീല്‍ വഴങ്ങിയത്. 2006ലാണ് ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് 1-1ന് സമനിലയില്‍ പിരിഞ്ഞു. അതുകൊണ്ടുതന്നെ ബ്രസീലിനെതിരെ ഇതുവരെ തോറ്റിട്ടില്ല എന്നത് നോര്‍വേക്ക് ചെറിയ മുന്‍തൂക്കം നല്‍കുന്നുണ്ട്.

സാധ്യതാ ഇലവന്‍

ബ്രസീല്‍: അലിസണ്‍, ഡാനിലോ ലൂയിസ്, മാര്‍ക്വിനോസ്, ഗബ്രിയേല്‍, ഡഗ്ലസ് സാന്റോസ്, ബ്രൂണോ ഗ്വിമാരസ്, കാസിമിറോ, ഡാനിലോ സാന്റോസ്, റയാന്‍, വിനീഷ്യസ് ജൂനിയര്‍, കുഞ്ഞ.

നോര്‍വേ: നൈലാന്‍ഡ്, ഹോംഗ്രെന്‍ പെഡേഴ്സന്‍, ക്രിസ്റ്റോഫര്‍ അജര്‍, ടോര്‍ബ്ജോ ഹെഗ്ഗെം, മോളര്‍ വുള്‍ഫ്, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, പാട്രിക് ബെര്‍ഗ്, സാന്‍ഡര്‍ ബെര്‍ജ്, അന്റോണിയോ നുസ, എര്‍ലിംഗ് ഹാളഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത.

Tags: FIFA World Cup 2026brazil vs norwayMetLife Classicpre-quarterfinal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍
Sports

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു
Football

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

പുതിയ വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.