കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ്വ വിദ്യാർത്ഥി പിടിയിൽ. കോളജിലെ മുൻ വിദ്യാർത്ഥിയായ ആൻസ്റ്റനെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് കട്ടിലുകളാണ് ഇയാൾ ഹോസ്റ്റലിൽ നിന്ന് കടത്താൻ ശ്രമിച്ചത്. പുലർച്ചെ ഓൺലൈൻ പോർട്ടർ ആപ്പ് വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ കട്ടിലുകൾ കൊണ്ടുപോകാനായി എത്തിയത്. വാഹനം വരുന്നത് കണ്ട് സംശയം തോന്നിയ ഹോസ്റ്റൽ വാർഡൻ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
കട്ടിലുകളിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നായിരുന്നു വിദ്യാർത്ഥിയുടെ വിചിത്രമായ മറുപടി. എന്നാൽ ഇതിനായി ആരാണ് ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ആൻസ്റ്റന് കഴിഞ്ഞില്ല. തുടർന്ന് വാർഡൻ പോലീസിനെ വിവരമറിയിക്കുകയും ആൻസ്റ്റനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.











