Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ത്യാഗിവര്യനായ സുഗുണാനന്ദ സ്വാമികള്‍

ഗുരുദേവന്റെ നേര്‍ശിഷ്യന്മാരില്‍ നേരത്തെ ഉണ്ടായിരുന്ന സുഗുണാനന്ദഗിരി സ്വാമികളെ സ്മരിച്ചാണ് ബ്രഹ്മചാരി ഭാര്‍ഗവന് (സ്വാമികളുടെ പൂര്‍വ്വാശ്രമനാമം) ആ പേര് നല്‍കിയത്. 1982 മെയ് 7 നാണ് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റായിരുന്ന ഗീതാനന്ദസ്വാമികളില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് സുഗുണാനന്ദ സ്വാമികളായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 10:36 am IST
in Vicharam, Article

ശ്രീനാരായണ ഗുരുദേവന്റെ പ്രശിഷ്യപരമ്പരയില്‍ ഒരു കണ്ണിയായിത്തീര്‍ന്ന സുഗുണാനന്ദ സ്വാമികള്‍ അരനൂറ്റാണ്ടുകാലം ശിവഗിരിമഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സംന്യാസിവര്യനായിരുന്നു. ഗുരുദേവന്റെ നേര്‍ശിഷ്യന്മാരില്‍ നേരത്തെ ഉണ്ടായിരുന്ന സുഗുണാനന്ദഗിരി സ്വാമികളെ സ്മരിച്ചാണ് ബ്രഹ്മചാരി ഭാര്‍ഗവന് (സ്വാമികളുടെ പൂര്‍വ്വാശ്രമനാമം) ആ പേര് നല്‍കിയത്. 1982 മെയ് 7 നാണ് ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റായിരുന്ന ഗീതാനന്ദസ്വാമികളില്‍ നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച് സുഗുണാനന്ദ സ്വാമികളായത്. അതിനു മുമ്പ് ഏഴ് വര്‍ഷക്കാലം ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പഠിതാവായിരുന്നു. അന്നത്തെ ബ്രഹ്മ വിദ്യാലയ കോഴ്‌സിലെ പതിനാറുപേരില്‍ നിന്ന് നാല് പേരാണ് സംന്യാസിമാരായത്. അസ്പര്‍ശാനന്ദസ്വാമി, ആര്‍ഹതാനന്ദ സ്വാമി (സംന്യാസത്തില്‍ നിന്ന് വിട്ടുപോയി), സുഗുണാനന്ദസ്വാമി, സച്ചിദാനന്ദസ്വാമി എന്നിവരായിരുന്നു നാലുപേര്‍. ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ മഹാപണ്ഡിത നായിരുന്ന പ്രൊഫ:എം.എച്ച്. ശാസ്ത്രിയുടെ ശിക്ഷണത്തിലായിരിന്നു ബ്രഹ്മവിദ്യാപഠനം. ബ്രഹ്മാനന്ദസ്വാമികളായിരുന്നു ധര്‍മ്മസംഘം അധ്യക്ഷന്‍. ജന. സെക്രട്ടറി പ്രകാശാനന്ദ സ്വാമികളും ഖജാന്‍ജി ഗുരുദേവന്റെ നേര്‍ശിഷ്യനായ ഗുരുദാസ് പൂര്‍ണ്ണാനന്ദസ്വാമിയും. സംരക്ഷണാചാര്യന്‍ മുന്‍ പ്രസിഡന്റ് നിത്യാനന്ദസ്വാമികളുമായി. ഇവരുടെ ശിക്ഷണത്തില്‍ ഞങ്ങള്‍ പതിനാറുപേര്‍ ബ്രഹ്മവിദ്യ അഭ്യസിക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനം ശേഷിച്ചത് ഞങ്ങള്‍ നാലുപേര്‍ മാത്രം.

പ്രൊഫ. എം.എസ്. ശാസ്ത്രികള്‍ മുഖ്യാചാര്യന്‍ വിദ്വാന്‍ വി. കുഞ്ഞുകൃഷ്ണന്‍, ചക്രപാണി എന്നിവര്‍ ആചാര്യന്മാരും പ്രൊഫ. വിജയരാഘവന്‍ ഇംഗ്ലീഷ് അദ്ധ്യാപകന്മാരുമായിരുന്നു. ഗുരുവിന്റെ നേര്‍ശിഷ്യനായ വേലായുധന്‍ തന്ത്രികള്‍ വൈദികാചാര്യനായിരിന്നു. ചിറയിന്‍കീഴ് സ്വദേശിയായ ഫാ. ജൊഷ്വ ക്രിസ്തുമതവും വര്‍ക്കല സ്വദേശിയായ മുഹമ്മദ് മൗലവി ഇസ്ലാം മതവും പഠിപ്പിച്ചിരുന്നു. മഹനീയരായ ഈ ആചാര്യന്മാരുടെ ശിക്ഷണത്തില്‍ ശിവഗിരിയിലെ മതമഹാപാഠശാല ഗുരുവിന്റെ സങ്കല്പപ്രകാരമുള്ള ഒരു മഹാ വിദ്യാലയമായി ശോഭിച്ചിരിന്നു. അന്നത്തെ ബ്രഹ്മചാരികളില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു ബ്രഹ്മചാരി ഭാര്‍ഗവന്‍. അദ്ദേഹം മിത ഭാഷിയും ഉള്‍വലിഞ്ഞ സ്വാഭാവിയും അന്തര്‍മുഖനുമായിരിന്നു. ഗുരുദേവകൃതികള്‍, ശ്രീശങ്കരാചാര്യകൃതികള്‍ ഉപനിഷത്തുകള്‍, ഭഗവത്ഗീത, കാളിദാസകൃതികള്‍, സംസ്‌കൃത പാഠവം, എന്നിവയായിരുന്നു മുഖ്യപാഠ്യവിഷയങ്ങള്‍. ന്യായദര്‍ശനവും, പതജ്ഞലിയോഗ ദര്‍ശനവും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാവിലെ ആരംഭിക്കുന്ന പഠന ക്ലാസ് വൈകുന്നേരം വരെ നീണ്ടിരുന്നു. ആഴ്ചയിലൊരിക്കല്‍ സാഹിത്യസമാജവും പ്രസംഗ പരിശീലനവും ഉണ്ടായിരുന്നു. ഇതിനെല്ലാം ഭാര്‍ഗവന്‍ ഉത്സാഹിയായി പങ്കെടുത്തു.

അന്ന് സീനിയര്‍ ബ്രഹ്മചാരികളായിരുന്ന ശശിധരന്‍(ശാശ്വതീകാനന്ദസ്വാമി), ബ്രഹ്മചാരി സുധാകരന്‍ (സുധാനന്ദസ്വാമി) ബ്രഹ്മചാരി സുഗതന്‍(വിദ്യാനന്ദസ്വാമി) ബ്രഹ്മചാരി രാമചന്ദ്രന്‍ (ചിദ്രൂപാനന്ദസ്വാമി) തുടങ്ങിയവരുടെ സ്‌നേഹവായ്‌പ്പോടുകൂടിയ സഹകാരിത്വം ബ്രഹ്മചാരികള്‍ക്ക് എത്രയും ഉണര്‍വ് നല്‍കിയിരിന്നു. ബ്രഹ്മചാരി ഭാര്‍ഗവന് ശാശ്വതീകാനന്ദ സ്വാമിയുടെ പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ഭാര്‍ഗവനെ സംന്യാസത്തിലേക്ക് നയിച്ചതില്‍ ശാശ്വതീകാനന്ദ സ്വാമിയുടെ പ്രേരണാശക്തി വളരെ വലുതായിരുന്നു. പലപ്പോഴും ശിവഗിരി വിട്ടുപോയ ബ്രഹ്മചാരി ഭാര്‍ഗവനെ പിടിച്ചുനിര്‍ത്തിയത് ശാശ്വതീകാനന്ദ സ്വാമിയാണ്. സ്വാമിയുടെ ഉറ്റ അനുയായിയാണ് സുഗുണാനന്ദസ്വാമി തുടര്‍ന്നു വന്നത്.

ധര്‍മ്മസംഘം പ്രസിഡന്റായിരുന്ന ബ്രഹ്മാനന്ദസ്വാമിയില്‍ നിന്ന് ബ്രഹ്മചര്യാദീക്ഷ സ്വീകരിച്ചു ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരി മന്ത്രം ഗുരുദേവന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍ ബ്രഹ്മാനന്ദസ്വാമികള്‍ ബ്രഹ്മചാരിമാരുടെ കാതില്‍ ഓതിത്തന്നു. അത് 1976 ലെ ഗുരുദേവ ജയന്തിക്കായിരുന്നു. മനുഷ്യജീവിതത്തെ ധന്യമാക്കുന്നത് മൂന്ന് കാര്യങ്ങള്‍ നേടുമ്പോഴാണെന്നു അദ്ധ്യാത്മശാസ്ത്രം വെളിപ്പെടുത്തുന്നു. മനുഷ്യനായി ജനിക്കുക. ഈശ്വരസാക്ഷാത്കാരത്തിനുള്ള ആഗ്രഹം ഉണ്ടാക്കുക. മഹാപുരുഷന്മാരായ ഗുരുക്കന്മാരോടൊപ്പം ജീവിക്കുക. ഇത് മൂന്നും ഒരു വ്യക്തിയെ അനശ്വരതയിലേക്ക് നയിക്കുന്നു. ഗുരുദേവന്റെ നേര്‍ശിഷ്യന്മാരായ ആനന്ദതീര്‍ത്ഥര്‍സ്വാമികള്‍, മാധവാനന്ദസ്വാമികള്‍, പൂര്‍ണാനന്ദസ്വാമികള്‍ തുടങ്ങിയ മഹാഗുരുക്കളുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരായി ജീവിക്കുക. ഒരു ജീവന് അധ്യാത്മതലത്തിലേക്കും ആത്മീയ പുരോഗതിയിലേക്കും നയിക്കാന്‍ ഇതില്‍പ്പരം മറ്റെന്തുവേണം. അങ്ങനെയാണ് ഭാര്‍ഗവന്റെ ജീവിതം ആത്മീയതയില്‍ ശക്തമായി വ്യാപരിച്ചതെന്ന് പറയാം.

1977 ഗുരുദേവന്‍ മഹാസമാധി പ്രാപിച്ചതിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച് അന്തര്‍ദേശീയ ശ്രീനാരായണ വര്‍ഷമായി ഒരു വര്‍ഷക്കാലം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിച്ചു. ധര്‍മ്മസംഘം അധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികളായിരുന്നു മുഖ്യസംഘാടകന്‍. ഗുരുദേവ സന്ദേശപ്രചാരണം ശക്തമാക്കാന്‍ ഈ അന്തര്‍ദേശീയ ശ്രീനാരായണ വര്‍ഷാചരണം ശക്തമായ പ്രേരണയാണ് ചെലുത്തിയിട്ടുള്ളത്. അന്നത്തെ ഓരോ പഠിതാക്കളിലും ഗുരുസന്ദേശ പ്രതിബദ്ധത ഊട്ടി ഉറപ്പിക്കാന്‍ ഈ പരിപാടികളൊക്കെയും അനുഗ്രഹപ്രദമായി. 1982 മേയ് 7 ന് ഗീതാനന്ദസ്വാമിയില്‍ നിന്ന് സംന്യാസം സ്വീകരിച്ച സുഗുണാനന്ദ സ്വാമികള്‍ ശിവഗിരിയുടെ ശാഖാസ്ഥാപനമായ കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം, മദ്രാസ് ശ്രീനാരായണമന്ദിരം കൊറ്റനല്ലൂര്‍, ശിവഗിരി ശ്രീബ്രഹ്മാനന്ദാലയം തുടങ്ങിയ ശാഖാസ്ഥാപനങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഗുരുദേവന്റെ സംന്യാസ സങ്കല്‍പ്പം അനുസരിച്ച് സംന്യാസിയെന്നാല്‍ ത്യാഗി, പരോപകാരം പ്രവര്‍ത്തിക്കുന്നവന്‍ എന്ന ദര്‍ശനത്തെ മുഖമുദ്രയാക്കിയാണ് ശിവഗിരി മഠത്തിലെ സംന്യാസിമാര്‍ പ്രവര്‍ത്തിക്കേണ്ടത്. ആശ്രമത്തിലിരുന്ന് ആത്മോപദേശം നല്‍കുക എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധതയോടെ സംന്യാസിമാര്‍ പ്രവര്‍ത്തിക്കണം. ഇതിനുവേണ്ടി നിലകൊള്ളാന്‍ സുഗുണാനന്ദ സ്വാമികള്‍ ബദ്ധശ്രദ്ധനായിരുന്നു. സ്വാമികളുടെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഇതായിരുന്നുവെന്ന് പറയാം. 1982ല്‍ നടന്ന ശിവഗിരി തീര്‍ത്ഥാടന കനകജൂബിലിയാഘോഷം, 1988 ല്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദി വര്‍ഷം തുടങ്ങിയ പരിപാടികളിലൊക്കെ ശാശ്വതീകാനന്ദ സ്വാമികളുടെ ഉറ്റ അനുയായി ആയി നിന്നുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. ഒരു സന്ദര്‍ഭത്തില്‍ ശിവഗിരി സംബന്ധിച്ച ചില കേസുകാര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം നോമിനിയായി നിന്ന് പ്രവര്‍ത്തിക്കാനും സ്വാമികള്‍ക്ക് അവസരം ലഭിച്ചു. ശിവഗിരി മഠത്തിന് വേണ്ടിയും ശ്രീനാരായണ പ്രസ്ഥാനത്തിന് വേണ്ടിയും അരനൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച സ്വാമികള്‍ 74-ാം വയസിലാണ് സമാധി പ്രാപിച്ചത്. അദ്ദേഹത്തിനുണ്ടായിരുന്ന ഗുരുഭക്തിയും സ്വതന്ത്രചിന്തയും സാമൂഹിക പ്രതിബന്ധതയും ഏവര്‍ക്കും സാധനാപാഠമായി തീരുവാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്വാമിയുടെ ആത്മാവ് ശ്രീനാരായണഗുരുദേവന്റെ ദിവ്യചൈതന്യത്തില്‍ ലയിച്ചു പരമശാന്തിയടയുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

Tags: sivagiridevoteeSwami Sugunananda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുത്തണം, കർശന നിർദേശം നൽകി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.