ആലുവ : മൊബൈൽ മോഷ്ടാവ് പോലീസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് എരുവശേരി എട്ടുന്നിൽ സനീഷ് മാത്യു (35)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ ആലുവ കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റിലാണ് സംഭവം. പാലക്കാട്ടുള്ള യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോൺ ആണ് മോഷ്ടിച്ചത്. ബസ് കാത്തിരിക്കുന്നതിനിടയിൽ മയങ്ങിയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ച ഉടനെ പോലീസ് മഫ്ടിയിൽ സ്റ്റാൻ്റിലെത്തി.
സമീപമുള്ള ഷോപ്പിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്നപ്പോൾ കയ്യോടെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: