Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

റീല്‍സ് ചതിച്ചു, മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് അഭ്യാസം നടത്തിയ വാഹനങ്ങള്‍ പോലീസ് പൊക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 11:50 am IST
inThiruvananthapuram

കാട്ടാക്കട/നെടുമങ്ങാട്: ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് അഭ്യാസം നടത്തിയ വാഹനങ്ങള്‍ അധികൃതര്‍ പിടികൂടി. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ വിവിധ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

ബൈക്ക് സ്റ്റണ്ടിങ്ങ് നടത്തിയവര്‍ക്ക് വന്‍ തുകയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക, 15,000 മുതല്‍ ഒരുലക്ഷത്തോളം രൂപ വരെ പിഴ അടക്കേണ്ടി വരും. കാട്ടാക്കട ഡിവൈഎസ്പിയുടെ കീഴില്‍ അഞ്ചു വാഹനങ്ങളാണ് പിടികൂടിയത്. ഇതില്‍ മൂന്നെണ്ണം കാട്ടാക്കടയിലും ഒരെണ്ണം മലയിന്‍കീഴിലും ഒരെണ്ണം വിളപ്പില്‍ശാല പോലീസ് സ്‌റ്റേഷനിലുമാണ് ഉള്ളത്. വരുംദിവസങ്ങളിലും ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് ഉദ്യോഗസ്ഥന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബൈക്ക് സ്റ്റണ്ടിങ്ങുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്, ചിലതിന് നമ്പര്‍ പ്ലേറ്റ് ഇല്ല, നമ്പര്‍പ്ലേറ്റ് ഉള്ളത് വ്യക്തവും അല്ല.

കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരായ പ്രസാദ്, വി.വി. ശിവപ്രസാദ്, സജി, സിയാദ്, അമല്‍ലാല്‍, വിജയന്‍, വിനോദ്, അനൂപ്, രാജീവ് മോഹന്‍, പ്രകാശ് എസ്. എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ പിടികൂടിയത്.

സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴില്‍ നടത്തിയ പരിശോധനയില്‍ നാല് വാഹനങ്ങള്‍ പിടിച്ചെടുത്തു.

വലിയമല പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളും നെടുമങ്ങാട് പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി സ്‌റ്റേഷനുകളില്‍ കൈമാറിയത്. രൂപമാറ്റം വരുത്തിയവയും സൈലന്‍സര്‍ ഇല്ലാതെയും റോഡിലിറക്കാന്‍ പാകമല്ലാതെയുമുള്ള വാഹനങ്ങളും പിടിച്ചെടുത്തവയിലുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡു ചെയ്ത റീല്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അപകടകരമായി റോഡില്‍ അഭ്യാസങ്ങള്‍ നടത്തി മറ്റു യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിച്ച് റീല്‍സുകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.

ആരുടെയൊക്കെ വാഹനം പിടിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കൃത്യമായി വിവരം തയാറാക്കിയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തില്‍ ആലോചനയിലാണ് മോട്ടോര്‍ വാഹനവകുപ്പ്.

Tags: Kerala PoliceOperation Bike StuntInstagram reelsmotorcycles
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പുതിയ വാര്‍ത്തകള്‍

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.