Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് ലീഗും; പഴയ ശബ്ദരേഖ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 08:07 am IST
inKerala

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് അഖിലേന്ത്യാ മുസ്ലീം ലീഗും. വിഷയം രമ്യമായി പരിഹരിക്കണമെന്നും കോടതിക്കു പുറത്ത് തീര്‍പ്പ് വേണമെന്നും പറയുന്ന ലീഗിന്റെ നേതാവ് മുന്‍പ് നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തുവന്നത്. ലീഗ് നേതാവ് കെപിഎ മജീദ് 2022 ഡിസംബര്‍ 12ന് നിയമസഭയില്‍ നടത്തിയ പ്രസംഗമാണിത്.

അദ്ദേഹം നിയമസഭയില്‍ നടത്തിയ സബ്മിഷനില്‍ നിന്ന്: 1950ല്‍ വിദ്യാഭ്യസപരമായ ആവശ്യങ്ങള്‍ക്കായി എറണാകുളം ജില്ലയിലെ കുഴിപ്പള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ പെട്ട 44.76 ഏക്കര്‍ സ്ഥലം കോഴിക്കോട് ഫാറൂഖ് കോളജിനു വേണ്ടി മുഹമ്മദ് സാഹിബ് സേട്ട് നല്‍കിയിട്ടുള്ളതാണ്. 2115/1980 നമ്പര്‍ ആധാര പ്രകാരം ഇത് വഖഫ് ഭൂമിയാണെന്ന് ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ രേഖകളുണ്ട്. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജഡ്ജി എം. എ. നിസാര്‍ ചെയര്‍മാനും അഡ്വ. അബൂബക്കര്‍ ചേങ്ങാട് സെക്രട്ടറിയുമായ കമ്മീഷന്‍ 26/06/2009 ലെ 15 ാമത് റിപ്പോര്‍ട്ട് പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് നിയമം അനുസരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളതാകുന്നു. ഈ ഭൂമിയിന്മേല്‍ നടന്നുവരുന്ന വ്യവഹാരങ്ങള്‍ നിയമവിരുദ്ധമാണ്.

വഖഫ് ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ല എന്നിരിക്കെ ഈ ഭൂമി അനധികൃത കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. 20/05/ 2019ലെ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടിപ്രകാരം ഭൂമി ഫാറൂഖ് കോളജ് സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാത്തപക്ഷം സ്വമേധയാ ഈ ഭൂമി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് വഖഫ് ഭൂമി ആയതിനാല്‍ മുത്തവല്ലിക്കാണ് (ഇവിടെ ഫാറൂഖ് കോളേജ്) നികുതി നല്‍കാന്‍ ഉത്തരവാദിത്തമുള്ളത്. ഇങ്ങനെ നികുതി സ്വീകരിച്ചതിന് രേഖയുമുണ്ട്.

എന്നാല്‍ 20/07/2022ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് കൈയേറ്റക്കാര്‍ക്ക് കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇത് നിയമലംഘനമാണ്. വഖഫ് ആക്ടിലെ 54 ാം വകുപ്പ് പ്രകാരം കൈയേറ്റക്കാരെ ട്രിബ്യൂണല്‍ വിളിച്ചുവരുത്തി വളരെ വേഗം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാനാകും.

ഭൂമി തിരിച്ചുപിടിക്കാന്‍ കാലതാമസം ഉണ്ടാകുന്നത് മറികടക്കാനാണ് കൈയേറ്റക്കാര്‍ക്ക് നികുതി അടയ്‌ക്കാന്‍ അനുവാദം നല്‍കിയതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. നികുതി അടയ്‌ക്കരുതെന്നും വസ്തുകൈമാറ്റം ചെയ്യരുതെന്നും പോക്കുവരവ് നടത്തരുതെന്നും നിര്‍ദേശിച്ചെന്ന് അങ്ങ (മന്ത്രി) യുടെ ഉത്തരവിലും പറയുന്നുണ്ട്. അങ്ങയുടെ ഉത്തരവിലോ അതിനു മുന്‍പോ ഒരു കോടതി വിധിയേപ്പറ്റി പരാമര്‍ശമേയില്ല. നികുതി അടയ്‌ക്കുന്നത് ഫാറൂഖ് കോളേജാണ്. അതു തുടരാനാണ് കോടതി പറഞ്ഞത്. കോടതി വിധി എതിരാണെങ്കില്‍ അതിനെതിരെ സര്‍ക്കാരോ വഖഫ് ബോര്‍ഡോ അപ്പീല്‍ പോയിട്ടുണ്ടോ? വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകാന്‍ പറ്റില്ല. അത് കേന്ദ്ര വഖഫ് നിയമം അനുസരിച്ചുള്ളതാണ്. ഒരുസെന്റ് ഭൂമി പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടി എടുക്കണം. അതിന് ജാഗ്രത കാണിക്കണം.

മുനമ്പം ജനതയുടെ സമരം ശക്തമായപ്പോള്‍ തത്ക്കാലം അവരുടെ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസും ലീഗും പുതിയ നിലപാടുമായി ഇറങ്ങിയതെന്ന് വ്യക്തം.

Tags: Muslim Leaguekpa majeedWaqf LandMunambam eviction threat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.