Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനത്തോടൊപ്പം സ്വദേശി ജീവിതശൈലിയും വേണം: ആര്‍എസ്എസ്; രാജ്യത്ത് 72,354 ശാഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 06:22 am IST
inIndia, Parivar

രാജ്യത്ത് 45,411 സ്ഥലങ്ങളിലായി 72,354 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3626 സ്ഥലങ്ങളും 6645 ശാഖകളും വര്‍ധിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മിലനുകളുടെ എണ്ണം 3147 എണ്ണം കൂടി 29369 ആയി. ശാഖയില്ലാത്ത സ്ഥലങ്ങളില്‍ മാസം തോറും സംഘ മണ്ഡലികള്‍ നടക്കുന്നുണ്ട്. 11,382 സ്ഥലങ്ങളിലാണ് സംഘ മണ്ഡലികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നിലവില്‍ 1,13,105 പ്രവര്‍ത്തനമാണുള്ളത്. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പ്രതിനിധി സഭ ചേരും.

മഥുര: സ്വ എന്നത് മണ്ണിന്റെ മണമുള്ള വികാരമാണെന്നും വികസനത്തില്‍ ആധുനികതയോടൊപ്പം സ്വദേശി ജീവിതശൈലിയും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബാളെ. നമുക്ക് നമ്മുടെ തനിമയും പാരമ്പര്യവുമുണ്ട്. അതിലൂന്നി മുന്നോട്ടുപോകണം. രാജ്യം മുന്നൂറാം ജയന്തി വര്‍ഷം ആഘോഷിക്കുന്ന പുണ്യശ്ലോക അഹല്യബായി ഹോള്‍ക്കറുടെ ജീവിതവും ഭരണവും ഇതിന് മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ തലമുറയില്‍ മയക്കുമരുന്ന് പിടിമുറുക്കുന്നു. ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിക്കുന്നു. ക്ലാസ്‌റൂം മുതല്‍ ബെഡ് റൂം വരെ ഈ സാങ്കേതിക വിദ്യ കടന്നുവന്നിട്ടുണ്ട്. സിനിമകള്‍ക്ക് സെന്‍സറിങ് ഉണ്ട്. സമാനമായ രീതിയില്‍ ഒടിടി പ്ലാറ്റ്‌ഫോമിലും ക്രമപ്പെടുത്തല്‍ ആവശ്യമാണ്. അതെങ്ങനെ വേണം എന്നതൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം കുടുംബങ്ങളിലും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കണം.

വ്യക്തിനിര്‍മാണമാണ് സംഘപ്രവര്‍ത്തനം. സ്വഭാവരൂപീകരണമാണ് അതിന്റെ ആധാരം, സംസാരത്തില്‍ മാത്രമല്ല പെരുമാറ്റത്തിലും അത് പ്രകടമാകണം. രാജ്യത്ത് ഉണ്ടായ ദുരന്തങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ നടത്തിയ സേവാ പ്രവര്‍ത്തനം മാതൃകാപരമാണ്. കേരളത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിലും കര്‍ണാടകയിലെ മണ്ണിടിച്ചിലിലും ബംഗാളിലെ താരകേശ്വരി വെള്ളപ്പൊക്കത്തിലും ഒഡീഷ, വഡോദര, ദ്വാരക തുടങ്ങിയ ഇടങ്ങളിലെ പ്രളയത്തിലും സംഘപ്രവര്‍ത്തകര്‍ സേവനപ്രവര്‍ത്തനം നടത്തിയ വയനാട്ടില്‍ ആയിരം സ്വയംസേവകര്‍ പൂര്‍ണസമയം പ്രവര്‍ത്തിച്ചു. ദുരന്തത്തില്‍ മരിച്ച 600 പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തി, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

വഖഫ് നിയമം വലിയ അനീതിയാണെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. 2013ല്‍ യുപിഎ സര്‍ക്കാരാണ് വഖഫ് ബോര്‍ഡിന് പരിമിതിയില്ലാത്ത അവകാശങ്ങള്‍ നല്കിയത്. എന്തായാലും അത് സംബന്ധിച്ച വിഷയം ഇപ്പോള്‍ ജെപിസി പരിശോധിക്കുകയാണെന്ന് സര്‍കാര്യവാഹ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ശ്രീകൃഷ്ണ ജന്മഭൂമി വിഷയം കോടതിയിലാണെന്നും അക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസമായി ദീന്‍ദയാല്‍ ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ നടന്ന കാര്യകാരി മണ്ഡല്‍ സംഘടനാവികാസത്തെപ്പറ്റിയും ശതാബ്ദി പ്രവര്‍ത്തനമെന്ന നിലയില്‍ പഞ്ചപരിവര്‍ത്തനാശയങ്ങള്‍ സമാജത്തില്‍ നടപ്പാക്കുന്നതെപ്പറ്റിയും ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: RSS Sarkaryawah Dattatreya HosabaleSwadeshi lifestyleRSS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.