Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗബ്ബ ടെസ്റ്റ് ഒന്നാം ദിനം മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 07:13 am IST
inCricket

ബ്രിസ്‌ബേന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ദിനം മഴ അപഹരിച്ചു. ടോസ് നിര്‍ണയിച്ച് മത്സരം തുടങ്ങി വെറും 13.2 ഓവര്‍ മാത്രമേ എറിയാന്‍ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 28 റണ്‍സെടുത്ത് നില്‍ക്കുന്നു. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും(19) നഥാന്‍ മക് സ്വീനിയും(നാല്) ആണ് ക്രീസില്‍.

ഭാരതത്തിനായി പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ആറ് ഓവര്‍ എറിഞ്ഞ ബുംറ മൂന്ന് മെയ്ഡന്‍ ഓവര്‍ എറിഞ്ഞു. വെറും എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിക്കുന്നത്. നാല് ഓവര്‍ എറിഞ്ഞ സിറാജ് 13 റണ്‍സും 3.2 ഓവര്‍ എറിഞ്ഞ ആകാശ് ദീപ് രണ്ട് റണ്‍സും മാത്രമാണ് വിട്ടു നല്‍കിയിട്ടുള്ളത്.

അന്തിമ ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഭാരതം ഗബ്ബയില്‍ ടീമിനെ ഇറക്കിയത്. ഹര്‍ഷിത് റാണയെ ഒഴിവാക്കി മൂന്നാം പേസ് ബൗളറായാണ് ആകാശ് ദീപിനെ ഉള്‍പ്പെടുത്തിയത്. രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ടീമിലെടുത്തു.

ടോസ് ജയിച്ചത് ഭാരത നായകന്‍ രോഹിത് ശര്‍മ്മയാണ്. എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. രാവിലെ ഗബ്ബയ്‌ക്ക് മീതെ മങ്ങിയ ആകാശം കണ്ടാണ് രോഹിത് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മത്സരം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ആകാശം കൂടുതല്‍ മേഘാവൃതമാകാന്‍ തുടങ്ങി. 13.2 ഓവറാകുമ്പോഴേക്കും മഴത്തുള്ളികള്‍ ഗബ്ബ മൈതാനം തൊടാന്‍ തുടങ്ങിയതോടെ താരങ്ങള്‍ വിശ്രമ കൂടാരത്തിലേക്ക് ഓടിപ്പാഞ്ഞു. ഉച്ചയ്‌ക്കത്തെ വിശ്രമവേള കഴിയുന്ന നേരത്തെങ്കിലും മത്സരം പുനരാരംഭിക്കാനാകുമെന്ന് കരുതി. പക്ഷെ സാധിച്ചില്ല. ഒടുവില്‍ പ്രാദേശിക സമയം വൈകീട്ട് 4.06 വരെ കാത്തശേഷം അംപയര്‍മാരായ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തും റിച്ചാര്‍ഡ് കെറ്റില്‍ ബറോവും മൈതാനം വിട്ടിറങ്ങി. 4.14 മണിയോടെ ആദ്യ ദിനം മത്സരം നിര്‍ത്തിവച്ചതായി അധികൃതര്‍ പ്രഖ്യാപിച്ചു. ഭാരത സമയം ഇന്ന് വെളുപ്പിന് 5.20ന് രണ്ടാം ദിവസത്തെ പോരാട്ടം ആരംഭിക്കും.

ഗബ്ബ സ്റ്റേഡിയം നിലനില്‍ക്കുന്ന ബ്രിസ്‌ബേന്‍ നഗരത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഈ മഴ ഭീഷണി വില്ലനാകുമോയെന്ന് ഇനി കണ്ടുതന്നെ അറിയണം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് സമനില പാലിക്കുകയാണ്.

Tags: Border-Gavaskar TrophyGabba Test Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഡ്‌നി ടെസ്റ്റില്‍ ഭാരത താരം ഋഷഭ് പന്തിന്റെ ബാറ്റിങ്‌
Cricket

സിഡ്നി ടെസ്റ്റ്: രണ്ടാം ഇന്നിങ്സില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച, പൊരുതിയത് പന്ത് മാത്രം

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി
Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

മെല്‍ബണ്‍ ടെസ്റ്റില്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഭാരത ബാറ്റര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ആഹ്ലാദം. സഹതാരം മുഹമ്മദ് സിറാജ് അരികെ
Cricket

ബോക്‌സിങ് ഡേ ടെസ്റ്റ് ആവേശത്തില്‍; നിതീഷ് നിന്നുപൊരുതി കന്നി സെഞ്ച്വറി നേട്ടം

Cricket

ബോക്‌സിങ് ഡേ ടെസ്റ്റ്: ആടിയുലഞ്ഞ് ഭാരത നിര

Cricket

കോഹ്ലിയോട് തര്‍ക്കിച്ചും ബുംറയെ അടിച്ചും കന്നിക്കാരന്‍ സാം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.