Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്ദിപ് വാര്യര്‍ പാണക്കാട് തങ്ങളെ കണ്ട് അവരെ പുകഴ്‌ത്തിയത് ശരിക്കും ഞെട്ടിച്ചെന്നും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ ഓര്‍ത്തെന്നും ജയശങ്കര്‍

കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ പിറ്റേന്ന് തന്നെ പാണക്കാട് തങ്ങളെപ്പോയി കണ്ട് അവരെ പുകഴ്‌ത്തിപ്പറഞ്ഞത് തന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞെന്നും അ‍ഡ്വ. ജയശങ്കര്‍. ഇന്നലെ വരെ വീര്‍ സവര്‍ക്കറെ പാടിപ്പുകഴ്‌ത്തുകയും അതെല്ലാം പബ്ലിക് ഡൊമെയ്നില്‍ കിടക്കുകയും ചെയ്യുമ്പോള്‍ സന്ദീപ് വാര്യര്‍ ചെയ്ത ഈ പ്രവര്‍ത്തി കണ്ടപ്പോള്‍ എം.ടിയുടെ നോവലായ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ ഓര്‍മ്മ വന്നതെന്നും അഡ്വ.ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2024, 10:55 pm IST
inKerala
സന്ദീപ് വാര്യരെ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും മധുരം നല്‍കി സ്വീകരിക്കുന്നു (ഇടത്ത്) എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ അസുരവിത്ത് എന്ന നോവലിന്‍റെ കവര്‍ (വലത്ത്)

സന്ദീപ് വാര്യരെ പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും മധുരം നല്‍കി സ്വീകരിക്കുന്നു (ഇടത്ത്) എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ അസുരവിത്ത് എന്ന നോവലിന്‍റെ കവര്‍ (വലത്ത്)

കൊച്ചി: കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍ പിറ്റേന്ന് തന്നെ പാണക്കാട് തങ്ങളെപ്പോയി കണ്ട് അവരെ പുകഴ്‌ത്തിപ്പറഞ്ഞത് തന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞെന്ന് അ‍ഡ്വ. ജയശങ്കര്‍. ഇന്നലെ വരെ വീര്‍ സവര്‍ക്കറെ പാടിപ്പുകഴ്‌ത്തുകയും അതെല്ലാം പബ്ലിക് ഡൊമെയ്നില്‍ കിടക്കുകയും ചെയ്യുമ്പോള്‍ സന്ദീപ് വാര്യര്‍ ചെയ്ത ഈ പ്രവര്‍ത്തി കണ്ടപ്പോള്‍ എം.ടിയുടെ നോവലായ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയെ ഓര്‍മ്മ വന്നെന്നും അഡ്വ.ജയശങ്കര്‍.

“അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയ്‌ക്ക് സഹോദരിയുടെ ഭര്‍ത്താവായ പ്രമാണി ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളോടെല്ലാം എതിര്‍പ്പാണ്. ഈ എതിര്‍പ്പ് മൂത്ത് ഗോവിന്ദന്‍കുട്ടി മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യുന്നു. ഗോവിന്ദന്‍ കുട്ടിയെ മുസ്ലിങ്ങള്‍ കൊട്ടും കുരവയുമായി എഴുന്നെള്ളിച്ച് കൊണ്ടുപോകുന്നു. പക്ഷെ കുറച്ചുകഴിയുമ്പോള്‍ ഗോവിന്ദന്‍കുട്ടിക്ക് ഇസ്ലാംമതവും മടുക്കുന്നു. പിന്നീട് ഗോവിന്ദന്‍ കുട്ടി വീണ്ടും പഴയ ഗോവിന്ദന്‍ കുട്ടിയായി മടങ്ങിപ്പോവുകയാണ് അസുരവിത്ത് എന്ന നോവലില്‍. ഇനി സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ശരിക്കും നന്നാക്കാന്‍ പോയതാണോ അതോ കുറച്ചുകഴിഞ്ഞ് കോണ്‍ഗ്രസുകാരേയും തള്ളിപ്പറഞ്ഞ് തിരിച്ചുവരാന്‍ വേണ്ടി പോയതാണോ?”- അഡ്വ. ജയശങ്കര്‍ ചോദിക്കുന്നു.

പാലക്കാട്ടെ 33 ശതമാനം മുസ്ലിം വോട്ടര്‍മാരും കോണ്‍ഗ്രസിനെ സംശയിക്കും

ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ ചേര്‍ത്ത നടപടി കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാലക്കാട് ഒരു സെല്‍ഫ് ഗോളായി അധിപതിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അഡ്വ. ജയശങ്കര്‍ പറയുന്നു. കോണ്‍ഗ്രസ് രണ്ടു കയ്യും നീട്ടി സന്ദീപ് വാര്യരെ സ്വീകരിച്ചതില്‍ ശരിക്കും അത്ഭുതം തോന്നി. ഇതുപോലെ ഒരാളെ കോണ്‍ഗ്രസ് എടുത്താല്‍ എന്താകും സംഭവിക്കുക എന്ന് നേതാക്കള്‍ ചിന്തിക്കേണ്ടെ?.സന്ദീപ് വാര്യരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്യണോ എന്ന് പാലക്കാട്ടെ 33 ശതമാനം മുസ്ലിം വോട്ടര്‍മാരും സംശയിക്കും. – ജയശങ്കര്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യും

തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എടുക്കാനുണ്ടായ തീരുമാനം സുധാകരനാണോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണോ അതോ രണ്ടും പേരും ഒരുമിച്ചാണോ എടുത്തത് എന്നറിയില്ല. അതോ ഹൈക്കമാന്‍റിന് വേണ്ടി വേണുഗോപാലാണോ എടുത്തത് എന്നറിയില്ല. എന്തായാലും ഈ തീരുമാനം കോണ്‍ഗ്രസിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.”- അഡ്വ. ജയശങ്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുക്തഭാരതം പറയുമ്പോള്‍ കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യര്‍

നരേന്ദ്രമോദിയും അമിത് ഷായും കോണ്‍ഗ്രസ് മുക്തഭാരതം പറയുമ്പോള്‍ അതേ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് തന്നെയാണ് സന്ദീപ് വാര്യരും പോയത്. അത് അത്ഭുതപ്പെടുത്തി.-അഡ്വ. ജയശങ്കര്‍ പറഞ്ഞു.

സിപിഐയില്‍ സന്ദീപിനെ എടുക്കാമെന്ന് ബിനോയ് വിശ്വം പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി

സന്ദീപ് വാര്യര്‍ എസ് എഫ് ഐക്കാരനായി രാഷ്‌ട്രീയത്തില്‍ വന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഹിന്ദുത്വ ആശയങ്ങള്‍ തുറന്നടിച്ച് പറഞ്ഞിരുന്ന ആളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു . എന്നാല്‍ തെരഞ്ഞെെടുപ്പില്‍ തോറ്റു. ബിജെപിയുമായി പ്രശ്നമുണ്ടായി എന്നറിഞ്ഞപ്പോള്‍ എ.കെ. ബാലനും എം.ബി.രാജേഷും വളരെ വാത്സല്യത്തോടെയാണ് സന്ദീപ് വാര്യരെ സമീപിച്ചത്. നിലപാട് തിരുത്തിയാല്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വവും പറഞ്ഞു. എങ്ങിനെയാണ് ഇത്രയും കാലം ശക്തമായ ബിജെപി രാഷ്‌ട്രീയം പറഞ്ഞയാളെ സിപിഐയ്‌ക്ക് എടുക്കാന്‍ കഴിയുക എന്ന് അത്ഭുതം തോന്നി. “.- അഡ്വ. ജയശങ്കര്‍ പറയുന്നു.

.യൂട്യൂബ് ചാനലില്‍ നടത്തുന്ന പതിവ് രാഷ്‌ട്രീയ നിരീക്ഷണപരിപാടിയിലായിരുന്നു രാഷ്‌ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കറിന്റെ ഈ അഭിപ്രായപ്രകടനങ്ങള്‍.

 

 

.

 

Tags: bjpSandeepwarrierSandeepGVarierPanakkadThangalKunhalikkuttyPKKunhalikkutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.