Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മെക് 7 വിമര്‍ശനങ്ങള്‍ ഗുരുതരം; പിന്‍വലിച്ചതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 09:30 am IST
in Main Article

മെക് 7 എന്ന, വ്യായാമ മുറ അഭ്യസിക്കുന്ന കായിക സംരക്ഷണ സേനക്കെതിരേ സിപിഎമ്മും സുന്നി മുസ്ലിം സംഘടനയും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചതെന്തുകൊണ്ട്? ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം, വ്യായാമ പദ്ധതി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട രഹസ്യ സംഘടനാ സംവിധാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ പ്രമുഖര്‍, സിപിഎം- കോണ്‍ഗ്രസ് രാഷ്‌ട്രീയ നേതാക്കള്‍, മത സംഘടനാ നേതാക്കള്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍വരെ പങ്കുചേര്‍ന്നിട്ടുണ്ട്. ഈ സംവിധാനത്തിന് ജമാ അത്തെ ഇസ്ലാമി ബന്ധവും നിരോധിത പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ആരോപിച്ചാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു സംഘം പ്രതിസ്ഥാനത്താകും. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിമര്‍ശിച്ചവരെക്കൊണ്ട് നിലപാടു മാറ്റിച്ചതെന്നാണ് അറിയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച 2022 ലാണ് ഈ സംവിധാനം ഇത്രത്തോളം ശക്തമായത്.

ഏറെ ദുരൂഹമായിരുന്നു വിമര്‍ശനവും പിന്നീടുള്ള പിന്‍വലിക്കലും. ഉറ്റരാഷ്‌ട്രീയ ചങ്ങാതിമാരായ സിപിഎമ്മും ഇസ്ലാമിക മതകാര്യ ഉന്നത സഭയായ സമസ്തയിലെ സുന്നി എപി വിഭാഗവും ഒരേസമയത്താണ് കായിക സംരക്ഷണ സേനയായ മെക് 7 നെ വിമര്‍ശിച്ചതും പിന്‍വലിച്ചതും.

കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎമ്മിനു വേണ്ടി ഇസ്ലാമിക രാഷ്‌ട്രീയ നിരീക്ഷണം നടത്തി നയ നിലപാടുകള്‍ എടുക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ്. പാര്‍ട്ടിയില്‍ പല ഉന്നതരേയും വശത്തൊതുക്കിയാണ് മോഹനന്‍ ഇതില്‍ മുന്നേറുന്നത്. ജില്ലയില്‍നിന്നുള്ള മന്ത്രി മുഹമ്മദ് റിയാസിനുപോലും മോഹനന് പിന്നിലേ സ്ഥാനമുള്ളു. ആ മോഹനന് വാക്കും നാക്കും പിഴയ്‌ക്കില്ല. ആലോചിച്ചുറച്ചുതന്നെയാണ് മെക് 7 ന് ജമാ അത്തെ ഇസ്ലാമി ബന്ധവും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ആരോപിച്ചത്. ‘ഞങ്ങള്‍ അന്വേഷിച്ച്, നിരീക്ഷിച്ച് പഠിച്ചശേഷമാണ് പറയുന്നത്’ എന്നായിരുന്നു മോഹനന്റെ പൊതുവേദിയിലെ പ്രസ്താവന.

മുസ്ലിം രാഷ്‌ട്രീയം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് സഖ്യം ഉണ്ടാക്കിയ, കാന്തപുരം നയിക്കുന്ന എപി സുന്നി വിഭാഗത്തിന്റെ ശബ്ദവും മോഹനന്റേതും ഒന്നുതന്നെയായിരുന്നു.

മെക് 7 ന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്ലിങ്ങളെ ഭിന്നിപ്പിക്കാനാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറിയും സുന്നി വിഭാഗം നേതാവുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയാണ് ആദ്യം പറഞ്ഞത്. സിപിഎം നേതാവ് പി. മോഹനന്‍ മെക് 7 വിമര്‍ശനം പിന്‍വലിച്ചതോടെ, കാന്തപുരത്തിന്റെ മകനും നോളജ് സിറ്റി സിഇഒയും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരിയും പ്രസ്താവനയിലൂടെ സുന്നി വിഭാഗത്തിന്റെ മുന്‍ നിലപാട് തിരുത്തി. ഏതെതെങ്കിലും സംഘടനയെ അല്ല, സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നായിരുന്നു അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞത്.

എന്നാല്‍ പേരോട് സഖാഫി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗുരുതരമായിരുന്നു. മെക് 7 ചതിയാണ്, വിശ്വാസികള്‍ പെടരുതെന്ന മുന്നറിയിപ്പോടെ നടത്തിയ ആരോപണങ്ങളില്‍ പ്രധാനം ഇവയാണ്:

– വ്യായായ്‌മ കൂട്ടായ്‌മയെങ്കില്‍ എന്തിന് ഇസ്ലാമികമായ ‘സലാം’ ചൊല്ലുന്നു. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിന് ഒളിച്ചു കടത്തുന്നു?
പിഎഫ്‌ഐയുടെ പൂര്‍വരൂപമായ എന്‍ഡിഎഫ് കേരളത്തില്‍ തുടങ്ങിയതും സമാനരീതിയിലാണെന്ന് എസ്വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ചൂണ്ടിക്കാണിച്ചതും ഗുരുതര വിഷയമാണ്.

– മുസ്ലിം പോക്കറ്റുകളിലാണ് മെക് 7 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

– മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാവുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നു.

– ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും പിഎഫ്‌ഐ മുന്‍ ബന്ധമുള്ള പ്രവര്‍ത്തകരുമാണ്.

സിപിഎം, കേരള കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങി നിരവധി സംഘടനകളിലെ അംഗങ്ങള്‍ മെക് 7 ലുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഈ പരിപാടികളില്‍ ഒന്നില്‍ പങ്കാളിയാകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ തുറക്കലില്‍നിന്നുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സലാഹുദീനാണ് കായിക സംരക്ഷണ സേനയ്‌ക്ക് പരിശീലന പദ്ധതി തയാറാക്കിയിട്ടുള്ളത്. ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ മള്‍ട്ടി എക്‌സര്‍സൈസ് കോംബിനേഷനാണ് മെക് 7. 2012 ല്‍ തുടങ്ങിയ ഈ സേനയ്‌ക്ക് മലബാറില്‍ മാത്രം ആയിരത്തോളം യൂണിറ്റുകളുണ്ട്.

 

Tags: congressMech 7Mech 7 criticismscpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

India

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

പുതിയ വാര്‍ത്തകള്‍

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

കീഴാറ്റൂര്‍ സ്വദേശിനി മരിച്ചത് ഷിഗല്ല മൂലം, പരിശോധനയില്‍ സ്ഥിരീകരണം, ഇന്നു മാത്രം 18 പേര്‍ക്ക് രോഗബാധ

കാപ്പ ചുമത്തിയതിന്റെ രേഖ കാട്ടൂ എന്ന മേയര്‍ രാജേഷിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ലാതെ രമേശ് ചെന്നിത്തല, മാധ്യമക്കാരും പ്രതിരോധത്തില്‍

ഓപ്പറേഷന്‍ തൂഫാന്‍: രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ഓഫറിന്റെ പെരുമഴയൊരുക്കി കെഎഫ്‌സി; പിന്നാലെ പഴകിയ ചിക്കന്‍ പിടിച്ചെടുത്ത് ആരോഗ്യവിഭാഗം

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.