റായ്‌പൂർ : നിർബന്ധിത മതപരിവർത്തനം നടത്തിയ 350 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . ഛത്തീസ്ഗഡിലെ റായ്‌പൂർ ബിടി ഗ്രൗണ്ടിലാണ് സന്ത് പ്രബുദ്ധ ജൻ സമ്മേളനം സംഘടിപ്പിച്ചത്. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ , ഇസ്ലാം മതത്തിലേയ്‌ക്കും മാറിയവരാണ് ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത് .
ഇവർ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങണമെന്ന് താല്പര്യം കാട്ടിയതോടെയാണ് സംഘടിപ്പിച്ചത് .നിരവധി സന്യാസിമാരാണ് പരിപാടിയ്‌ക്ക് നേതൃത്വം നൽകിയത് .
അടുത്തിടെ ബൽറാംപൂർ ജില്ലയിൽ, 50-ലധികം കുടുംബങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പേർ സനാതന ധർമ്മം സ്വീകരിച്ചിരുന്നു. ആയിരത്തിലേറെ പേരാണ് ഛത്തീസ്ഗഡിൽ മാത്രം അടുത്തിടെ ഹിന്ദുമതത്തിലേയ്‌ക്ക് വന്നത് .
















