Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 11:36 am IST
in Kerala

കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ പെയ്യുന്ന മഴയുടെ അളവ് വര്‍ഷംതോറും ശരാശരി 1.4 മില്ലിമീറ്റര്‍ വീതം കുറയുന്നതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ദീര്‍ഘകാല പഠന റിപ്പോര്‍ട്ട്. ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയ 40 ശതമാനം മഴക്കുറവിന് പ്രധാന കാരണം എല്‍ നിനോ പ്രതിഭാസമാണെങ്കിലും കേരളത്തില്‍ രേഖപ്പെടുത്തിയ 34 ശതമാനം മഴക്കുറവ് ദീര്‍ഘകാല കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.

1901 മുതല്‍ 2026 വരെയുള്ള 125 വര്‍ഷത്തെ മഴക്കണക്ക് വിശകലനം ചെയ്താണ് ഐഎംഡിയുടെ കണ്ടെത്തല്‍. ഇതനുസരിച്ച് കേരളത്തില്‍ ജൂണിലെ മഴ വര്‍ഷംതോറും ശരാശരി 1.4 മില്ലിമീറ്റര്‍ വീതം കുറഞ്ഞുവരികയാണ്. ഇതിന്റെ ഫലമായി ഒന്നേകാല്‍ നൂറ്റാണ്ടില്‍ ജൂണിലെ ശരാശരി മഴയില്‍ 175 മില്ലിമീറ്ററിന്റെ കുറവുണ്ടായി. ദീര്‍ഘകാല ശരാശരിയായ 648.3 മില്ലി മീറ്ററില്‍ നിന്ന് ജൂണിലെ മഴ ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ജൂണില്‍ 600 മുതല്‍ 800 വരെ മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. 1960കള്‍ക്കു ശേഷം ഇതേ കാലയളവിലെ മഴ സ്ഥിരമായി 600 മില്ലി മീറ്ററില്‍ താഴെയായി.

2018ലെ മഹാപ്രളയത്തിനു മുമ്പ്, അതേവര്‍ഷം ജൂണില്‍ 751.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. തുടര്‍ന്ന് 600 മില്ലിമീറ്ററില്‍ അധികം മഴ കിട്ടിയത് 2025 ജൂണിലാണ്. അന്ന് 620.4 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജൂണ്‍ 2013ലേതാണ്- 1042.7 മില്ലി മീറ്റര്‍. എറ്റവും വരണ്ട ജൂണ്‍ 2023ലേതാണ്. അന്ന് 259.4 മില്ലിമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ.

ജൂണ്‍ മാസത്തിലെ മഴയുടെ തുടര്‍ച്ചയായ കുറവ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും ആഗോളതാപനം ഇതിനു പ്രധാന കാരണമാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ആഗോളതാപനം മഴയുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. മുമ്പ് ഏറെനേരം നീണ്ടുനില്‍ക്കുന്ന നേരിയതോ മിതമോ ആയ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറിയ പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായി പെയ്യുന്നതാണ് രീതി. മഴയുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് കൃഷിരീതികളും പുതുക്കേണ്ട സാഹചര്യമാണുള്ളതെന്ന് കാര്‍ഷിക കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. മുമ്പ് സംസ്ഥാനത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്. ഇപ്പോള്‍ മഴയുടെ വലിയൊരു ഭാഗം ഓഗസ്തിലാണ് പെയ്യുന്നത്.

Tags: Climate ChangeEl Niño phenomenonJune rainfall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

India

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.