Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:12 am IST
inFootball
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഡാളസ്: ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ആദ്യ വിജയമെന്ന ചരിത്രം കുറിച്ച് ഈജിപ്ത് പ്രീക്വാര്‍ട്ടറില്‍. ടെക്‌സസിലെ ആര്‍ലിങ്ടണില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും 1-1 സമനിലയില്‍ അവസാനിച്ചപ്പോള്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെ 4-2ന് തോല്‍പ്പിച്ചാണ് മുഹമ്മദ് സലാഹും സംഘവും ചരിത്രമെഴുതിയത്. ഏഴ് തവണ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായിട്ടും ലോകകപ്പില്‍ ഒരിക്കലും നോക്കൗട്ട് മത്സരം ജയിക്കാനാകാതിരുന്ന ഈജിപ്തിന്റെ ആ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഇനി സലായുടെയും കൂട്ടരുടെയും മുന്നിലുള്ള വെല്ലുവിളി നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയാണ്. മുഹമ്മദ് സലായും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ എത്തുന്ന പോരാട്ടം പ്രീക്വാര്‍ട്ടറിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈജിപ്തിനായി 13-ാം മിനിറ്റില്‍ എമാം അഷോര്‍ ഗോള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ആശ്വാസം 55-ാം മിനിറ്റില്‍ പിറന്ന ഈജിപ്ത് താരം മുഹമ്മദ് ഹാനിയുടെ സെല്‍ഫ് ഗോളായിരുന്നു.

ഈജിപ്ഷ്യന്‍ ആധിപത്യം

മത്സരം തുടങ്ങിയത് ഈജിപ്തിന്റെ ആധിപത്യത്തോടെയായിരുന്നു. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് സലായെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെ ഈജിപ്ത് തുടക്കം മുതല്‍ ആക്രമണോത്സുകരായി. മധ്യനിരയില്‍ നിന്ന് മികച്ച പാസിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അവര്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന് നിരന്തരം സമ്മര്‍ദം സൃഷ്ടിച്ചു. 13-ാം മിനിറ്റില്‍ ആ സമ്മര്‍ദം ഫലം കണ്ടു. ഇടതുവിങ്ങില്‍ നിന്ന് കരീം ഹാഫെസ് നല്‍കിയ കൃത്യമായ ക്രോസില്‍ ഉയര്‍ന്നുചാടിയ ഇമാം അഷോര്‍ ശക്തമായ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ചിന് യാതൊരു അവസരവും നല്‍കാതെയായിരുന്നു ആ ഫിനിഷ്. 1-0ന് മുന്നിലെത്തിയ ഈജിപ്ത് പിന്നീട് ഒമര്‍ മര്‍മൂഷിന്റെയും സലായുടെയും നീക്കങ്ങളിലൂടെ ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഗോള്‍ അകന്നുനിന്നു.

ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്

ആദ്യ പകുതിയില്‍ സമ്മര്‍ദത്തിലായിരുന്ന ഓസ്‌ട്രേലിയ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണാത്മകമായി കളിച്ചു. 55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്ന് എയ്ഡന്‍ ഒ’നീല്‍ അപകടകരമായി പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി. ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ തലയില്‍ നിന്ന് പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെ സ്‌കോര്‍ 1-1 ആയി. ഈ ലോകകപ്പില്‍ ഹാനിയുടെ രണ്ടാമത്തെ സെല്‍ഫ് ഗോളുമായിരുന്നു ഇത്.

ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഓസ്‌ട്രേലിയ ജാക്‌സണ്‍ ഇര്‍വിന്‍, നെസ്റ്ററി ഇറന്‍കുണ്ട എന്നിവരിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഈജിപ്ത് പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക്.

എക്‌സ്ട്രാ ടൈമിലെ പോരാട്ടം

അധികസമയത്ത് ഇരുടീമുകളും വിജയഗോളിനായി പൊരുതി. സലായും മര്‍മൂഷും ചേര്‍ന്ന് അവസരങ്ങള്‍ സൃഷ്ടിച്ചപ്പോള്‍, മറുവശത്ത് ഓസ്‌ട്രേലിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ഭീഷണിയുയര്‍ത്തി. എന്നാല്‍ രണ്ട് ഗോള്‍കീപ്പര്‍മാരുടെയും നിര്‍ണായക ഇടപെടലുകളും പ്രതിരോധനിരയുടെ മികവും കാരണം മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മോസ്തഫ ഷോബൈര്‍ സമ്മര്‍ദ നിമിഷങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്ന പ്രകടനവുമായി ഈജിപ്തിന്റെ പ്രതിരോധത്തിന് കരുത്തായി.

പിഴവില്ലാത്ത ഈജിപ്ത്

പെനാല്‍റ്റിയില്‍ ഈജിപ്ത് പിഴവില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ഈജിപ്തിന്റെ നാല് കിക്കുകളും ലക്ഷ്യം കണ്ടു. മുഹമ്മദ് സലാഹ് ഉള്‍പ്പെടെയുള്ള എല്ലാ കിക്കര്‍മാരും പന്ത് വലയിലെത്തിച്ചു.

ഓസ്‌ട്രേലിയയ്‌ക്കായി ഹാരി സൗട്ടര്‍, ലൂക്കാസ് ഹെറിങ്ടണ്‍ എന്നിവര്‍ കിക്കുകള്‍ നഷ്ടപ്പെടുത്തി.

ഒടുവില്‍ ഹൊസം അബ്ദെല്‍മഗീദ് വിജയപെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ഈജിപ്ത് ചരിത്രനേട്ടം ആഘോഷിച്ചു. 1934-ല്‍ ലോകകപ്പില്‍ കളിച്ച ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഈജിപ്തിന്, ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു വിജയം എന്നത് ദീര്‍ഘകാല സ്വപ്‌നമായിരുന്നു.

 

Tags: FIFA World Cup 2026Knockout battlesEgypt vs AustraliaHistory for the Pharaohs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.