Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീര്‍ത്ഥാടനങ്ങള്‍ ഹിന്ദുസംസ്‌കൃതിയുടെ ഭാഗം: ജി. സ്ഥാണുമാലയന്‍

വിഎച്ച്പി അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 09:49 am IST
inKerala
വിഎച്ച്പി ചെങ്ങന്നൂരില്‍ ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ നിര്‍വഹിക്കുന്നു

വിഎച്ച്പി ചെങ്ങന്നൂരില്‍ ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ നിര്‍വഹിക്കുന്നു

ചെങ്ങന്നൂര്‍: അനുഷ്ഠാനങ്ങള്‍ മുറുകെ പിടിച്ച് വ്രതത്തോടെയുള്ള തീര്‍ത്ഥാടനയാത്രകള്‍ എക്കാലവും ഹൈന്ദവസംസ്‌കൃതിയുടെ ഭാഗമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറുഭാഗത്തായി, വിപുലമായ സൗകര്യത്തോടെ വിഎച്ച്പി ആരംഭിച്ച അയ്യപ്പ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമര്‍നാഥിലേക്കും തിരുപ്പതിയിലേക്കും പഴനിയിലേക്കും കാശിയിലേക്കും കന്യാകുമാരിയിലേക്കും ആചാരപരമായാണ് തീര്‍ത്ഥയാത്രകള്‍ നടത്തുന്നത്. എല്ലാ ക്ഷേത്രങ്ങള്‍ക്കും ഓരോ അനുഷ്ഠാനങ്ങളുണ്ട്. അവയറിഞ്ഞാണ് യാത്ര. ശബരിമലയിലെ അനുഷ്ഠാനങ്ങള്‍ മനസിലാക്കിയും വ്രതം നോറ്റുമാണ് കേരളത്തിന് പുറത്തുനിന്നും തീര്‍ത്ഥാടകര്‍ എത്തുന്നത്. അവര്‍ക്ക് വേണ്ടി പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിരിക്കുന്ന സേവാകേന്ദ്രം ഭഗവാന്റെ ഇച്ഛയുള്ളത് കൊണ്ടാണ് ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാജത്തില്‍ ഏകതയും സമരസതയും സൃഷ്ടിക്കലാണ് ഭാരതീയ പാരമ്പര്യമെന്നും കേരളത്തില്‍ സമരസതയ്‌ക്കുള്ള മൗലികമായ ഏകബിംബം അയ്യപ്പനാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ഗദര്‍ശക് മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദസരസ്വതി പറഞ്ഞു.

രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സേവാകേന്ദ്രത്തിന്റെ ഖ്യാതി എത്തിച്ചേരുമെന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു പറഞ്ഞു. തീര്‍ത്ഥാടകലക്ഷങ്ങളെ അപമാനിക്കുന്ന നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതികരണം ഹിന്ദുസമൂഹത്തില്‍ നിന്നും ഉണ്ടാകും, അദ്ദേഹം മുന്നറിയിപ്പ് നല്കി.

വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരയ എന്‍.കെ. ദിവാകരന്‍, അഡ്വ. അനില്‍വിളയില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്‍, അയ്യപ്പസേവാസമാജം സംസ്ഥാനസംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാര്‍, സംസ്ഥാന ജോ.സെക്രട്ടറി അബിനുസുരേഷ്, സംസ്ഥാന ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, സഹസേവാപ്രമുഖ് വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭജനമണ്ഡപം, ആബുലന്‍സ് സര്‍വീസ്, അന്നദാനമണ്ഡപം, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സമര്‍പ്പണവും പരിപാടിയില്‍ നടന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുപടിഞ്ഞാറുഭാഗത്തായി സംഘടന വാങ്ങിയ 40 സെന്റ് സ്ഥലത്താണ് അയ്യപ്പ സേവാ കേന്ദ്രം തുറന്നിരിക്കുന്നത്. 5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരേസമയം 500 അയ്യപ്പഭക്തന്മാര്‍ക്ക് വിരി വയ്‌ക്കാനും പ്രതിദിനം 5000 അയ്യപ്പഭക്തന്മാര്‍ക്ക് അന്നദാനത്തിനും സൗകര്യമുണ്ട്. മണ്ഡലം മകരവിളക്കിനു ശേഷം മാസപൂജാസമയങ്ങളിലും കേന്ദ്രം അയ്യപ്പഭക്തര്‍ക്കായി പ്രവര്‍ത്തിക്കും.

Tags: Hindu cultureViswa Hindu ParishadPilgrimagesG. SthanumalayanVHP Ayyappa Seva Kendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.