Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാര്‍ട്ട് സിറ്റി കരാര്‍; കോടികള്‍ നഷ്ടപരിഹാരം നല്കാന്‍ ഗൂഢാലോചന; 6000 കോടി വേണമെന്ന് ആവശ്യം

ഗുരുതര വീഴ്ച 2014ല്‍ സിഎജി കണ്ടെത്തിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 06:54 am IST
in Kerala

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് കമ്പനി ടീകോമിനു പാട്ടത്തിനു നല്കിയ 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും അവര്‍ക്കു നഷ്ടപരിഹാരം നല്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം വന്‍ അഴിമതിയും ഗുരുതര വീഴ്ചയും. 2007ലെ കരാര്‍ പ്രകാരം ടീകോമാണ് നഷ്ട പരിഹാരം നല്‌കേണ്ടതെന്നും മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്നുമാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് കച്ചവട താത്പര്യമാണ് വന്‍തുക നഷ്ടപരിഹാരം നല്കി ഭൂമി തിരിച്ചെടുക്കുന്നതിനുപിന്നിലെന്നും ഇത് സ്വന്തമാക്കാന്‍ വമ്പന്മാര്‍ കണ്ണുവച്ചിട്ടുണ്ടെന്നുമാണ് സൂചന.

കരാര്‍ പ്രകാരം, 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്കു ഭീമമായ നഷ്ടപരിഹാരം നല്കിയാലേ ഭൂമി തിരിച്ചെടുക്കാനാവൂ. നഷ്ട പരിഹാരമായി 6000 കോടി കമ്പനി ആവശ്യപ്പെടുമെന്നാണ് സൂചന. കമ്പനിക്കെതിരേ നിയമവഴി തേടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നും ആശങ്കയുണ്ട്. എത്ര കാലം കോടതി കയറേണ്ടി വരുമെന്നും ഉറപ്പില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചെന്നല്ലാതെ എന്തുചെയ്യണമെന്നതില്‍ സര്‍ക്കാരിന് എത്തും പിടിയുമില്ല. 14 വര്‍ഷം സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം മുടന്തി നീങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടാകാതിരുന്നതും ദുരൂഹം.

നിലവിലുള്ള കരാറിലെ വീഴ്ചകളെക്കുറിച്ച് 2014ല്‍ സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. കരാറിലെ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. നിലവിലെ കരാറില്‍ ടീകോമില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയില്ല. 2007ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറില്‍ പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ട പരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിരുന്നു.

കൊച്ചി കാക്കനാട്ട് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത 246 ഏക്കര്‍ 105 കോടിക്കാണ് ടീകോം കമ്പനിക്ക് കുത്തകപ്പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സര്‍ക്കാരിന് സംയുക്ത സംരംഭത്തില്‍ 16 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പത്തു വര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥല സൗകര്യമുണ്ടാക്കുക, അതില്‍ 70 ശതമാനവും ഐടിക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി നീക്കിവയ്‌ക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം പൊളിയുകയായിരുന്നു.

Tags: Kerala GovernmentSmart City Agreementcrores of compensation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.