Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2026, 07:34 am IST
inKerala

കൊച്ചി: ജാതി- ജാതക- ആര്‍ഭാടരഹിത വിവാഹത്തിന് പ്രേരണയും സഹായവും നല്കാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. ക്ഷേത്രങ്ങളില്‍ മേല്‍ വസ്ത്രമിട്ട പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതൃയോഗം അഭ്യര്‍ത്ഥിച്ചു.

എല്ലാക്കാലത്തും സ്വയം നവീകരണത്തിനും പരിഷ്‌കാരങ്ങള്‍ക്കും വിധേയമാകുന്ന ജീവിതക്രമമാണ് ഹൈന്ദവ സംസ്‌കാരം നല്കുന്നത് എന്നും ക്ഷേത്ര പ്രവേശന വിളംബരം, പാലിയം വിളംബരം, ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ശിവലിംഗ പ്രതിഷ്ഠ തുടങ്ങിയവ പ്രധാനപ്പെട്ട ഉദാഹരണങ്ങളാണെന്നും സംഘടന വിലയിരുത്തി. ഹിന്ദു ജനസംഖ്യ കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കൃത്യ സമയത്ത് വിവാഹം നടക്കാത്തതും ഉയര്‍ന്ന വിവാഹപ്രായവും ആണെന്ന വിദഗ്ധരുടെയും ജനസംഖ്യാ ശാസ്ത്ര റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണീ തീരുമാനം.

വിവിധ ജാതികളിലെ യുവതീ യുവാക്കള്‍ തമ്മിലെ വിവാഹത്തിന് ആവശ്യമായ പൊതു സംവിധാനം തയാറാക്കാനും ജാതക ചേര്‍ച്ച നോക്കാതെ അത്തരക്കാര്‍ക്ക് വിവാഹത്തിനുള്ള അവസരവും സഹായവും ഒരുക്കാനും സംഘടന കര്‍മപരിപാടികള്‍ക്ക് രൂപം നല്കും.

ഇത് ജ്യോതിഷത്തിനെതിരായ നീക്കമല്ല. ഹിന്ദു സമൂഹം നേരിടുന്ന കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയെ നേരിടാനുള്ള പദ്ധതിയുടെ ഭാഗമാണ്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അനില്‍ വിളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പത്തെ തൃശൂരിലെ സംന്യാസി സംഗമം, പുരുഷന്മാരുടെ ക്ഷേത്ര ദര്‍ശനത്തിന് മേല്‍ വസ്ത്രം തടസമാകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഎച്ച്പിയുടെ 200ല്‍പ്പരം ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാം. പാവക്കുളം മഹാദേവ ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങിയിടങ്ങളില്‍ തീരുമാനം നടപ്പാക്കിത്തുടങ്ങിയെന്നും യുവസമൂഹം അതിനെ പിന്തുണച്ചിട്ടുണ്ടെന്നും വിഎച്ച്പി അറിയിച്ചു. ബോര്‍ഡ് ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും മാറ്റം കൊണ്ടുവരാന്‍ തന്ത്രി സമാജവുമായി ചര്‍ച്ചകള്‍ നടത്തും. ദേവസ്വം ബോര്‍ഡുകള്‍ക്ക് നിവേദനം നല്കും.

യുവജന വിഭാഗമായ ബ്ജരംഗ്ദള്‍, ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കായി ജിംനേഷ്യങ്ങള്‍, ബലോപാസനാ കേന്ദ്രങ്ങള്‍ എന്ന പേരില്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ഹിന്ദുജന സംഖ്യയില്‍ ഉണ്ടാകുന്ന കുറവിലും കേരളത്തിലെ ഭരണ സംവിധാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ പിടിമുറുക്കുന്നതിലും യോഗം ആശങ്ക രേഖപ്പെടുത്തി.

Tags: ഹൈന്ദവ സംസ്കാരംViswa Hindu ParishadAll Caste Marriageswedding free from casteജാതി- ജാതകരഹിത വിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു
India

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.