കണ്ണൂര്‍ : തെങ്ങ് വീണ് പത്തു വയസുകാരന് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.
പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂര്‍- സമീറ ദമ്പതികളുടെ പത്തു വയസുള്ള മകന് നിസാലാണ് മരിച്ചത്. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നത് കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റവെ ദിശ തെറ്റി കുട്ടി നില്ക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: