ധാക്ക: ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ആക്രമിക്കുന്ന ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന മ്യാന്മറിലെ വിമതസൈനികവിഭാഗമായ അരാക്കന്‍ ആര്‍മി ബംഗ്ലാദേശിലെ സെന്റ് മാര്ട്ടിന് ദ്വീപ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഭയന്ന് ഇവിടെ നിന്നും ബംഗ്ലാദേശ് സേന ഓടിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍.
മ്യാന്മറിലെ വിമത സൈനിക വിഭാഗമായ അരാക്കന്‍ സൈന്യം നേരത്തെ മ്യാന്മറില് ഹിന്ദുക്കളെ ആക്രമിച്ച രോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തിയവരാണ്. മ്യാന്മറിലെ പടിഞ്ഞാറന്‍ രാഖിനെ സ്റ്റേറ്റിലെ ബുദ്ധമതവിഭാഗത്തില്പ്പെട്ടവരാണ് അരാക്കന്‍ സൈനികര്‍. നിര്‍ഭയരായ പോരാളികളാണ് ഇവര്‍.
അരാക്കന്‍ ആര്‍മിയിലെ 2000 സൈനികര്‍ സെന്റ് മാര്ട്ടിന് ദ്വീപില്‍ സ്വതന്ത്രരായി വിലസുകയാണ്. നേരത്തെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ മ്യാന്മറിന്റെ 271 കിലോമീറ്റര്‍ വരുന്ന പ്രദേശം അരാക്കന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. അതീവ തന്ത്രപ്രധാനമായ ബംഗ്ലാദേശ് അതിര്‍ത്തിയിലെ അവസാനത്തെ പട്ടണമായ മൗങ്ഡോയാണ് മ്യാന്മര് പട്ടാളമായ ടാറ്റ്മാഡോയില്‍ നിന്നും അരാക്കന്‍ സൈന്യം പിടിച്ചെടുത്തത്.
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും ഭാരതവുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: