Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം കെ.സി. വേണുഗോപാലിന് ഗാന്ധി കുടുംബത്തില്‍ പഴയ സ്വീകാര്യതയില്ലെന്ന് ഒരു വീഡിയോ ചൂണ്ടിക്കാട്ടി പ്രചാരണം

മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസം തന്നെ നഷ്ടമായതോടെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് ഗാന്ധി കുടുംബത്തിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുതുടങ്ങുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 07:10 pm IST
inIndia
പുതിയ ലോക് സഭാ എംപിയായി പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്ന പ്രിയങ്കഗാന്ധിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

പുതിയ ലോക് സഭാ എംപിയായി പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്ന പ്രിയങ്കഗാന്ധിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്)

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേല്‍വിലാസം തന്നെ നഷ്ടമായതോടെ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് ഗാന്ധി കുടുംബത്തിലുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുതുടങ്ങുന്നതായി റിപ്പോര്‍ട്ട്.

ഫോട്ടോ എടുക്കാൻ വിളിച്ചിട്ട് ചെല്ലാതെ കെസി.
മഹാരാഷ്‌ട്ര തോൽവിക്ക് ശേഷം KC ഗാന്ധി കുടുംബത്തിന് അപ്രിയനായോ?
കോൺഗ്രസിൽ കേസിയുടെ കാലം കഴിഞ്ഞോ? pic.twitter.com/iW6MT1ZXvJ

— Tom Mathews Moolamattom (@TMoolamattom) November 28, 2024

പുതിയ ലോക് സഭാ എംപിയായി പാര്‍ലമെന്‍റില്‍ ആദ്യമായി എത്തുന്ന പ്രിയങ്കഗാന്ധിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ രാഹുല്‍ ഗാന്ധി എടുക്കുന്നതിന്റെ വീഡിയോ കാട്ടിയാണ് കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനവും പരിഹാസവും. പ്രിയങ്കയ്‌ക്കൊപ്പം ഫോട്ടോയില്‍ പോസ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. അവരില്‍ ചിലര്‍ കെ.സി. വേണുഗോപാലിനെ പ്രിയങ്കയ്‌ക്ക് ഒപ്പം നില്‍ക്കാന്‍ വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പക്ഷെ വേണുഗോപാല്‍ ചെല്ലാന്‍ കൂട്ടാക്കാതെ മടിയോടെ നില്‍ക്കുകയാണ്. ഫോട്ടോയെടുക്കുന്ന രാഹുല്‍ ഗാന്ധി വേണുഗോപാലിനെ മൈന്‍ഡ് ചെയ്യുന്നതുപോലുമില്ല. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വേണുഗോപാലിന് ഗാന്ധി കുടുംബത്തില്‍ സ്വാധീനം കുറയുന്നു എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. മഹാരാഷ്ടര്യില്‍ കോണ്‍ഗ്രസ് ഗതികിട്ടാത്ത തരത്തില്‍ തോറ്റു. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോല്‍വി ഏറ്റുവാങ്ങി. 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. മഹാരാഷ്ടയില്‍ മഹാവികാസ് അഘാദി അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കുള്ളില്‍ വളര്‍ത്തിയിരുന്നു. പക്ഷെ ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരും ഞെട്ടി.മാത്രമല്ല, നാണം കെട്ട തോല്‍വിയെ തുടര്‍ന്ന മഹാവികാസ് അഘാഡിയില്‍ നിന്നും പുറത്തുപോകാന്‍ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ.

ഇതിന് മുന്‍പ് ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് നാണം കെട്ട വിധം തോറ്റിരുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രധാന നേതാക്കളില്‍ ഒരാളാണ് കെ.സി. വേണുഗോപാല്‍. ഇദ്ദേഹത്തിന്റെ കാലത്ത് കോണ്‍ഗ്രസ് എന്ന സംഘടനയുടെ സംഘടനാചട്ടക്കൂട് ദുര്‍ബലമാവുന്നു എന്ന പരാതി ശക്തിമാവുകയാണ്. മഹാരാഷ്‌ട്രയില്‍ കേന്ദ്ര, സംസ്ഥാന, ലോക്കല്‍ നേതാക്കള്‍ തമ്മിലുള്ള മാനസിക ഐക്യം കുറവായിരുന്നുവെന്ന് പറയപ്പെടുന്നു. വാസ്തവത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രചാരണങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതും താഴെത്തട്ടില്‍ വേണ്ട പരിപാടികള്‍ നടപ്പിലാക്കേണ്ടതും വേണുഗോപാലിന്റെ ചുമതലയാണ്. ഇതില്‍ അദ്ദേഹം തികഞ്ഞ പരാജയമായിരുന്നുവെന്നാണ് മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയെ 10 ഭാഗങ്ങളായി തിരിച്ച് ഓരോ മേഖലയിലും ഓരോ നേതാക്കള്‍ക്ക് ചുമതല നല‍്കിയിരുന്നു. പക്ഷെ ഇവര്‍ ആരും താഴെതട്ടില്‍ പ്രവര്‍ത്തിച്ചില്ലെന്നും പരാതിയുണ്ട്. അവരെ പ്രവര്‍ത്തനമണ്ഡലത്തിലേക്ക് കൊണ്ടുവരുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ അംഗബലം കൂട്ടുന്നതിലും താഴെത്തട്ടിലുള്ള സംഘടനാസ്വാധീനം ശക്തിപ്പെടുത്തുന്നതിലും വളണ്ടിയര്‍മാരെ പ്രവര്‍ത്തനസജ്ജമാക്കുന്നതിലും എല്ലാം വേണുഗോപാല്‍ ശുദ്ധ പരാജയമാണെന്ന് മഹാരാഷ്ടയിലെ മറ്റൊരു നേതാവ് പറയുന്നു. പക്ഷെ രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പമാണ് ഇപ്പോഴും വേണുഗോപാലിന്റെ സ്ഥാനത്തിനും പദവിക്കും ഇടിവുതട്ടാതെ നിലനിര്‍ത്തുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ആര്‍പിഎന്‍ സിങ്ങ് തുടങ്ങിയ സമര്‍ത്ഥരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം പാര്‍ട്ടി വിട്ടുപോയി. വാസ്തവത്തില്‍ രാഹുല്‍ ഗാന്ധിയും തന്നേക്കാള്‍ സ്മാര്‍ട്ടായ ഒരു നേതാവിനെ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവമെന്നും ഒരു കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച സംഘടനാതലത്തില്‍ വളരെ സാവധാനമാണെന്ന അഭിപ്രായവും സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. മഹാരാഷ്‌ട്രയിലെ തോല്‍വിക്ക് ശേഷം സണ്ടേ ഗാര്‍ഡിയന്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങള്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Tags: MahaYutiWins #MaharashtraElection2024 #MaharashtracongressmaharashtraMahayutiKCVenugopal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.